Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

വിവാഹ ശേഷം ആഭരണങ്ങള്‍ അലമാരയില്‍ വച്ചു; നവവധുവിന്റെ 30 പവന്‍ സ്വര്‍ണം മോഷണം പോയി

കണ്ണൂര്‍: വിവാഹദിനത്തില്‍ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങള്‍ ഭര്‍ത്തൃവീട്ടിലെ ആദ്യദിവസം തന്നെ മോഷണം പോയി. കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുന്റെ ഭാര്യ ആര്‍ച്ച എസ്.സുധി (27) യുടെ ആഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.വിവാഹം കഴിഞ്ഞ ശേഷം ഭര്‍തൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് […]
Read more

സിറിയന്‍ പ്രസിഡന്റിന്റെ വസതിക്ക് സമീപം ഇസ്രയേല്‍ ആക്രമണം

ഡമാസ്‌കസ് :സിറിയയിലെ ഡ്രൂസ് വിഭാഗവും സര്‍ക്കാര്‍ സേനയും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം. സിറിയ പ്രസിഡന്റിന്റെ വസതിയുടെ 100 മീറ്റര്‍ അടുത്താണ് ബോംബിട്ടത്. ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗത്തിനു ഭീഷണിയാകുന്ന വിധം സര്‍ക്കാര്‍ സേനാവിന്യാസം അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാക്കാനുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്നാണ് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരാ ആരോപിക്കുന്നത്. ഡ്രൂസ് വിഭാഗക്കാര്‍ ഇസ്രയേലിലും ഇസ്രയേലിന്റെ അധീനതയിലുള്ള ഗോലാന്‍ കുന്നുകളിലുമാണ് താമസിക്കുന്നത്്. ഇതിനിടെ, ഗാസയിലേക്കു സഹായം കയറ്റി വന്ന […]
Read more

സുപ്രീം കോടതി ഇടപെട്ടു : ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്ക്. ആഭ്യന്തര കുറ്റവാളി ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്കെത്താന്‍ പോകുന്നത്. തന്റെ ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയില്‍ പോയ ആരുടേയും കൈയില്‍ നിന്ന് ആഭ്യന്തര കുറ്റവാളി ചിത്രം നിര്‍മ്മിക്കാന്‍ ഒരു തുകയും മേടിച്ചിട്ടില്ല […]
Read more

‘ഒരു റൊണാള്‍ഡോ ചിത്രം’ മോഷന്‍ ടൈറ്റില്‍ പുറത്തിറങ്ങി

ഫുള്‍ഫില്‍ സിനിമാസ് നിര്‍മ്മാണം നിര്‍വഹിച്ച് നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന സിനിമയുടെ മോഷന്‍ ടൈറ്റില്‍ പുറത്തിറക്കി.സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാള്‍ഡോ ചിത്രം’. പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. താരങ്ങളുടെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് ടൈറ്റില്‍ പുറത്തു വിട്ടത്. പി എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം- ദീപക് രവി, എഡിറ്റിംഗ്- സാഗര്‍ ദാസ്, ഗാന രചന […]
Read more

കുരുക്ക് മുറുക്കി ഇന്ത്യ: പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലോകബാങ്കിനെ സമീപിക്കും

ദില്ലി: പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്നും ആവശ്യപ്പെടും. കൂടാതെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെടും. അതേസമയം കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു എന്ന പാകിസ്ഥാന്‍ മാധ്യമങ്ങളുടെ […]
Read more

കൂരമാനിന്റെയും മുള്ളന്‍ പന്നിയുടേയും ഇറച്ചി കഴിച്ചെന്ന് നടി ഛായാ കദം, നടപടിക്കൊരുങ്ങി വനംവകുപ്പ്

മുംബൈ: വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തിയ ബോളിവുഡ് നടി ഛായാ കദംമിനെതിരെ നടപടിക്കൊരുങ്ങി വനം വകുപ്പ്. ഒരു അഭിമുഖത്തിലാണ് ഛായ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ ആസ്ഥാനമായുള്ള പ്ലാന്റ് ആന്‍ഡ് അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റി (PAWS) പരാതി നല്‍കിയിരുന്നു ഇതെതുടര്‍ന്നാണ് നടിക്കെതിരെ വനം വകുപ്പ് നടപടി ആരംഭിച്ചത്. ഛായയെ ഉടന്‍ അന്വേഷണത്തിനായി വിളിപ്പിക്കുമെന്നാണ് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ സമ്മതിച്ചെന്ന് റിപ്പോര്‍ട്ടില്‍ […]
Read more

ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ട്; ലിസ്റ്റിന്റെ പ്രസ്താവനക്ക് പിന്നാലെ പ്രമുഖ നടനെ തിരഞ്ഞ് മാധ്യമങ്ങള്‍

കൊച്ചി: മലയാള സിനിമയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ആ നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. കൊച്ചിയില്‍ പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിനിടയിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. ”മലയാളസിനിമയില്‍ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിലേക്ക് ഇന്നു […]
Read more

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയഗാന്ധിക്കും രാഹുലിനും ഹാജരാകാന്‍ കോടതി നോട്ടീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോടതി നോട്ടീസ്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ്നോട്ടീസ് അയച്ചത്. മെയ് എട്ടിന് ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം. ഏപ്രില്‍ 25ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയയ്ക്കണമെന്ന ഇഡിയുടെ ആവശ്യം ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളിയിരുന്നു. ഇഡി സമര്‍പ്പിച്ചതില്‍ ആവശ്യമായ രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.വിചാരണയുടെ ഏത് ഘട്ടത്തിലും കുറ്റാരോപിതരുടെ വാദം കേള്‍ക്കുന്നതിനുള്ള അവകാശം, നീതിയുക്തമായൊരു വിചാരണയ്ക്കാണ് ജീവശ്വാസം പകരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റൗസ് അവന്യൂ കോടതി പ്രത്യേക […]
Read more

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; 126 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. 10 സോപ്പുപെട്ടി ബോക്‌സുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാളും പിടിയിലായവരില്‍ പെടുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം . അസം നൗഗാവ് സ്വദേശികളായ ഷുക്കൂര്‍ അലി (31), സബീര്‍ ഹുസൈന്‍ (32), സദ്ദാം ഹുസൈന്‍ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ടപറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്. രഹസ്യവിവരത്തെ […]
Read more

അയോധ്യയിലെ രാംപഥില്‍ മാംസ-മദ്യ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി കോര്‍പ്പറേഷന്‍

അയോധ്യ: അയോധ്യ-ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്ത് മദ്യവും മാംസവും നിരോധിക്കുന്നതിനുള്ള പ്രമേയം അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വെള്ളിയാഴ്ച അംഗീകരിക്കുകയായിരുന്നു. കൂടാതെ പാന്‍, ഗുട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും നിരോധനം ബാധകമാകും. അയോധ്യയില്‍ മദ്യവും മാംസവും വില്‍ക്കുന്നതിന് നേരത്തേ തന്നെ വിലക്കുണ്ട്. എന്നാല്‍, ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ രാംപഥിലേക്കും നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ പ്രമേയം ലക്ഷ്യമിടുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer