എല്ലാം സഖാവ് പറഞ്ഞിട്ട്: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാറിനെ പഴിച്ച് എന്‍ വിജയകുമാറിന്റെ മൊഴി
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പഴിച്ച് ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന്റെ മൊഴി. പാളികള്‍ പുതുക്കണമെന്ന് ദേവസ്വം ബോര്‍ഡില്‍ പറഞ്ഞത് പത്മകുമാറാണ്. സര്‍ക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എന്‍ വിജയകുമാര്‍ മൊഴി നല്‍കി. സഖാവ് പറഞ്ഞപ്പോള്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും എന്‍ വിജയകുമാറിന്റെ മൊഴി. വായിച്ചു നോക്കാതെ ഒപ്പിടുകയാണ് ചെയ്തതെന്ന് എന്‍ വിജയകുമാര്‍ എസ്‌ഐടിയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം വിജയകുമാറിന്റെ മൊഴി […]
Read more