Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തിന് പിന്നില്‍ ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജ്: പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ആത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നത് ബാറ്ററിയിലെ ഇന്റേര്‍ണല്‍ ഷോര്‍ട്ടേജ് മൂലം സിപിയു യൂണിറ്റില്‍ തീപിടിച്ചതുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ബാറ്ററി സൂക്ഷിച്ച മുറിയില്‍നിന്നാണു കെട്ടിടത്തില്‍ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീര്‍ത്തതാണ് ഷോര്‍ട്ടേജിനു കാരണം. ഇതു പൊട്ടിത്തെറിക്കുകയും തീ മറ്റു ബാറ്ററികളിലേക്ക് പടര്‍ന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ 34 ലെഡ് ആസിഡ് ബാറ്ററികളാണ് കത്തിനശിച്ചത്. മറ്റിടങ്ങളിലേക്കു തീ വ്യാപിച്ചിരുന്നില്ല. ജില്ലാ ഫൊറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും ചേര്‍ന്നാണ് പരിശോധന […]
Read more

നീറ്റ് പരീക്ഷ എതുതാനിരുന്ന വിദ്യാര്‍ഥിനി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ജയ്പുര്‍: നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ, മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം നീറ്റ് പരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ത്ഥിനിയാണ്. മധ്യപ്രദേശ് സ്വദേശിനിയാണ് പെണ്‍കുട്ടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ വര്‍ഷം കോട്ടയില്‍ പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14ാം വിദ്യാര്‍ഥിയാണിത്. കഴിഞ്ഞ വര്‍ഷം കോട്ടയില്‍ 17 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്.
Read more

മെസി കേരളത്തിലേക്കില്ല ? അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരങ്ങളില്‍ സര്‍വ്വത്ര അനിശ്ചിതത്വം

കോഴിക്കോട്: മെസി കേരളത്തില്‍ കളിക്കില്ലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരങ്ങളില്‍ സര്‍വ്വത്ര അനിശ്ചിതത്വം.അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച ടീമിന്റെ മത്സരങ്ങളെക്കുറിച്ചുള്ള വിവരമാണ് നിലവിലെ ആശങ്കക്ക് കാരണം. ഇതുപ്രകാരം ഈവര്‍ഷം ടീമിന്റെ നാല് സൗഹൃദമത്സരങ്ങളില്‍ രണ്ടെണ്ണം ചൈനയിലും ഒന്ന് വീതം അംഗോളയിലും ഖത്തറിലുമാണ് നടക്കാന്‍ പോകുന്നത്. അര്‍ജന്റീന മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുളാണ് ടീമിന്റെ മത്സരങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. ഇതിനെ അടിസ്ഥാനമാക്കി അര്‍ജന്റീനാ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബറില്‍ […]
Read more

നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി

നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി. അഞ്ജലി ജി. ആണ് വധു. വെള്ളിയാഴ്ച ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങിലാണ് ഇരുവരുടെയും വിവാഹം നടന്നത്.അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു ചടങ്ങുകള്‍. നവദമ്പതികള്‍ക്ക് വിവാഹ ആശംസകളുമായി ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോള്‍, ഗണിപതി ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തി. ‘ഒരു മെക്സിക്കന്‍ അപാരത’യിലെ ജോബി എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദ് ശ്രദ്ധേയനായത്. വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ ‘ഹിസ്റ്ററി ഓഫ് […]
Read more

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഞായറാഴ്ച. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളില്‍ ചമയപ്രദര്‍ശനങ്ങള്‍ക്കും ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴുമണിയോടെയാണ് സാമ്പിളിന് തിരികൊളുത്തുക. രാവിലെയാണ് ചമയപ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം. തിങ്കളാഴ്ച പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. ചൊവ്വാഴ്ചയാണ് പൂരം.തിരുവമ്പാടിയാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തുക. തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും.പാറമേക്കാവ് വിഭാഗം ചമയപ്രദര്‍ശനം ഉദ്ഘാടനം രാവിലെ ഒമ്പതിന് ദേവസ്വം അഗ്രശാലയില്‍ നടക്കും. തിരുവമ്പാടി ചമയപ്രദര്‍ശനം ഉദ്ഘാടനം 10-ന് കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ കെ. രാജന്‍, […]
Read more

ഗ്രീസില്‍ ബോംബ് വെക്കാന്‍ ശ്രമിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടി;യുവതിക്ക് ദാരുണാന്ത്യം

ഏതന്‍സ്: ബാങ്കിന് സമീപം സ്ഥാപിക്കാന്‍ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടു. വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. 38കാരിയായ സ്ത്രീയാണ് മരിച്ചത്. ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. മുന്‍പ് പല മോഷണങ്ങളിലും പങ്കെടുത്ത ആള്‍ കൂടിയാണ് മരിച്ച 38 കാരിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ തീവ്രഇടതുപക്ഷ ഗ്രൂപ്പുകളുമായുള്ള ഇവരുടെ ബന്ധം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പ്രതികരിച്ചു.
Read more

അമ്പയറുമായി തര്‍ക്കം:ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് കടുത്ത നടപടി

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ റണ്ണൗട്ട് തീരുമാനത്തിന്റെ പേരില്‍ അമ്പയറുമായി വാക് പോരിലേര്‍പ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ തേടി അച്ചടക്ക നടപടിയുണ്ടാകാന്‍ സാധ്യത. കഴിഞ്ഞദിവസത്തെ കളിയില്‍ ഗുജറാത്ത് ഇന്നിംഗ്‌സിന്റെ 13-ാം ഓവറിലെ അവസാന പന്തിലാണ് 38 പന്തില്‍ 76 റണ്‍സെടുത്ത ഗില്‍ അനാവശ്യ റണ്ണിനായി ഓടി റണ്ണൗട്ടായത്. സീഷാന്‍ അന്‍സാരിയുടെ പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് ജോസ് ബട്ലര്‍ അതിവേഗ സിംഗിളിനായി ഓടുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തും […]
Read more

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബംഗളുരു ചെന്നൈക്കെതിരെ ഇന്നിറങ്ങും

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി ഏഴരക്ക് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലില്‍ വിരാട് കോലിയും എം.എസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്ടം കൂടിയായിരിക്കും ഇന്നത്തെ മത്സരം . കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടിലും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്സിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും സ്വന്തം തട്ടകത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു ഒരുങ്ങുന്നത്. ശേഷിക്കുന്ന നാലു മത്സരങ്ങളിലെങ്കിലും വിജയിച്ച് […]
Read more

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി: ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടരും. ബെന്നി പി നായരമ്പലമാണ് പുതിയ ജനറല്‍ സെക്രട്ടറി. മറ്റ് പുതിയ ഭാരവാഹികള്‍ ഇങ്ങനെ- ട്രഷറര്‍ സിബി കെ തോമസ്, വൈസ് പ്രസിഡന്റുമാര്‍ കെ.പി വ്യാസന്‍, ഉദയകൃഷ്ണ, ജോയിന്റ് സെക്രട്ടറിമാര്‍ റോബിന്‍ തിരുമല, സന്തോഷ് വര്‍മ്മ, എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങള്‍ ഉണ്ണികൃഷ്ണന്‍ ബി, ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാര്‍, കൃഷ്ണകുമാര്‍ കെ, സുരേഷ് […]
Read more

കാര്‍ത്തിക് സൂബ്ബരാജ് സൂര്യ കൂട്ടുകെട്ടിലിറങ്ങിയ റെട്രോ- മൂവി റിവ്യൂ

കാര്‍ത്തിക് സൂബ്ബരാജ് ചിത്രം എന്ന പ്രതീക്ഷയോടെ കാണാന്‍ പോകാതിരുന്നാല്‍ റെട്രൊ ഒരു നല്ല പടമാണെന്ന് പറയാം. ചിത്രത്തിനെ കുറിച്ച് വരുന്ന ഒരു റിവ്യുവും കേള്‍ക്കാതെ ഒരു പ്രതീക്ഷയും വെക്കാതെ വേണം പടം കാണാന്‍ അങ്ങനെയെങ്കില്‍ ചിത്രം 100 ശതമാനവും നിങ്ങളെ തൃപ്തി പെടുത്തും എന്ന കാര്യം ഉറപ്പാണ്. ചിത്രം പറയുന്നത് 1990 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. ടാഗ് ലൈനില്‍ പറയുന്ന പോലെ love , laughter, war ഇത് മൂന്നും ഉണ്ടെങ്കിലും laughter അത്ര കണ്ട് വര്‍ക്കായില്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer