Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങള്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയില്‍ ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങള്‍ക്ക് ന്യൂയോര്‍ക്ക് ടൈംസിന്റെ പുലിറ്റ്‌സര്‍ പുരസ്‌കാരം. ‘ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫി’ വിഭാഗത്തിലാണ് ട്രംപിന്റെ ചെവിക്ക് സമീപത്തു കൂടി വെടിയുണ്ട പാഞ്ഞുപോകുന്നതടക്കമുള്ള ചിത്രങ്ങള്‍ പരിഗണിച്ചാണ് ഡഗ് മില്‍സ് പുരസ്‌കാരത്തിന് അര്‍ഹനായത്. സുഡാനിലെ യുദ്ധം, അഫ്ഗാന്‍ യുദ്ധത്തിലെ യുഎസ് സേനയുടെ ഇടപെടല്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കും ന്യൂയോര്‍ക്ക് ടൈംസ് പുലിറ്റ്‌സര്‍ നേടി. യുഎസില്‍ ഗര്‍ഭഛിദ്രം നിരോധിച്ചതിനെ തുടര്‍ന്ന് മരിച്ച സ്ത്രീകളെക്കുറിച്ച് പ്രോ പബ്ലിക്ക പ്രസിദ്ധീകരിച്ച […]
Read more

വിവാഹ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം തിരികെ കിട്ടി; സഞ്ചിയില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

പയ്യന്നൂര്‍: വിവാഹ ദിവസം നവവധുവിന്റെ നഷ്ടപ്പെട്ട 30 പവന്‍ സ്വര്‍ണ്ണം തിരിച്ചു കിട്ടി.വീടിനു സമീപം ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ മൊഴി എടുക്കാനായി എത്തിയ പൊലീസ് വീടിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. പാലിയേരി കെഎസ്ഇബി മുന്‍ ഓവര്‍സീയര്‍ സി.മനോഹരന്റെ മകന്‍ എ.കെ.അര്‍ജുന്റെ ഭാര്യ കൊല്ലം സ്വദേശി ആര്‍ച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം ബന്ധുക്കളെ കാണിക്കാന്‍ ആഭരണം എടുത്തപ്പോഴാണ് മോഷണം […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍; സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച 11 മണിക്കാണ് യോഗം. പാര്‍ലമെന്റ് ലൈബ്രറികെട്ടിടത്തിലെ ജി -074ല്‍ വെച്ച് യോഗം ചേരുമെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.. ഇതര രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, സിക്കിം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഡിജിപി, കാബിനറ്റ് […]
Read more

പ്രിന്‍സ് ആന്‍ഡ് ഫാമിലി’ യിലെ പുതിയ പാട്ട് പുറത്തിറങ്ങി. ചിത്രം മെയ് 9ന് തീയേറ്ററുകളിലേക്ക്

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ‘ദിലീപിന്റെ 150ാം മത്തെ ചിത്രം ‘പ്രിന്‍സ് ആന്റ് ഫാമിലി’ യിലെ മായുന്നല്ലോ ‘ എന്നു തുടങ്ങുന്ന പുതിയ ഗാനം റിലീസ് ചെയ്തു. ജനപ്രിയ സംഗീതസംവിധായകനായ ജയ്ക്‌സ് ബിജോയ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ടിറ്റൊ പി തങ്കച്ചന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നവാഗതനായ സനല്‍ ദേവാണ്.എന്തുകൊണ്ട് സംഗീതസംവിധായകനായ ജയ്ക്‌സ് ബിജോയ് ഈ പാട്ട് പാടുന്നത് എന്ന ദിലീപിന്റെ ഒരു വിവരണത്തോടെയാണ് പാട്ട് ആരംഭിക്കുന്നത്. […]
Read more

ഭീഷണി മുഴക്കുന്നവരെ കാണുന്നുണ്ട്, പ്രശ്‌നമുണ്ടായപ്പോള്‍ കൂടെനിന്നത് പ്രേക്ഷകര്‍; ലിസ്റ്റിന്‍ വിഷയത്തില്‍ പ്രതികരിച്ച് നിവിന്‍പോളി

കൊച്ചി: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ പരോക്ഷപ്രതികരണവുമായി നടന്‍ നിവിന്‍ പോളി. സ്വന്തം കാര്യംമാത്രം നോക്കുന്നവരോടും ഭീഷണിയുടെ സ്വരം മുഴക്കുന്നവരോടും നല്ല ഹൃദയത്തിന് ഉടമയാവുക എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. നടി മഞ്ജു വാര്യരും പരിപാടിയില്‍ അതിഥിയായി പങ്കെടുത്തിരുന്നു. ‘വരുന്ന വഴി ഒരു ഫ്ളെക്സ് ബോര്‍ഡ് കണ്ടു. നല്ല ഹൃദയമുണ്ടാവട്ടെ എന്നാണ് ഫ്ളെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. എനിക്ക് […]
Read more

പഹല്‍ഗാമിലെ രക്തസാക്ഷികളോട് ഇന്ത്യന്‍ സൈന്യം നീതി പുലര്‍ത്തി; എ കെ ആന്റണി

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ക്രൂരമായി കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യന്‍ സൈന്യം നീതി പുലര്‍ത്തിയെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. ധീരരായ ഇന്ത്യന്‍ സൈന്യത്തിനും ജവാന്മാര്‍ക്കും ബിഗ് സല്യൂട്ട് നല്‍കുകയാണ്. ഭീകരര്‍ക്കെതിരായ ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ്. അതുകൊണ്ടുതന്നെ ഭീകരതയ്‌ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്‍പ് ഉണ്ടാകാത്ത നിലയില്‍ ടൂറിസം മേഖല തകര്‍ന്നിട്ടും കാശ്മീര്‍ ജനങ്ങളിലെ മഹാ ഭൂരിപക്ഷം ആളുകളും ഭീകരതയ്‌ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യയുടെ തിരിച്ചടി […]
Read more

അധ്യാപക സ്ഥലംമാറ്റം: കെഎടി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 207 അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (KAT) വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയെന്നു വ്യക്തമാക്കിയ മന്ത്രി വി.ശിവന്‍കുട്ടി, കെഎടി ഉത്തരവിനെ വിമര്‍ശിക്കുകയും ചെയ്തു. ‘തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ സുതാര്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കിയ സ്ഥലംമാറ്റമാണു ട്രൈബ്യൂണല്‍ റദ്ദാക്കിയത്. സ്ഥലംമാറ്റം ജൂണ്‍ ഒന്നിനു മുന്‍പ് പൂര്‍ത്തിയാക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടതു സര്‍ക്കാരാണ്. അത് ഓഗസ്റ്റില്‍ […]
Read more

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് ഇന്ന് തുടക്കം

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ഇന്ന് തുടങ്ങും.ഇന്ത്യന്‍ സമയം രാത്രി 8നാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. വോട്ടവകാശമുള്ളവരില്‍ 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. 89 വോട്ട് ലഭിക്കുന്നയാളായിരിക്കും കത്തോലിക്ക സഭയുടെ അടുത്ത വലിയ ഇടയന്‍. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കര്‍ദിനാള്‍മാര്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബലിയര്‍പ്പിക്കും. സാന്താ മാര്‍ത്ത അതിഥിമന്ദിരത്തിലേക്കു മടങ്ങുന്ന വോട്ടര്‍മാര്‍ ഇന്ത്യന്‍ സമയം 7.45ന് പോളീന്‍ ചാപ്പലിനു മുന്നില്‍ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാര്‍ഥനാഗാനം ആലപിച്ചും […]
Read more

പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ; ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ റദ്ദാക്കി

ലാഹോര്‍: പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്. ഇന്ത്യന്‍ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഉത്തരവുണ്ട്. ‘ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും അവധികളും റദ്ദാക്കിയിട്ടുണ്ട്, അവധിയില്‍പോയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്,” ആശുപത്രികളും രക്ഷാ സേവനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ്.പാകിസ്താനിലെ ബഹവല്‍പൂര്‍, കോട്ലി, മുസാഫറാബാദ്, ബാഗ്, മുരിദ്‌കെ എന്നീ സ്ഥലങ്ങളില്‍ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി പാകിസ്താന്‍ സൈന്യം സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രഖ്യാപനം. പാകിസ്താന്റെ […]
Read more

ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ വെടിവയ്പ്പ്

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും 3 പ്രദേശവാവികള്‍ കൊല്ലപ്പെട്ടു. പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലെയും ജെയ്ഷെ മുഹമ്മദിന്റെയും ലഷ്‌കര്‍-ഇ-തൊയ്ബയുടെയും ഭീകര പരിശീലന ക്യാംപുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായത്. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ് പേര്‍ക്കു പരുക്കേറ്റതായി സൈന്യം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര […]
Read more

Recent News

Advertisement
WhiteswanTV Footer