Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

സ്‌കൂളുകളിലെ PTA ഫണ്ട് പിരിവ്; പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ അനധികൃത പിടിഎ ഫണ്ട് പണപ്പിരിവിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പി ടി എ കമ്മിറ്റികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ പിടിഎകള്‍ക്ക് എതിരല്ല. എന്നാല്‍ പിടിഎയുടെ അമിതാധികാര പ്രയോഗം സംബന്ധിച്ച് സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ മേല്‍ പണത്തിന്റെ ഭാരം അടിച്ചു ഏല്‍പ്പിക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും […]
Read more

കേരള പൊലീസില്‍ അഴിച്ചുപണി; അജിത് കുമാറിന് സ്ഥാനക്കയറ്റം, മനോജ് ഏബ്രഹാമിനും സ്ഥാനമാറ്റം

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെ വീണ്ടും തന്ത്രപ്രധാന പദവിയിലേക്ക് നിയോഗിച്ച് സര്‍ക്കാര്‍. ബറ്റാലിയന്‍ എഡിജിപിയായിരുന്ന അജിത് കുമാറിന് എക്‌സൈസ് കമ്മിഷണറായാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലായാണ് നിയോഗിച്ചിരിക്കുന്നത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടറായിരുന്ന മനോജ് ഏബ്രഹാം വിജിലന്‍സ് ഡയറക്ടറാകും. ജയില്‍ ഡിജിപി ആയിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാല്‍ യാദവിനെ ക്രൈം എഡിജിപി […]
Read more

സൈബര്‍ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുന്‍കരുതല്‍ യോഗം വിളിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബാങ്കുകളുടെ യോഗം വിളിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരെ പാക് സൈബര്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് (9.05.25)വൈകുന്നേരമായിരിക്കും യോഗം നടക്കുക. പൊതു-സ്വകാര്യ ബാങ്കുകള്‍, ആര്‍ബിഐ, എന്‍പിസിഐ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഡീഡോസ് അറ്റാക്കുകളാണ് പല ഇന്ത്യന്‍ സുപ്രധാന കേന്ദ്രങ്ങള്‍ക്കെതിരെ പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ […]
Read more

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേര്‍ക്ക് ഫുള്‍ എപ്ലസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വര്‍ഷത്തെ വിജയശതമാനം. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.9 ശതമാനം കുറവാണ് . 61449 പേര്‍ ഫുള്‍ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും.
Read more

വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മകുറ്റക്കാരനെന്ന് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ കുറ്റക്കാരനെന്ന്് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജി വയ്‌ക്കേണ്ടതായി വരും. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. മാര്‍ച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി മെയ് നാലിനാണ് ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പഞ്ചാബ്, […]
Read more

ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് അഭിനന്ദനങ്ങളുമായി യുഎഇ ഭരണാധികാരികള്‍

അബുദാബി: പുതിയ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് അഭിനന്ദന സന്ദേശം കൈമാറി യുഎഇ ഭരണാധികാരികള്‍. ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ സ്ഥാപിക്കാന്‍ കഴിയട്ടെ എന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. യുഎഇ ജനങ്ങളും ഭരണാധികാരികളും രാഷ്ട്രങ്ങള്‍ക്കിടയില്‍ സംഭാഷണവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള വത്തിക്കാന്റെ പങ്കിനെ അങ്ങേയറ്റം വിലമതിക്കുന്നു. വിശുദ്ധ മാര്‍പ്പാപ്പയോടൊപ്പം സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പങ്കിട്ട മാനവികതയുടെയും ആഗോള സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങളും […]
Read more

പെപ്പെ നായകനാകുന്ന കാട്ടാളന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആന്റണി വര്‍ഗീസ് (പെപ്പെ) നായകനാകുന്ന പുതിയ ചിത്രം കാട്ടാളന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതീക്ഷകള്‍ക്കും കാരണമായിരിക്കുകയാണ്.മാര്‍ക്കോയ്ക്ക് ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് കാട്ടാളന്‍. പോസ്റ്ററില്‍ മഴുവുമേന്തി മുഖം വ്യക്തമാക്കാതെ പുറം തിരിഞ്ഞ രൂപത്തില്‍ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയില്‍ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ […]
Read more

ഇന്ത്യ പാക് സംഘര്‍ഷം: തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമല്‍ ഹാസന്‍

ഇന്ത്യ പാക് അതിര്‍ത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16 ന് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചതായി കമല്‍ ഹാസന്‍. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ സൈനികര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തില്‍ അചഞ്ചലമായ ധൈര്യത്തോടെ മുന്‍നിരയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, ഇത് ആഘോഷിക്കാനുള്ള സമയമല്ല, നിശബ്ദ ഐക്യദാര്‍ഢ്യത്തിനുള്ള സമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതല്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത്, നമ്മുടെ […]
Read more

ഇന്ത്യ – പാക് സംഘര്‍ഷം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക്

ശ്രീനഗര്‍: രാത്രിയില്‍ പാകിസ്താന്‍ നടത്തിയ ഡ്രോണാക്രമണശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതിനു പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മുവിലേക്ക് പുറപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് അദ്ദേഹം ജമ്മുവിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി ജമ്മു, പഠാന്‍കോട്ട്, ഉധംപുര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യ തടഞ്ഞിരുന്നു. ‘ജമ്മു നഗരത്തിലും ഡിവിഷന്റെ മറ്റു ഭാഗങ്ങളിലും ഇന്നലെ രാത്രി നടന്ന പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം പരാജയപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ […]
Read more

പാകിസ്താന്‍ സൈന്യത്തില്‍ ഭിന്നത; സൈനിക മേധാവി അസിം മുനീര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്നതിനിടെ പാകിസ്താന്‍ സൈന്യത്തില്‍ ഭിന്നത ശക്തമാകുന്നെന്ന് റിപ്പോര്‍ട്ട്. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാകിസ്താന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷദ് മിര്‍സയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പാക് സൈന്യത്തിന്റെ ഉന്നതതലങ്ങളിലെ ഭിന്നിപ്പു വ്യക്തമാക്കുന്നതാണിത്. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികള്‍ക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ഷംഷദ് മിര്‍സ സൈനികമേധാവിസ്ഥാനം ഏറ്റെടുത്തെന്നു […]
Read more

Recent News

Advertisement
WhiteswanTV Footer