Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ഈ വര്‍ഷം മണ്‍സൂണ്‍ നേരത്തെയെത്തും

ന്യൂഡല്‍ഹി: ഈ വര്‍ഷം കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. പ്രതീക്ഷിക്കുന്നതുപോലെ മണ്‍സൂണ്‍ എത്തിയാല്‍ ഇത്തവണ നേരത്തെയാകും മഴ. സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.
Read more

കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബംഗളൂരില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി. മലപ്പുറം രാമപുറം സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ്, മുണ്ടുപറമ്പ് വടക്കന്‍ മുഹമ്മദ് ഹനീഫ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
Read more

ഐഫോണിന്റെ ഡിമാന്റ് കൂടി ; ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ആപ്പിള്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ ആവശ്യക്കാര്‍ കൂടിയതോടെ ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ആപ്പിള്‍ . ജൂണ്‍ മാസത്തോടെ 12 മുതല്‍ 14 ബില്യണ്‍ വരെ വിലമതിക്കുന്ന ഫോണുകള്‍ വിതരണം ചെയ്യാനാണ് കമ്പനി നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വര്‍ധിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫോണുകള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്റെ ആവശ്യം നിറവേറ്റി നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ കമ്പനികളായ ടാറ്റ ഇലക്ട്രോണിക്സും, ഫോക്സ്‌കോണും ശ്രമം […]
Read more

ഇന്ത്യ പാക് സംഘര്‍ഷം; പാകിസ്താനില്‍ ഭക്ഷ്യ, ഇന്ധന ക്ഷാമമെന്ന് സൂചന

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചു. 48 മണിക്കൂര്‍ നേരത്തേക്ക് പമ്പുകള്‍ അടച്ചിടാന്‍ ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്. ഈ നീക്കത്തിന് പിന്നിലെ കാരണം ഉത്തരവില്‍ വ്യക്തമല്ലെങ്കിലും പാകിസതാന്‍ കടുത്ത ഇന്ധനക്ഷാമത്തിലേക്ക് കടക്കുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാകിസ്താനില്‍ ഭക്ഷ്യക്ഷാമവും ഉണ്ടെന്നാണ് സൂചനകള്‍. ഡല്‍ഹിയിലേക്ക് പാകിസ്താന്‍ അയച്ച മിസൈല്‍ ഹരിയാനയിലെ സിര്‍സയില്‍ വച്ച് ഇന്ത്യ തകര്‍ത്തിരുന്നു. പിന്നാലെ പാകിസ്തനിലെ തന്ത്രപ്രധാന വ്യോമതാവളങ്ങളായ റാവല്‍പിണ്ടിയിലുള്ള നുര്‍ ഖാന്‍, ചക്‌വാലിലെ […]
Read more

രോഹിത് ശര്‍മയ്ക്കു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോലിയും വിരമിക്കാനൊരുങ്ങുന്നു

മുംബൈ: രോഹിത് ശര്‍മയ്ക്കു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി വിരാട് കോലിയും. വിരമിക്കല്‍ തീരുമാനം കോലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടുണ്ട്. കോലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് […]
Read more

ഇന്ത്യാ -പാക് സംഘര്‍ഷം: ആശങ്ക അറിയിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യാ -പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ചൈന വ്യക്തമാക്കി. സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇരുവിഭാഗങ്ങളും ശ്രമിക്കണമെന്നും ശാന്തതയും സമാധാനവും പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനപരമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്കെത്തെണമെന്നും,സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന നടപടികളില്‍ നിന്നും ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാകിസ്താന്റെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും, സ്ഥിരതയുള്ളതും സമാധാനപരവുമായ അന്തരീക്ഷത്തിനും ഇത് പ്രധാനമാണ്. അതാണ് അന്താരാഷ്ട്ര സമൂഹം […]
Read more

ഇന്ത്യ- പാക് പ്രതിസന്ധി: ശേഷിക്കുന്ന IPL മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താം, താല്‍പര്യം പ്രകടിപ്പിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യയും പാക് സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ മാറ്റിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനാല്‍ സീസണ്‍ ഒരു ആഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്ലേഓഫുകള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ 16 മത്സരങ്ങള്‍ കൂടി ഇനി നടക്കാനുണ്ട്. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിര്‍ദ്ദേശം. കൊവിഡ്-19 ഭീഷണിയെത്തുടര്‍ന്ന് ഐപിഎല്‍ […]
Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: അറസ്റ്റ് നിയമവിരുദ്ധമെന്ന് പ്രതി

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേസിലെ പ്രതിയായ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം.തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ച് ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം (30) ബാന്ദ്ര മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ച ശേഷമാണ് പ്രതി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചത്. പൊലീസിനോടു നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് 13ലേക്കു മാറ്റിവച്ചു. […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍ : എഴുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ കേരള ഹൗസിലെത്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര സംസ്ഥാന യൂണിവേഴ്സിറ്റികളില്‍ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലര്‍ച്ചയുമായി എഴുപത്തഞ്ചോളം വിദ്യാര്‍ഥികളാണ് കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിമാനങ്ങളിലും ട്രെയിനുകളിലുമായി ഇന്നും പുലര്‍ച്ചയുമായി നാട്ടിലേക്ക് തിരിക്കും. ഇന്ത്യ -പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും […]
Read more

ആഭ്യന്തര – അന്താരാഷ്ട്ര യാത്രക്കാര്‍ നേരത്തെയെത്തണം; നിര്‍ദേശവുമായി കൊച്ചി വിമാനത്താവളവും

കൊച്ചി: ഇന്ത്യയും പാകിസ്താന്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിര്‍ദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. ആഭ്യന്തര വിമാന യാത്രകള്‍ക്കായി വരുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രകള്‍ക്കായി എത്തുന്നവര്‍ അഞ്ച് മണിക്കൂര്‍ മുമ്പും എത്തിയാല്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer