Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

സ്വര്‍ണ വില കുറഞ്ഞു പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,320 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് (12.05.25 ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില 71,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 165 രൂപയാണ് കുറഞ്ഞത്. സ്വര്‍ണം ഗ്രാമിന് 8,880 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിപണന നിരക്ക്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് സാമ്പത്തിയ വിദഗ്ധര്‍ പറയുന്നത്. ലോകത്തില്‍ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കള്‍ ഇന്ത്യയാണ്. ഓരോ വര്‍ഷവും ടണ്‍ […]
Read more

ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം

കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറുയര്‍ത്തിയപ്പോള്‍ ശ്രീലങ്കയുടെ മറുപടി 245 റണ്‍സില്‍ അവസാനിച്ചു.സെപ്റ്റംബറില്‍ വനിതാ ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നതാണ് ഈ വിജയം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 7ന് 342. ശ്രീലങ്ക 48.2 ഓവറില്‍ 245.ടൂര്‍ണമെന്റിലെ മികച്ച ഫോമിന്റെ തുടര്‍ച്ചയെന്നോണം ഫൈനലിലും സ്മൃതി മന്ഥന കളംനിറഞ്ഞതോടെ മത്സരത്തിന്റെ തുടക്കം മുതല്‍ […]
Read more

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍നിന്ന് പണം കണ്ടെത്തിയ സംഭവം: പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പങ്കെന്ന് സൂചന

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ പങ്ക് സംശയിച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കത്തിക്കരിഞ്ഞ നോട്ടുക്കെട്ടുകളുടെ ബാക്കി ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍നിന്ന് മാറ്റിയത് പേഴ്സണല്‍ സ്റ്റാഫ് അംഗമാണെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളത്. സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. ജസ്റ്റിസ് വര്‍മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ അടക്കം മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ […]
Read more

ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി രജ്‌നികാന്ത് കോഴിക്കോട്ടെത്തി

രാമനാട്ടുകര: പുതിയ ചിത്രം ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി സൂപ്പര്‍സ്റ്റാര്‍ രജ്‌നികാന്ത് കോഴിക്കോട്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ഞായറാഴ്ച വൈകീട്ട് 4.10-നാണ് രജനീകാന്ത് ചെന്നൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. ജയിലര്‍ സിനിമയുടെ രണ്ടാംഭാഗത്തിന്റെ കോഴിക്കോട്ടെ ഷൂട്ടിങ്ങിനായാണ് താരമെത്തിയത്. പുറത്ത് കാത്ത് നിന്ന ആരാധകര്‍ തലൈവരെ കണ്ടപ്പോള്‍ അവര്‍ ആവേശത്തോടെ ‘തലൈവരേ’ എന്നുവിളിച്ച് അഭിവാദ്യംചെയ്തു. കാറിനടുത്തേക്കു പോകുകയായിരുന്ന താരം ഇതുകേട്ട് തിരിഞ്ഞുനിന്ന് ആരാധകര്‍ക്കുനേരേ പുഞ്ചിരിയോടെ കൈവീശി. കോഴിക്കോട്ടെത്തിയ രജനീകാന്ത് നഗരത്തിനടുത്ത ചെറുവണ്ണൂരില്‍ ചിത്രീകരണം നടക്കുന്ന ‘ജയിലര്‍ ടു’വില്‍ സജീവമാകും. ആറുദിവസമാണ് കോഴിക്കോട്ടെ […]
Read more

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ്‌സോണ്‍, ഡ്രോണ്‍ പറത്തലിന് നിരോധനം

തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് വരെയുള്ള പ്രദേശങ്ങള്‍ റെഡ്‌സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഡ്രോണ്‍ പറത്തലിനും നിരേധനം ഏര്‍പ്പെടുത്തി. മറ്റു മേഖലകളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ഡ്രോണ്‍ പറത്താം. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. രാജ് ഭവന്‍, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്എസ്സി,ഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ […]
Read more

കണ്ണൂര്‍ ജില്ലയില്‍ പടക്കം, സ്‌ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് ഒരാഴ്ചത്തെ നിരോധനം ഏര്‍പ്പെടുത്തി ജില്ലാകളക്ടര്‍

കണ്ണൂര്‍: ജില്ലയില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പടക്കങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വില്‍പനയും ഉപയോഗവും നിരോധിച്ചു. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട് . ഇന്ന് (11.05.25)മുതല്‍ ഏഴ് ദിവസത്തേക്കാണ് നിരോധനം. അവശ്യ സേവനങ്ങള്‍ക്കായി ജില്ലാഭരണകൂടത്തിന്റെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ന്റെ വകുപ്പ് 163 […]
Read more

ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രതിരോധമന്ത്രി

ഉത്തര്‍പ്രദേശ്: ലഖ്നൗവിലെ ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൊഡക്ഷന്‍ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. വെര്‍ച്വല്‍ ആയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പ്രതിവര്‍ഷം 80 മുതല്‍ 100 വരെ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണ യുണീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 300 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഉല്‍പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധിയും 2.8 പരമാവധി വേഗതയുമുള്ള ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മ്മിക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്റോസ്പേസ് […]
Read more

വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച് കോലി; നിലപാടില്‍ ബോര്‍ഡ് പ്രതിസന്ധിയിലേക്ക്

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് വിരാട് കോലി. തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി വഴങ്ങാന്‍ തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിക്കല്‍ തീരുമാനം അറിയിച്ചതിന് പിന്നാലെയാണ് കോലിയും വിരമിക്കാനൊരുങ്ങുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ കോലിയുടെ നിലപാട് ബോര്‍ഡിനെ പ്രസിന്ധിയിലാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങാനുള്ള തീരുമാനത്തില്‍ വിരാട് കോലി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. […]
Read more

പത്മശ്രീ ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്‍ മരിച്ച നിലയില്‍; മൃതദേഹം കാവേരി നദിയില്‍

ബംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ICAR) മുന്‍ തലവനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ(70) മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയില്‍ ഒഴുകിവന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് നദിയിലൂടെ മൃതദേഹം ഒഴുകിവന്നത്. പ്രദേശവാസികളാണ് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ […]
Read more

സത്യജിത് റേ ഫിലിം സൊസൈറ്റി സിനിമ -സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സത്യജിത് റേ പുരസ്‌കാരത്തിന്‍ ഛായാഗ്രഹകനായ എസ് കുമാറും ,സത്യജിത് സാഹിത്യ അവാര്‍ഡിന് എഴുത്തുകാരിയായ കെ പി സുധീരയും അര്‍ഹരായി.സത്യജിത് റേ ഹേമര്‍ ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രമായി ചാട്ടൂളി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്‍ ജാഫര്‍ ഇടുക്കി(ചാട്ടുളി) മികച്ച നടി രോഷ്‌നി മധു( ഒരു കഥ പറയും നേരം) മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ (ആഴം )മികച്ച സ്വഭാവ നടിയായി ലതാ ദാസും( ലാന്‍ഡ് […]
Read more

Recent News

Advertisement
WhiteswanTV Footer