Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന്(21.04.25) പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. പാലം വ്യോമതാവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഇന്ത്യന്‍വംശജയായ ഭാര്യ ഉഷയ്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നുതന്നെ വാന്‍സ് കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറരയ്ക്ക് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ അത്താഴവിരുന്നൊരുക്കും. ഇതിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാര-തീരുവ പ്രശ്നങ്ങളടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയാകും. ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ […]
Read more

ഈസ്റ്റര്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ജീത്തു ജോസഫ്

ഈസ്റ്റര്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ്. വലതു വശത്തെ കള്ളന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്.’മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്‍’ ടൈറ്റില്‍ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഒരു മേശയില്‍ പോലീസ് കേസ് […]
Read more

ഝാര്‍ഖണ്ഡില്‍ ബൊക്കാറോ ജില്ലയില്‍ ഏറ്റുമുട്ടല്‍; എട്ട് മാവോവാദികളെ വധിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോവാദികളെ വധിച്ചു. സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നായിരുന്നു ദൗത്യം നടത്തിയത്. മാവോവാദികളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 5.30-ഓടെ ലാല്‍പാനിയ പ്രദേശത്തെ ലുഗു മലനിരകളില്‍ പരിശോധനയ്ക്കിടെയാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് വിവരം. എ.കെ. സീരിസില്‍പ്പെടുന്ന റൈഫിള്‍, പിസ്റ്റല്‍, എസ്എല്‍ആര്‍ മൂന്ന് ഇന്‍സാസ് റൈഫിള്‍ എന്നിവ ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന […]
Read more

സ്വര്‍ണ്ണമാലക്കായി കൊല; അമ്പലമുക്ക് വിനീത വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. തമിഴ്നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കണ്ടെത്തിയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു […]
Read more

വൈപ്പിനില്‍ ഫിഷിങ്ങ് ബോട്ടുകള്‍ക്ക് തീപിടിച്ചു, ബോട്ട് പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: വൈപ്പിന്‍ മുരുക്കുംപാടത്ത് ഫിഷിങ്ങ് ബോട്ടുകള്‍ക്ക് തീപിടിച്ചു. ഒരു ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ബോട്ടിലെ ജോലിക്കാര്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പടര്‍ന്നതാണ് അപകടകാരണമെന്നാണ് സൂചന. തീപടര്‍ന്നയുടനെ ജോലിക്കാര്‍ ഇറങ്ങിയോടിയതാണ് രക്ഷയായത്. https://youtube.com/shorts/eQkEmnJLQRI?si=8PTSWWT5t2TGjbgo കാളമുക്ക് ഹാര്‍ബറിന് സമീപം കെട്ടിയിട്ടിരുന്ന ആരോഗ്യ അന്ന എന്ന ഫിഷിങ് ബോട്ടാണ് പൂര്‍ണമായും നശിച്ചത്. കുളച്ചല്‍ സ്വദേശിയുടേതാണ് ബോട്ട്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഈസ്റ്ററായതുകൊണ്ട് തന്നെ ബോട്ടുകള്‍ കടലില്‍ പോയിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് മറ്റു […]
Read more

ഭാര്യയുടെ തലവെട്ടി സൈക്കിള്‍ കുട്ടയിലിട്ട് പൊലീസില്‍ കീഴടങ്ങി ഭര്‍ത്താവ്

ഗുവാഹട്ടി: ഭാര്യയുടെ തലവെട്ടി സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് ക്രൂര കൃത്യം ചെയ്തത്. അസമിലെ ചിരാങ് ജില്ലയിലാണ് സംഭവം നടന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നിസ്സാരകാര്യങ്ങളെ ചൊല്ലി ഇവര്‍ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. ശനിയാഴ്ച രാത്രി ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ ബജന്തിയുടെ തല ഇയാള്‍ വെട്ടിയെടുക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്റെ മുന്നിലുള്ള കുട്ടയിലിട്ട […]
Read more

ഇങ്ങനെയും ജീവിക്കാം- തന്റെ ജീവിതമാര്‍ഗം വെളിപ്പെടുത്തി ഐശ്വര്യ

മലയാളസിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് ഐശ്വര്യ. ഒളിയമ്പുകള്‍ എന്ന മമ്മുട്ടി ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ,മോഹന്‍ലാലിന്റെ നായികയായി നരസിംഹത്തിലെ വേഷം ഐശ്വര്യക്ക് മികച്ച കഥാപാത്രങ്ങളാണ് പിന്നീട് സമ്മാനിച്ചത്. മലയാളത്തില്‍ പ്രദര്‍ശനവിജയം നേടിയ ബട്ടര്‍ഫ്‌ലൈസ്, ജാക്‌പോട്ട്, നരസിംഹം, സത്യമേവജയതേ എന്നീ സിനിമകളില്‍ നായികയായി ഐശ്വര്യ പ്രേക്ഷക പ്രീതിനേടി. തെന്നിന്ത്യയിലെ പഴയകാല നടിയായ ലക്ഷ്മിയുടെ മകളാണ് താരം. അമ്മയുടെ കെയറോഫില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും.അമ്മയുടെ ലേബലില്‍ ഒതുങ്ങി നില്‍ക്കാതെ […]
Read more

എറണാകുളത്ത് എസ് സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി എന്‍ മോഹനന്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. കെ എസ് അരുണ്‍ കുമാര്‍, ഷാജി മുഹമ്മദ് എന്നിവരാണ് പുതുതായി സെക്രട്ടേറിയറ്റില്‍ ഇടംനേടിയത്. എസ് സതീഷ്, എം പി പത്രോസ്, പി ആര്‍ മുരളീധരന്‍, ജോണ്‍ […]
Read more

മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

തൃശൂര്‍: കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച സ്ഥാപന ഉടമ പിടിയില്‍. വല്ലപ്പാടിയിലുള്ള ആര്‍ട്ട് ഓഫ് മര്‍മ്മ എന്ന സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്. 15.04.2025-ന് ഉച്ചയ്ക്ക് 12.30 മണിയോടെ തൃക്കൂര്‍ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി ആര്‍ട്ട് ഓഫ് മര്‍മ്മ സ്ഥാപനത്തില്‍ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിര്‍ബന്ധിച്ച് […]
Read more

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ […]
Read more

Recent News

Advertisement
WhiteswanTV Footer