വിമാനത്താവളം വഴി കോടികള്‍ കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ സാംബിയയില്‍ അറസ്റ്റില്‍
ലുസാക്ക: 20 ലക്ഷം ഡോളറിലധികം പണവും അഞ്ച് ലക്ഷം ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തതതായി സാംബിയന്‍ കസ്റ്റംസ്. കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് ഇയാള്‍ സാംബിയന്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്. ദുബായിലേക്കാണ് ഇയാള്‍ പണം കടത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. 27 വയസ്സുള്ള യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത കെട്ടുകണക്കിന് നോട്ടുകളുടെ ചിത്രങ്ങള്‍ സാംബിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. വലിയ സ്യൂട്ട്‌കേസിനകത്ത് കറുത്ത ബാഗുകളില്‍ നിറച്ച നിലയിലാണ് […]
Read more