Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വൃദ്ധ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത (68), അമ്മിണി (76) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ചയാണ് ഇവര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയതെന്നാണ് വിവരം. രണ്ട് പേരുടെയും മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചാണ് ക്ഷേത്ര ദര്‍ശനത്തിനായി പോയത്. ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വൈകിട്ടായിട്ടും തിരിച്ച് എത്താതെ വന്നതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇരുവരും ഞായറാഴ്ച വൈകീട്ട് പാലക്കാട് കെഎസ്ആര്‍ടിസി […]
Read more

ജയിക്കാന്‍ രണ്ട് രണ്‍സ് ബാക്കിനില്‍ക്കെയുള്ള തോല്‍വി ; രാജസ്ഥാനെതിരെ ഒത്തുകളി ആരോപണം

ജയ്പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണം. ലക്‌നൗവിനെതിരെ രാജസ്ഥാന്‍ തോറ്റതോടെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു രണ്ടു റണ്‍സ് തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. തോല്‍വിക്കു പിന്നാലെ നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ടീമിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തി തന്നെ രംഗത്തെത്തിയത്. വിജയത്തിലേക്കു പോയിക്കൊണ്ടിരുന്ന മത്സരം എങ്ങനെയാണു രാജസ്ഥാനു നഷ്ടമായത്? ഇതൊക്കെ രാജസ്ഥാനിലെ […]
Read more

പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ പ്രതിഫലം; നടന്‍ മഹേഷ് ബാബുവിന് ഇഡിയുടെ കുരുക്ക്

ഹൈദരാബാദ്: റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ തെലുങ്ക് നടന്‍ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സുരാന ഗ്രൂപ്പില്‍ നിന്ന് അഞ്ചരക്കോടിയില്‍ അധികവും സായ് സൂര്യ ഡവലപ്പേഴ്സില്‍ നിന്ന് 5.9 കോടിയും മഹേഷ് ബാബു വാങ്ങിയതായാണ് കണ്ടെത്തല്‍. ഞായറാഴ്ചയാണ് നടനോട് ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. 100 കോടിയുടെ അനധികൃത പണമിടപാടുകളും 74.5 ലക്ഷം രൂപയുമാണ് […]
Read more

ഇന്നും ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ കാഠിന്യമേറിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില […]
Read more

പരുന്തുംപാറയിലെ റിസോര്‍ട്ട് നിര്‍മാണം പട്ടയവ്യവസ്ഥ ലംഘനം; റവന്യൂ വകുപ്പ്

ഇടുക്കി: പരുന്തുംപാറയിലെ വിവാദ റിസോര്‍ട്ട് നിര്‍മാണം പട്ടയവ്യവസ്ഥയുടെ ലംഘനമെന്ന് റവന്യൂ വകുപ്പ്. പരിശോധനയ്ക്ക് ശേഷം തുടര്‍നടപടി ഉണ്ടാകും. കൈവശഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ആയിരത്തിലധികം പേര്‍ക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി. കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടം അടുത്തമാസം അഞ്ചിന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി പറഞ്ഞു. . ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ്, പരുന്തുംപാറയില്‍ ബഹുനില കെട്ടിടം നിര്‍മ്മിച്ചത് പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചാണെണ് റവന്യൂ വകുപ്പ് കണ്ടെത്തുകയായിരുന്നു. മഞ്ചുമല, പീരുമേട് എന്നീ വില്ലേജുകളിലെ […]
Read more

Written & Directed by God’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തിറങ്ങി

സൈജു കുറുപ്പും സണ്ണി വെയിനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡിറക്ടഡ് ബൈ ഗോഡ് ‘ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടു. മെയ് 16ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് റിലീസ് തീയതി അനൗണ്‍സ് ചെയ്തത്.ടോവിനോ തോമസ്, ആന്റണി പെപ്പെ, അനശ്വര രാജന്‍, മമിത ബൈജു എന്നീ താരങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രംടി.ജെ പ്രൊഡക്ഷന്‌സിന്റെയും നെട്ടൂരാന്‍ ഫിലിംസ് ന്റെയും […]
Read more

ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കരിന്റെ ഹര്‍ജി; ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനെതിരെയാണ് ഹര്‍ജി. സമാനമായ തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് സജീവ ചര്‍ച്ചയായി നില്‍ക്കുന്നതിനിടെയാണ് ഹര്‍ജി പരിഗണനക്കെത്തുന്നത്.ജസ്റ്റിസ്മാരായ പി എസ് നരസിംഹ, ജ്യോതിമാല ഭാഗ്ചി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.കഴിഞ്ഞ തവണ ഹര്‍ജി ഇതേ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്ക് വന്നിരുന്നില്ല. തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് […]
Read more

വിലങ്ങാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചു തുടങ്ങി

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചു തുടങ്ങി. 29 പേര്‍ക്ക് 15 ലക്ഷം രൂപയാണ് ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയില്‍ ഉള്ളത്. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടമായവരും, കൃഷി നഷ്ടമായവരും ഉള്‍പ്പെടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ സഹായം ലഭിച്ചിരിക്കുന്നത്. 29 പേര്‍ക്ക് ഇന്നലെ രാത്രിയോടുകൂടിയാണ് 15 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിച്ചത്. ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടമായിരുന്നു സംഭവിച്ചിരുന്നത്. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. […]
Read more

മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, മൂന്നുവയസ്സുകാരി മരിച്ചു

തൃശ്ശൂര്‍: മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ (3) ആണ് മരിച്ചത്.ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയതാണ് ഹെന്‍ട്രി. നെടുമ്പാശ്ശേരിയില്‍വിമാനമിറങ്ങി വീട്ടിലേക്കുള്ള യാത്രക്കിയടില്‍ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരും സ്വകാര്യ […]
Read more

തമിഴ് നടി ജനനി അയ്യര്‍ വിവാഹിതയാകുന്നു

തമിഴ് നടി ജനനി അയ്യര്‍ വിവാഹിതയാകുന്നു. അടുത്ത സുഹൃത്ത് ആയ സായി റോഷന്‍ ശ്യാം ആണ് വരന്‍. വിവാഹ നിശ്ചയ ചിത്രങ്ങള്‍ നടി പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. ‘അവന്‍ ഇവന്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ത്രി ഡോട്സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും തിളങ്ങി. ത്രി ഡോട്സും കൂതറയും കൂടാതെ, സെവന്‍ത് ഡേ, ഇത് താണ്ടാ പൊലീസ്, […]
Read more

Recent News

Advertisement
WhiteswanTV Footer