Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനില്‍ അടിയന്തരാവസ്ഥ

സന: സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനില്‍ അടിയന്തരാവസ്ഥ. ചൊവ്വാഴ്ചയാണ് തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ 72 മണിക്കൂര്‍ നിരോധനം അടക്കമാണ് നിലവില്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. എന്നാല്‍ ഫുജൈറയില്‍ നിന്ന് എത്തിയ കപ്പലില്‍ നിന്ന് ഇറക്കി വച്ച ആയുധങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് സൗദി അറേബ്യ വിശദമാക്കുന്നത്. ഹൂത്തി വിരുദ്ധ അധികാരികള്‍ യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള സുരക്ഷാ കരാറും അവസാനിപ്പിച്ചു. യുഎഇയിലെ ഫുജൈറയില്‍ നിന്ന് മുകല്ലയില്‍ എത്തിയ […]
Read more

പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്ന്; രാജാസാബ് ട്രെയ്‌ലര്‍ 2.0 പുറത്ത്

ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ ഫാന്റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ 2.0 പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. ജനുവരി 9നാണ് രാജസബിന്റെ വേള്‍ഡ് വൈഡ് റിലീസ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമായിട്ടാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ ‘രാജാസാബ്’ തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തെന്നാണ് വിവരം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത്. എസ്ഐടി അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും […]
Read more

ഉത്തര്‍പ്രദേശില്‍ സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെ ചൊല്ലി വിവാദം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെ ചൊല്ലി വിവാദം. മഥുരയില്‍ നടക്കാനിരിക്കുന്ന പരിപാടിയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. പരിപാടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സന്ന്യാസി സമൂഹം കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയും ചെയ്തു. സ്വകാര്യ സംഘാടകരാണ് പരിപാടി നടത്തുന്നത്. പുണ്യനഗരത്തില്‍ ഇത്തരം പരിപാടികള്‍ അനുവദിക്കാനാകില്ലെന്നും നടിയെ കാലുകുത്താന്‍ അനുവദിക്കില്ല എന്നുമായിരുന്നു സന്ന്യാസി സമൂഹത്തിന്റെ പ്രഖ്യാപനം.
Read more

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ ചിത്രീകരണം പൂര്‍ത്തിയായി

സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ ചിത്രീകരണം പൂര്‍ത്തിയായി. 55 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം, കൊച്ചിയില്‍ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂര്‍ത്തിയായത്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് […]
Read more

രാജ്യത്തെ ജനറല്‍ ഇന്‍ഷൂറന്‍സ് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ സാങ്കേതികവിദ്യ ഏറെ നിര്‍ണായകം:രാകേഷ് ജെയിന്‍

കൊച്ചി: ഇന്ത്യയിലെ ജനറല്‍ ഇന്‍ഷൂറന്‍സ് മേഖല 2025-ല്‍ 6.2 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും ഈ മേഖലയുടെ സാന്ദ്രത ഒരു ശതമാനത്തിനടുത്തു മാത്രമായി നിലനില്‍ക്കുകയാണെന്ന് ഇന്‍ഡസ് ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സിന്റെ രാകേഷ് ജെയിന്‍ ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ ശരാശരി നാലു ശതമാനമാണ്. ഉയര്‍ന്നു വരുന്ന അവബോധത്തിന്റെ പശ്ചാത്തലത്തില്‍ ആകെ പ്രീമിയത്തിന്റെ മൂന്നിലൊന്നും സംഭാവന നല്‍കുന്നത് ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയുമാണ്. വൈദ്യ സേവന രംഗത്തെ പണപ്പെരുപ്പം 12 ശതമാനത്തിനടുത്താണെന്നതും ഇവിടെ പ്രസക്തമാണ്. 2026-ലേക്കു നോക്കുമ്പോള്‍ 8-13 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. […]
Read more

ശബരിമല അന്വേഷണം: എസ്‌ഐടി വിപുലീകരിച്ചു; സംഘത്തില്‍ 2 സിഐമാരെ കൂടി ഉള്‍പ്പെടുത്തും

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തില്‍ അധികമായി ഉള്‍പ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എസ്ഐടിക്ക് കോടതി അനുവദിച്ച സമയം ജനുവരി അഞ്ചിന് അവസാനിക്കും.ഇതിന് മുന്നോടിയായാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് എസ്ഐടിയുടെ ഹര്‍ജി പരിഗണിച്ചത്. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ […]
Read more

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’; ജഗപതി ബാബു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ജഗപതി ബാബുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തില്‍ വേഷമിടുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാര്‍ച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ […]
Read more

മൊബൈല്‍ ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യ

ഡല്‍ഹി: മൊബൈല്‍ ഉല്‍പാദനത്തില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനം കൈവരിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. 2014 – 2015 സാമ്പത്തിക വര്‍ഷത്തില്‍ വെറും രണ്ട് മൊബൈല്‍ നിര്‍മാണ യൂണിറ്റുകള്‍ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ 300 എണ്ണമായി ഉയര്‍ന്നിട്ടുണ്ട്. പതിനൊന്ന് വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഇലക്ട്രോണിക് കയറ്റുമതി എട്ട് മടങ്ങ് വര്‍ദ്ധിച്ചതായും അശ്വിനി വൈഷ്ണവ് പറയുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇലക്ട്രോണിക്‌സ് വ്യവസായത്തിലെ മൊത്തം […]
Read more

മുംബൈയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; 4 പേര്‍ മരിച്ചു

മുംബൈ: ബാണ്ടൂപ്പില്‍ ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ബസ് പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
Read more
Advertisement
WhiteswanTV Footer