Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

പുതുവത്സര ആശംസകളോടെ ‘മെറിബോയ്സ് ‘ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പുതുവർഷം…പുതിയ പ്രതീക്ഷകൾ… പുതുമുഖ താരങ്ങൾ… മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം ‘മെറി ബോയ്സ് ‘ പുതുവർഷത്തിന്റെ പ്രതീക്ഷകൾ നൽകി പുതിയ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ഐശ്വര്യ രാജ്, കീർത്തന പി എസ്, ശ്വേതാ വാര്യർ, പാർവതി അയ്യപ്പദാസ് എന്നീ പുതുമുഖങ്ങൾ അണിനിരക്കുന്ന പുതുവർഷ പോസ്റ്ററാണ് പുറത്തിറക്കിയത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മെറി ബോയ്സ്’ ചിത്രീകരണം പൂർത്തിയാക്കി‘ പുതുവർഷത്തിൽ റിലീസിന് എത്തും. ഇനിയും 20 ദിവസങ്ങൾ കൂടി ഷൂട്ടിംഗ് […]
Read more

കലൂര്‍ സ്‌റ്റേഡിയം ദുരന്തം: 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്; ജിസിഡിഎും മൃദംഗവിഷനും എതിര്‍കക്ഷികള്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു. ഗിന്നസ് റെക്കോഡിടാന്‍ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് വക്കീല്‍ നോട്ടീസ്. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താല്‍കാലിക സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. കഴിഞ്ഞ ഡിസംബര്‍ 29 നാണ് 12,000 പേര്‍ […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള : അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ഡല്‍ഹി യാത്ര ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും. ഇന്ന് കസ്റ്റഡിയില്‍ വാങ്ങുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കുന്ന മൊഴിയും കേസില്‍ അതീവ നിര്‍ണായകമാണ്. നേരത്തെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, അതില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ പോറ്റിയില്‍ […]
Read more

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സിക്കില്‍ ഗംഗയായി നയന്‍താര : ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസായി

ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ് എന്ന യാഷ്ഗീതു മോഹന്‍ദാസ് ചിത്രം 2026 മാര്‍ച്ച് 19-ന് തിയറ്ററുകളിലേക്ക് എത്താനിരിക്കെ, ചിത്രത്തിന്റെ ഇരുണ്ടതും ആഴമേറിയതുമായ ലോകത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ശക്തമായ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഗംഗ എന്ന കഥാപാത്രമായി നയന്‍താരയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി, നയന്‍താര ഈ ചിത്രത്തിന്റെ യൂണിവേഴ്സില്‍ നിര്‍ണായക ശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയന്‍താര, ടോക്‌സികില്‍ […]
Read more

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍

കൊച്ചി: ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, സെപ്‌റ്റോ, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുതുവത്സരം ആരംഭിക്കുന്നതിന്റെ തലേദിവസം ഓണ്‍ലൈന്‍ വിതരണ തൊഴിലാളികള്‍ പണിമുടക്കുന്നത് ഈ മേഖലയില്‍ തന്നെ കാര്യമായി ബാധിച്ചേക്കും എന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്ര, കര്‍ണാടക,ഡല്‍ഹി […]
Read more

ഡി മണിക്ക് സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്നതിന് തെളിവില്ല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് മതിയായ തെളിവ് ലഭിക്കാതെ എസ്‌ഐടി. മണിയും ശ്രീകൃഷ്ണനും ഇറിഡിയം തട്ടിപ്പുകാര്‍ ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ശബരിമലയുമായുള്ള ബന്ധം ഉറപ്പിക്കാന്‍ ചോദ്യം ചെയ്യലില്‍ കഴിഞ്ഞില്ല. മണിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നാണ് ശ്രീകൃഷ്ണന്‍ പറയുന്നത്. തിരുവനന്തപുരത്ത് വന്നത് രണ്ടു പ്രാവശ്യമാണെന്ന് മണി മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം കുഴങ്ങിയിരിക്കുന്നത്. തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണന്‍ പോറ്റിയെയോ അറിയില്ലെന്നണ് ഡി മണിയുടെ മൊഴി നല്‍കിയിരുന്നു. മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് […]
Read more

മോഹന്‍ലാലിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മുടവന്‍മുകളിലെ വീട്ടുവളപ്പില്‍ നടക്കും. കൊച്ചിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മോഹന്‍ലാലിന്റെ അമ്മയുടെ മരണം സംഭവിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. പല വേദികളിലും അമ്മയെ കുറിച്ച് വാചാലനാകാറുള്ള മോഹന്‍ലാലിനെ പലയാവര്‍ത്തി മലയാളികള്‍ കണ്ടിട്ടുണ്ട്. 89ാം പിറന്നാള്‍ […]
Read more

ധര്‍മടം മുന്‍ എംഎല്‍എ കെ കെ നാരായണന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുന്‍ എംഎല്‍എയുമായ കെ കെ നാരായണന്‍(77) അന്തരിച്ചു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ പിണറായി വിജയന് വേണ്ടി ധര്‍മ്മടം മണ്ഡലം ഒഴിയുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2011 മുതല്‍ 2016വരെയാണ് ധര്‍മടം എംഎല്‍എയായി പ്രവര്‍ത്തിച്ചത്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read more

പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

പത്തനംതിട്ട: ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിത്തിച്ചു. വില്ലൂന്നിപാറയിലെ കിണറ്റില്‍ കടുവ അകപ്പെട്ടിട്ട് 12 മണിക്കൂര്‍ പിന്നിടുമ്പോഴാണ് പുറത്തെടുത്തത്. കടുവയ്ക്ക് ഒരു തവണ മയക്കുവെടി വെച്ചുവെന്നാണ് വിവരം. വല്ല ഉപയോഗിച്ച് കുരുക്കിയാണ് കടുവയെ പുറത്തേക്ക് എടുത്തത്. കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഡിഎഫ്ഒ . രണ്ടു വയസ്സു മുതല്‍ മൂന്നു വയസ്സുവരെ പ്രായമുള്ള കടുവയായിരുന്നു. മറ്റ് കടുവുകളുമായി കാട്ടില്‍ ഉണ്ടായ അക്രമം മൂലം ജനവാസ മേഖലയിലേക്ക് ഇറങ്ങിയത് ആയിരിക്കാം. ഇര പിടിക്കാന്‍ വേണ്ടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന് ഉടന്‍ ജാമ്യം നല്‍കാനാവില്ല: ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ഉടന്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. അവധികാലത്തിന് ശേഷം പരിഗണിക്കും. ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജിയും അവധിക്ക് ശേഷം പരിഗണിക്കും. അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും എല്ലാവരെയും പിടികൂടട്ടെയെന്നും അവധിക്കാല ബെഞ്ച് ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് എ പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തി. അന്വേഷണം തണുപ്പന്‍ രീതിയലല്ലേ എന്ന് മറ്റൊരു ബെഞ്ചിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix