Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

കേരളത്തില്‍ ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി ശുപാര്‍ശ ചെയ്തു. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഓണം, ക്രിസ്മസ് വേളയിലും മാര്‍ച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും മതിയെന്നാണ് ശുപാര്‍ശയിലുള്ളത്. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എല്‍പി, യുപി ക്ലാസ് സമയം […]
Read more

കരിപ്പൂരില്‍ നിന്നുള്ള ആദ്യം ഹജ്ജ് വിമാന ശനിയാഴ്ച പുറപ്പെടും; സംസ്ഥാനത്ത് ഹജ് കമ്മിറ്റി മുഖേന യാത്രചെയ്യുന്നത് 16,194 പേര്‍

കോഴിക്കോട്: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനുള്ള ആദ്യ വിമാനം ശനിയാഴ്ച പുറപ്പെടും.പുലര്‍ച്ചെ 1.10നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം പുറപ്പെടുക. 172 പേരാണ് ആദ്യ യാത്രയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു യാത്രതിരിക്കുക. തീര്‍ഥാടകരില്‍ 77 പേര്‍ പുരുഷന്മാരും 95 പേര്‍ സ്ത്രീകളുമാണ്. സൗദി പ്രാദേശിക സമയം പുലര്‍ച്ചെ 4.35ന് തീര്‍ഥാടക സംഘം അവിടെയെത്തും. അതേദിവസം വൈകിട്ട് 4.30 ന് രണ്ടാമത്തെ വിമാനവും കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഈ വര്‍ഷത്തെ ഹജ് ക്യാംപുകളുടെ സംസ്ഥാനതല ഉദ്ഘാടനവും […]
Read more

ഇന്ത്യ-പാക്ക് സംഘര്‍ഷം; രാജ് കുമാര്‍ റാവുവിന്റെ പുതിയ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നില്ല

മുംബൈ: ഇന്ത്യ-പാക്ക് സംഘര്‍ഷം സങ്കീര്‍ണമാകുന്നതിനിടെ തിയറ്റര്‍ റിലീസ് മാറ്റി ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി രാജ്കുമാര്‍ റാവു-വാമിഖ ഗബ്ബി ചിത്രം ‘ഭൂല്‍ ചുക് മാഫ്’. മെയ് 9ന് റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമാണ് ഒടിടിയിലെത്തുക. പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതിനു പിന്നാലെ സിനിമയുടെ റിലീസ് നിര്‍മാതാക്കള്‍ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കും ആശങ്കള്‍ക്കുമിടയില്‍ സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാതെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ മഡോക് ഫിലിംസ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അറിയിച്ചിട്ടുണ്ട്. […]
Read more

ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി. ഇരുപതാമത് ഇന്ത്യ-ഇറാന്‍ സംയുക്ത സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് അരാഗ്ചി ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും. പാകിസ്താന്‍ സന്ദര്‍ശിച്ച ശേഷമാണ് അരാഗ്ചി ഇന്ത്യയിലേക്ക് എത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് അരാഗ്ചിയുടെ സന്ദര്‍ശനം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടുമെന്ന് നേരത്തെ തന്നെ അരാഗ്ചി പറഞ്ഞിരുന്നു. പാക് സന്ദര്‍ശന […]
Read more

കാന്തല്ലൂരില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

ഇടുക്കി : മറയൂര്‍ കാന്തല്ലൂര്‍ കരിമ്പാറയില്‍ രണ്ടു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. പയസ് നഗര്‍ മരുതുംമൂട്ടില്‍ സരീഷി(43)നെ കുളത്തില്‍ മരിച്ച നിലയിലും കരിമ്പാറ സ്വദേശി രമേശി (42)നെ വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് (08.05.25) രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സരീഷിന്റെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. രമേശിനെ വ്യാഴാഴ്ച പുലര്‍ച്ചെ സമീപവാസികള്‍ കണ്ടിരുന്നു.തിങ്കളാഴ്ച സരീഷും രമേശും ഒരുമണിക്ക് വീട്ടില്‍നിന്ന് പോയതായി സരീഷിന്റെ അമ്മ ഗ്രേസി പറയുന്നത്. പിന്നീട് മകന്‍ വീട്ടില്‍ […]
Read more

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്: പാലക്കാട് താപനില 37 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ 5 ജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ താപനില 37 ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് […]
Read more

പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ ടെലിഗ്രാമില്‍; പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി: തുടര്‍ച്ചയായി സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വരുന്നതില്‍ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചിത്രം തുടരും സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസ്സില്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.ബസ്സിന് പുറകില്‍ വന്ന കാര്‍ യാത്രക്കാരാണ് ദൃശ്യങ്ങള്‍ സഹിതം നടന്‍ ബിനു പപ്പുവിന് അയച്ചുകൊടുത്തത്. ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ പൊലീസിലും സൈബര്‍സെല്ലിലും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ […]
Read more

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വൈകിട്ട് 3 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്‌സൈറ്റില്‍ പരീക്ഷാഫലം അറിയാന്‍ കഴിയും. എസ്എസ്എല്‍സി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകളുടെ വിവരങ്ങള്‍ ഈ വര്‍ഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. […]
Read more

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തി രോഹിത് ശര്‍മ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ഇനി ടെസ്റ്റ് കളിക്കാനില്ലെന്ന് രോഹിത് ശര്‍മ ബുധനാഴ്ച രാത്രിയാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024 ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ട്വന്റി 20യില്‍നിന്നു വിരമിച്ചിരുന്നു. ”ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കുകയാണ്. വെള്ള ജഴ്‌സിയില്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ സാധിച്ചത് വലിയ ആദരമായി ഞാന്‍ കണക്കാക്കുന്നു. വര്‍ഷങ്ങളായി എനിക്കു നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. […]
Read more

നടന്‍ ആന്‍സണ്‍ പോള്‍ വിവാഹിതനായി

നടന്‍ ആന്‍സണ്‍ പോള്‍ വിവാഹിതനായി. തൃപ്പൂണിത്തുറ റജിസ്റ്റര്‍ ഓഫിസില്‍ വച്ച് ലളിതമായ ചടങ്ങില്‍ കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം .തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു.ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ലളിതമായി ആഘോഷിച്ചതില്‍ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ‘മാര്‍ക്കോ’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ആന്‍സണ്‍ കൈകാര്യം ചെയ്തിരുന്നു. 2013ല്‍ കെക്യു എന്ന മലയാള സിനിമയില്‍ നായകനായിക്കൊണ്ടാണ് ആന്‍സണ്‍ സിനിമാഭിനയരംഗത്തേയ്‌ക്കെത്തുന്നത്. 2015ല്‍ സു സു സുധി വാത്മീകം എന്ന സിനിമയില്‍ ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer