Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികള്‍ എന്നിവ സര്‍വീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ചു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉള്‍പ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ബഹാവല്‍പൂര്‍, മുരിദ്‌കെ, […]
Read more

തെരുവ് വിളക്കിന്റെ സോളാര്‍ പാനല്‍ പൊട്ടിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: തെരുവ് വിളക്കിന്റെ സോളാര്‍ പാനല്‍ പൊട്ടിവീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കീഴറ സ്വദേശി ആദിത്യന്‍ ഇ.പി(19) ആണ് മരിച്ചത്. കണ്ണൂര്‍ വെള്ളിക്കീലിന് സമീപമാണ് അപകടം.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിയുടെ തലയില്‍ സോളാര്‍ പാനല്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത് കാരണം യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Read more

ഐപിഎല്ലില്‍ ഇന്ന്; ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ ഇന്ന് തീ പാറും പോരാട്ടം. പ്ലേ ഓഫ് ഉറപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ നേര്‍ക്കുനേര്‍. തുടക്കത്തിലെ മോശം പ്രകടനത്തില്‍ നിന്നു മുക്തരായി തുടരെ ആറ് മത്സരങ്ങള്‍ ജയിച്ചു നില്‍ക്കുന്ന മുംബൈ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്ന് ആത്മവിശ്വാസത്തിലാണ് ഇന്ന കളത്തിലിറങ്ങുക. എതിര്‍ടീമായ ഗുജറാത്തും സമാന മികവില്‍ തന്നെയാണ്. 14 പോയിന്റുകള്‍ വീതംമുള്ള ടീമുകള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മുംബൈയും നാലാം സ്ഥാനത്ത് ഗുജറാത്തുമാണ്. ജയിച്ചാല്‍ ഒരു ടീമിനു പ്ലേ ഓഫിന്റെ […]
Read more

15-കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയകേസ് ; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ആറ്) ആണ് പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. […]
Read more

ചലചിത്ര താരം മുത്തുമണി ഇനിമുതല്‍ ഡോക്ടര്‍ മുത്തുമണി

കൊച്ചി: നടി മുത്തുമണിക്കു ഡോക്ടറേറ്റ്. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകര്‍പ്പവകാശ നിയമം സംബന്ധിച്ച പഠനമാണ് നടിയെ പിഎച്ച്ഡിക്ക് അര്‍ഹയാക്കിയത്. ‘ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. എറണാകുളത്താണ് മുത്തുമണി താമസിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ […]
Read more

ആദിശേഖറിനെ കാറിടിപ്പിച്ച് കൊന്നകേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി ഉച്ചക്ക് ശേഷം

തിരുവനന്തപുരം: കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ആറ്) ആണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ഇന്ന് (06.05.25) ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് […]
Read more

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; വിധി പറയാന്‍ മാറ്റി

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. കോടതിയില്‍ തൊഴുകൈകളോടെയാണ് പ്രതിയായ കേഡല്‍ ജെന്‍സന്‍ രാജ നിന്നത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ കേഡല്‍ ജെന്‍സന്‍ രാജയാണ് ഏകപ്രതി. 2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം […]
Read more

ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി; എ. രാജയ്ക്ക് എംഎല്‍എ ആയി തുടരാം

ഇടുക്കി: ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ എ. രാജയ്ക്ക് എംഎല്‍എ ആയി തുടരാമെന്ന് സുപ്രീം കോടതി. രാജയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണംചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാര്‍ച്ചില്‍ എം.എല്‍.എ.യുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു. ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ ഡി. കുമാറായിരുന്നു ഹര്‍ജി നല്‍കിയത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച രാജയ്ക്ക് അനുകൂലമായി വിധിയാണ് വന്നിരിക്കുന്നത്. ഹൈക്കോടതി […]
Read more

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വധഭീഷണി

ഹൈദരാബാദ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇ-മെയില്‍ വഴി വധഭീഷണി സന്ദേശം. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദശം അയച്ചത്. സംഭവത്തില്‍ ഷമിയുടെ സഹോദരന്‍ ഹസീബ് അഹ്‌മദ് അമ്രോഹയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.രാജ്പുത് സിന്ദര്‍ എന്നു പേരുള്ള ഇ-മെയില്‍ ഐഡിയില്‍നിന്നാണ് ഭീഷണിസന്ദേശം വന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്് പൊലീസ്. ഐപിഎലിന്റെ തിരക്കുകളിലാണ് ഷമി. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഒന്‍പത് മത്സരങ്ങളില്‍നിന്ന് ആറു […]
Read more

പാക്കിസ്ഥാന് തിരിച്ചടിയുമായി ഇന്ത്യ ; ചെനാബില്‍ വീണ്ടും ജലം തടഞ്ഞു

ന്യൂഡല്‍ഹി: പാകിസ്ഥാന് തിരിച്ചടി തുടര്‍ന്ന് ഇന്ത്യ.ചെനാബ് നദിയിലെ ബഗ്ലിഹര്‍ ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനു പിന്നാലെ സലാല്‍ അണക്കെട്ടിന്റെ ഷട്ടറുകളും പൂര്‍ണമായി അടച്ചിരിക്കുകയാണിപ്പോള്‍. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സേനാ വിഭാഗങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചു പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു ചര്‍ച്ച നടത്തി. തുടര്‍ച്ചയായ 11ാം ദിവസവും നിയന്ത്രണരേഖയില്‍ പ്രകോപനം തുടര്‍ന്ന പാക്കിസ്ഥാന്‍ ഇന്നലെ എട്ടിടങ്ങളിലാണ് വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. കശ്മീരിലെ പൂഞ്ചിലെ വനമേഖലയില്‍ ഭീകരരുടെ ഒളിത്താവളത്തില്‍നിന്ന് സുരക്ഷാസേന സ്‌ഫോടകവസ്തുക്കളും വയര്‍ലെസ് സെറ്റുകളും […]
Read more

Recent News

Advertisement
WhiteswanTV Footer