Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ടിവികെ അധ്യക്ഷന്‍ വിജയ് കാഞ്ചീപുരത്തെ പൊതുവേദിയില്‍

ചെന്നൈ: കരൂര്‍ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷന്‍ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍ വിജയ് രൂക്ഷമായി വിമര്‍ശിച്ചു. ഒപ്പം 2026 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രഖ്യാപിച്ചു. ഡിഎംകെയുടെ നയം കൊള്ളയെന്ന് തുറന്നടിച്ച വിജയ്, ചില ക്ഷേമവാഗ്ജാനങ്ങളും മുന്നോട്ടുവച്ചു. അതീവ സുരക്ഷയില്‍ കാഞ്ചീപുരത്ത് നടന്ന യോഗത്തില്‍, ബിജെപിയെ കുറിച്ച് കാര്യമായ പരാമര്‍ശമുണ്ടായില്ല. കരൂര്‍ ദുരന്തം നടന്ന് 57 ദിവസത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ വിജയ് കര്‍ഷകരെയും ജെന്‍സി വോട്ടര്‍മാരെയും ഒപ്പം നിര്‍ത്താനുള്ള […]
Read more

ജി 20 ഉച്ചകോടിക്ക് സമാപനം; ഇന്ന് ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക ഉച്ചകോടി

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്‍കുന്ന പ്രഖ്യാപനം ഇന്നലെ ഉച്ചകോടിയില്‍ അംഗീകരിച്ചു. എത് തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടിരുന്നു. ഉച്ചകോടിയിലെ പ്രസംഗത്തില്‍ മയക്കുമരുന്നിനെതിരെ ജി 20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ – കാനഡ – ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു. ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും […]
Read more

ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് വീണ്ടും സര്‍ക്കാര്‍ സഹായം

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ നിക്ഷേപ തട്ടിപ്പ് നടന്ന ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് വീണ്ടും സര്‍ക്കാര്‍ ധനസഹായം. സൊസൈറ്റിക്ക് പദ്ധതിയേതരമായി പത്ത് കോടി സഹായം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്്. ക്ഷീര വികസന വകുപ്പിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. 10 കോടി രൂപ പ്ലാന്‍ ഫണ്ടായി സൊസൈറ്റിക്ക് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടന്നില്ല. സര്‍ക്കാര്‍ മുന്‍പ് നല്‍കിയ പണം ചെലവഴിച്ചതില്‍ അപാകതയുണ്ടെന്ന് ക്ഷീര വികസന വകുപ്പ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നവീകരണത്തിനെന്ന പേരിലാണ് തുക […]
Read more

‘ബെന്‍സ്’ സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നിവിന്‍ പോളി; ചിത്രങ്ങള്‍ പങ്കുവെച്ചു

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ബക്കിയരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ബെന്‍സി’ന്റെ (Benz) പുതിയ ഷെഡ്യൂള്‍ നടന്‍ നിവിന്‍ പോളി പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി അദ്ദേഹം ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ (@NivinOfficial) പുറത്തുവിട്ടു. ഇരുളില്‍ നിന്നും നടന്നു വരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (LCU) ഭാഗമായ ഈ ചിത്രത്തില്‍ രാഘവ ലോറന്‍സാണ് നായകന്‍. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
Read more

ട്രാന്‍സ് വുമണ്‍ അമേയ പ്രസാദിന് പോത്തന്‍കോട് മത്സരിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ് വുമണ്‍ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാമെന്ന് സ്ഥിരീകരണം. രേഖകള്‍ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്. ട്രാന്‍സ് വുമണായ അമേയയുടെ വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്‌ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്. ഇതിനെതിരെ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നിലവില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. അമേയയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വരണാധികാരി വ്യക്തമാക്കി.
Read more

വനിതാസംവരണ സീറ്റില്‍ ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് മത്സരിക്കാം: പത്രിക സ്വീകരിച്ചു

ആലപ്പുഴ: ട്രാന്‍സ് വുമണ്‍ അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം. വയലാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് അരുണിമ ജനവിധി തേടുക. സൂഷ്മ പരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്യു ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം കുറുപ്പ്.
Read more

പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം ദീര്‍ഘിപ്പിക്കും

ഡല്‍ഹി: പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരും. വ്യോമ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം വിശദമാക്കിയത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയിലെ നിരോധനം പാകിസ്ഥാന്‍ ഒരു മാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് പാകിസ്ഥാന്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമ പാത തുടര്‍ച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണ് ഇത്. വ്യാഴാഴ്ചയാണ് നോട്ടീസ് ടു എയര്‍മാന്‍ പാകിസ്ഥാന്‍ പുറത്തിറക്കിയത്. ഡിസംബര്‍ 24 പുലര്‍ച്ചെ 5.29 വരെ […]
Read more

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം ‘അഖണ്ഡ 2 താണ്ഡവം’ ട്രെയ്ലര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ ട്രെയ്ലര്‍ പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുന്‍ ചിത്രമായ ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം […]
Read more

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം “കാന്ത”; ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് “കാന്ത” ടീം ചിത്രത്തിന്റെ ദൈർഘ്യം കുറച്ചത്. 12 മിനിറ്റോളമാണ് ചിത്രത്തിന്റെ ദൈർഘ്യം കുറച്ചിരിക്കുന്നത് എന്നും രണ്ടാം പകുതിയിൽ ആണ് കട്ട് വന്നിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഇപ്പോൾ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം പ്രമുഖ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതിനുശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. 24.11.25 തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി . തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും. ഡമ്മി സ്ഥാനാര്‍ഥികള്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കും. വിമതന്‍മാരെ പിന്‍ വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഒന്നര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix