Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

തുടര്‍ച്ചയായ 12-ാം ദിനവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍

ശ്രീനഗര്‍: തുടര്‍ച്ചയായ 12-ാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ മേഖലകളില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. അതേസമയം പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. മെയ് ആറ് പുലര്‍ച്ചെയും അഞ്ചിന് അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ […]
Read more

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂര്‍ത്തിയായി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ കേഡല്‍ ജെന്‍സന്‍ രാജയാണ് ഏകപ്രതി. 2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ […]
Read more

ഇസ്രയേലില്‍ ഹൂതി വിമതരുടെ മിസൈലാക്രമണം

ടെല്‍ അവീവ്: ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണില്‍ മിസൈലാക്രമണം. യെമനിലെ ഹൂതി വിമതരാണ് അക്രമണത്തിന് പിന്നില്‍. ഞായറാഴ്ച (04.05.25) രാവിലെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. മിസൈല്‍ പതിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ക്കും ഓടി രക്ഷപ്പെടുന്നതിനിടെ രണ്ടു പേര്‍ക്കും പരുക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങളെ ആക്രമിച്ചത് ആരായാലും, ഏഴിരട്ടി ശക്തിയില്‍ തിരിച്ചടിക്കും’ എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് പ്രതികരിച്ചു. മിസൈല്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ സൈന്യം […]
Read more

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ; ഓഡിയോ ലോഞ്ച് ചെയ്തു

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ഐഎംഎ ഹാളില്‍ നടന്നു. നടന്‍ ദിലീപ്, സംവിധായകന്‍ ബ്ലെസി എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.മനോജ്.കെ.ജയന്‍, ജോണി ആന്റണി, സിജു വില്‍സന്‍, ഷറഫുദ്ദീന്‍,ശബരീഷ് വര്‍മ്മ,നായകന്‍ രഞ്ജിത്ത് സജീവന്‍,നായിക സാരംഗി ശ്യാം,സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍,ലിസ്റ്റിന്‍ സ്റ്റീഫന്‍, അജിത് വിനായക സംവിധായകന്‍ അരുണ്‍ ഗോപി, ഹാരിസ് ദേശം തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉപചാരപൂര്‍വ്വം […]
Read more

റെയില്‍വേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

മലപ്പുറം: റെയില്‍വേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. തുവ്വൂര്‍ കമാനത്ത് ഞായറാഴ്ച്ച രാവിലെ പത്തിനാണ് അപകടം. കമാനം സ്വദേശി കൂത്താറമ്പത്ത് ഭാസ്‌കരന്‍ നായര്‍ (79) ആണ് മരിച്ചത്. പശുവിന് പുല്ലരിയുന്നതിനിടെ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ഇടിച്ചാണ് അപകടം. കേള്‍വിക്കുറവുള്ള ഭാസ്‌കരന് ട്രെയിന്‍ വരുന്നത് അറിഞ്ഞിരുന്നില്ല. കരുവാരക്കുണ്ട് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
Read more

ജമ്മു കാശ്മീരില്‍ വാഹനാപകടം; 3 സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടം 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടംനടന്നത്. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ച സൈനികര്‍.700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് . ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, […]
Read more

വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം മെയ് 5 ന് അവസാനിക്കും

വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്‌കൈപ്പിന്റെ സേവനങ്ങള്‍ നാളെ (05.05.25) അവസാനിക്കും. പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരനേടെ ഈ ആപ്ലിക്കേഷന്‍ കാലഹരണപ്പെട്ടതാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നതിനെ സംബന്ധിച്ച വിവരം മൈക്രോസോഫ്റ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. മൈക്രോസോഫ്റ്റിന്റെ പുതിയ ആപ്പ് ആയ ടീംസിന്റെ വരവ് സ്‌കൈപ്പിന് വെല്ലുവിളിയായെന്നും ഇത് ആപ്പിന് പൂട്ട് വീഴാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൈപ്പ് പ്രവര്‍ത്തനരഹിതമാകുന്നതിന് മുമ്പ് ടീംസിലേക്ക് മാറാന്‍ ഉപയോക്താക്കള്‍ക്ക് നാളെ വരെയാണ് കമ്പനി സമയം അനുവദിച്ചിരിക്കുന്നത്. സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് […]
Read more

ഇന്ത്യ പണി തുടങ്ങി: ചെനാബ് നദിയിലെ ഡാം ഷട്ടര്‍ താഴ്ത്തി

ന്യൂഡല്‍ഹി: പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാകിസ്താനുമായുള്ള സിന്ധൂനദീജലക്കരാര്‍ മരവിപ്പിച്ചതിന് തുടര്‍ച്ചയായി ഹ്രസ്വ-മധ്യ-ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളാനാണ് ഇന്ത്യയുടെ നീക്കം. ഇതില്‍ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്ലിഹാര്‍ അണക്കെട്ടില്‍നിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെ നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറില്‍നിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ […]
Read more

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിമുതല്‍ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം

ന്യൂഡെല്‍ഹി: ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ECINET തിരഞ്ഞെടുപ്പ് കമ്മീഷന്‍ഉടന്‍ അവതരിപ്പിക്കും .നിലവിലുള്ള 40-ലധികം മൊബൈല്‍ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത പ്ലാറ്റ് ഫോം. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ECINET തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സിവില്‍ സമൂഹം എന്നിവര്‍ക്ക് സുഗമവും ഉപയോക്തൃ സൗഹൃദവുമായ ഒരു ഇന്റര്‍ഫേസ് പ്ലാറ്റ്ഫോം […]
Read more

ലിസ്റ്റിന്‍ വട്ടിപലിശക്കാരന്റെ കളിപ്പാവ- സാന്ദ്രാ തോമസ്

കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിനിടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ വാക്കുകളുടെ കോളിളക്കത്തില്‍ തന്നെയാണ് മലയാള സിനിമ വ്യവസായം. ലിസ്റ്റിന്‍ സ്റ്റീഫന്‍ പേരു വെളിപ്പെടുത്താതെ കുറ്റപ്പെടുത്തിയ നടന്‍ നിവിന്‍ പോളിയാണെന്നും അതിനെ ചുറ്റിപ്പറ്റിയ വാര്‍ത്തകളും ചൂടപ്പം പോലെ പ്രചരിക്കുന്നുമുണ്ട്. ലിസ്റ്റിന്‍ പേര് പറഞ്ഞില്ലെങ്കിലും എന്തും ചികഞ്ഞ് കണ്ടു പിടിക്കാനുള്ള പ്രവണതയുള്ള മാധ്യമങ്ങള്‍ ലിസ്റ്റിന്റെ വാക്കുകള്‍ ആദ്യം പ്രചരിപ്പിച്ചു, അതിന് പിന്നാലെ ആ നടനെ തിരഞ്ഞുള്ള പാച്ചിലായി. അങ്ങനെ അവസാനം ആ നടന്റെ പേരും മാധ്യമങ്ങള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer