Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

പത്തനംതിട്ടയില്‍ വെര്‍ച്വല്‍ തട്ടിപ്പ്; ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ട് വൃദ്ധ ദമ്പതികള്‍

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വെര്‍ച്വല്‍ തട്ടിപ്പ്. വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേര്‍ലി ഡേവിഡ്, ഭര്‍ത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും വെര്‍ച്ചല്‍ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളില്‍ നിന്ന് പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയില്‍ താമസക്കാരാണ്. ഇവര്‍ കഴിഞ്ഞ എട്ടാം തീയതിയാണ് നാട്ടില്‍ വന്നത്.ഒരുകോടി 40 ലക്ഷത്തി അമ്പതിനായിരം […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതാണ് ശക്തമായ മഴയ്ക്ക് കാരണം. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read more

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ടൈറ്റിൽ ടീസർ പുറത്ത്; നിർമ്മാണം സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “വിത്ത് ലവ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തോനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച […]
Read more

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര വകുപ്പില്‍ വന്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഒറ്റ ഉത്തരവില്‍ 32 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗ് ചൗഹാനെ (1997) ഡിജിപി ഓഫീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പേഴ്സണല്‍) ആയി നിയമിച്ചു. ഹൈദരാബാദിലെ മള്‍ട്ടിസോണ്‍-II യുടെ എഡിജിപിയുടെ പൂര്‍ണ്ണ അധിക ചുമതലയും അദ്ദേഹം വഹിക്കും. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈദരാബാദ് സിറ്റിയിലെ ജോയിന്റ് പോലീസ് കമ്മീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) ജെ. […]
Read more

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ റിഷഭ് പന്ത് നയിക്കും

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ക്യാപ്റ്റനെ ഒഴിവാക്കിയത്. നേരത്തെ ആദ്യ ടെസ്റ്റിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഗുവാഹത്തിയിലെത്തിയ ഗില്‍ ഇന്ന് കായികക്ഷമതാ പരിശോധനക്ക് വിധേയനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനുശേഷമെ ഗില്‍ നാളെ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നായിരുന്നു സൂചന. എന്നാല്‍ കഴുത്തുവേദനയെ തുടര്‍ന്ന് വിശ്രമത്തിലുള്ള ഗില്ലിന് ഡോക്ടര്‍മാര്‍ 10 ദിവസം കൂടി വിശ്രമം നിര്‍ദേശിച്ചതിനാല്‍ ക്യാപ്റ്റനെ ടീമില്‍ നിന്ന് റിലീസ് ചെയ്യുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ […]
Read more

കെഎസ്ഇബി മസ്ദൂര്‍ നിയമന യോഗ്യതയില്‍ മാറ്റം; ഇനി വനിതകള്‍ക്കും അപേക്ഷിക്കാം

തിരുവനന്തപുരം: കെഎസ്ഇബി മസ്ദൂര്‍ നിയമനവുമായി ബന്ധപ്പെട്ട് യോഗ്യത മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്. ഇനിമുതല്‍ അപേക്ഷകര്‍ പത്താംക്ലാസും ഐടിഐയും പാസാകണമെന്നാണ് നിയമം. നിലവില്‍ എട്ടാം ക്ലാസ് പാസാകാത്തവര്‍ക്ക് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം യോഗ്യത മാറ്റുകയായിരുന്നു. മസ്തൂര്‍ നിയമനത്തിന് ഇനിമുതല്‍ വനിതകള്‍ക്കും അപേക്ഷിക്കാമെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിര്‍ദേശിക്കുന്നു. നിലവില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു അവസരം നല്‍കിയിരുന്നത്.
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം: സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

ഡല്‍ഹി: മലിനീകരണത്തോത് ക്രമാതീതമായതോടെ പൊതുജനങ്ങളുടെ ആരോഗ്യം കൂടുതല്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം സ്‌കൂള്‍ തലത്തിലുള്ള കായിക പരിപാടികള്‍ മാറ്റി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വായുമലിനീകരണം ഇത്രയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളിലെത്തുന്ന കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും കോടതി ആശങ്ക പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി അസാധാരണമായ നിരീക്ഷണം നടത്തിയത്. തലസ്ഥാനത്തെ ഏറ്റവും മലിനമായ മാസങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഔട്ട്‌ഡോര്‍ കായിക വിനോദങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത ചോദ്യം ചെയ്തിരുന്നു, നവംബര്‍ […]
Read more

ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’; പ്രദര്‍ശന വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ വമ്പന്‍ പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേക്ക്. നിറഞ്ഞ സദസ്സുകളിലാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ടാം വാരവും കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. യുവാക്കളും കുടുംബ പ്രേക്ഷകരും നല്ല സിനിമകളെ സ്‌നേഹിക്കുന്ന സിനിമാ പ്രേമികളും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയാണ് മുന്നോട്ടു കുതിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ […]
Read more

ഗോകുല്‍ സുരേഷ് നായകനാകുന്ന ”അമ്പലമുക്കിലെ വിശേഷങ്ങള്‍’ ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു

ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഡിസംബര്‍ 5 ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി, മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് […]
Read more

വിജയ് യുടെ സേലത്തെ പൊതുയോഗത്തിന് അനുമതി നിരസിച്ച് ജില്ലാ പൊലീസ് മേധാവി

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷന്‍ വിജയ് യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. ഡിസംബര്‍ നാലിന് പൊതുയോഗം സംഘടിപ്പിക്കാന്‍ ടിവികെ നല്‍കിയ അപേക്ഷയാണ് നിരസിച്ചത്. കാര്‍ത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. മാത്രവുമല്ല ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന എന്നാല്‍, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നല്‍കിയാല്‍ അനുകൂല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix