Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

കടക്ക് പുറത്ത്: ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫും വിമത സ്ഥാനാര്‍ത്ഥിയുമായ കെ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന്റെ വിമത സ്ഥാനാര്‍ത്ഥിയായ കെ ശ്രീകണ്ഠനെ പാര്‍ട്ടി പുറത്താക്കി. ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗംമാണ് ഇയള്‍. ഉള്ളൂരില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠന്‍, ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ്. അതേസമയം, തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുമെന്ന് കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്.
Read more

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍ ഓമനക്കുട്ടന്‍. കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അഖില്‍
Read more

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ആര്‍സിബിയ്‌ക്കെതിരെ കുറ്റപത്രം

ബംഗളൂരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തില്‍ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂര്‍ണമായും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു(ആര്‍.സി.ബി ) വിനാണെന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കര്‍ണാടക സി.ഐ.ഡിയാണ് കുറ്റപത്രം തയ്യാറാക്കിയത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഐ.പി.എല്ലില്‍ കന്നി ക്രിക്കറ്റ് കിരീടം ലഭിച്ചത് ആഘോഷിക്കാനായി ചിന്ന സ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടതാണ് സംഭവം. ഈ കേസിന്റെ കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ദുരന്തത്തില്‍ പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മന്റ് കമ്പനിയായ DNAക്കും KSCAക്കും കൂട്ടുത്തരവാദിത്തമുണ്ട്. 2200 പേജുള്ള കുറ്റപത്രത്തില്‍ പരിപാടിയ്ക്ക് മുന്നോടിയായി […]
Read more

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ച അവധി

തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. ‘ മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല. നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം […]
Read more

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; വായു ഗുണനിലവാര തോത് താഴ്ന്ന നിലയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. 392 ആണ് ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. 15-ലധികം സ്ഥലത്ത് ഇത് 400 മുകളില്‍ തുടരുകയാണ്. വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രാഫ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഡല്‍ഹിയില്‍ തുടരാന്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളിലും തുടരും.
Read more

പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക്; ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കും

ഡല്‍ഹി : ഈ ആഴ്ച നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നത്. ഈജിപ്തില്‍ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിലും ആസിയാന്‍ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് മോദി വിട്ടുനില്‍ക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജി-20 ഉച്ചകോടിയില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജി-20 ഉച്ചകോടിക്ക് എത്തുമോ എന്നകാര്യവും വ്യക്തമല്ല. അടുത്ത […]
Read more

ശബരിമലയിലെ ഭക്തജന തിരക്ക്: ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കില്‍ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്ന് കോടതി ആരാഞ്ഞു.’ഏകോപനമില്ലാത്തതാണ് പ്രശ്‌നം’ എന്നാണ് വിഷയത്തില്‍ കോടതി അഭിപ്രായപ്പെട്ടത്. തിരക്ക് നിയന്ത്രണത്തിനു പുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം ദേവസ്വം ബോര്‍ഡിനു ജസ്റ്റിസ് എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചിന്റെ വിമര്‍ശനമുണ്ട്. തീര്‍ഥാടന കാലത്ത് ശബരിമലയുടെ ഓരോ ഭാഗത്തും എത്രത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നാണ് […]
Read more

ഖഷോഗി വധം:സൗദി കിരീടാവകാശിയെ പ്രതിരോധിച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: സൗദി വിമര്‍ശകനും വാഷിങ്ടന്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ സിഐഎ റിപ്പോര്‍ട്ടിനെ നിരാകരിച്ചാണ് ട്രംപിന്റെ പ്രസ്താവന. ഖഷോഗി വിവാദ വ്യക്തിയായിരുന്നുവെന്നും ചിലപ്പോള്‍ അരുതാത്തത് സംഭവിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചക്കിടെ ട്രംപ് പറഞ്ഞു. അതേസമയം ഖഷോഗി കൊല്ലപ്പെട്ടത് […]
Read more

RSS മേധാവി മോഹന്‍ ഭഗവത് നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും

ഇംഫാല്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും. മണിപ്പൂര്‍ കലാപം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. മൂന്ന് ദിവസത്തേക്കാണ് സന്ദര്‍ശനം. നവംബര്‍ 21 ന് ജെപി നദ്ദയും മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഭഗവത് മണിപ്പൂരിലെ ജനങ്ങളുമായും സംരംഭകരുമായും ആദിവാസി സമൂഹ പ്രതിനിധികളുമായും സംവദിക്കുമെന്ന് ആര്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തരുണ്‍കുമാര്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍സംഘചാലക് സംസ്ഥാന സന്ദര്‍ശനം നടത്തുന്നത്. നവംബര്‍ […]
Read more

പീരീഡ് ഡ്രാമകളില്‍ പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍; ‘കാന്ത’ക്കൊപ്പം ചര്‍ച്ചയായി ദുല്‍ഖറിന്റെ റെട്രോ നായക വേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ പ്രേക്ഷകരുടെ ഇടയിലും നിരൂപകരുടെ ഇടയിലും വലിയ ചര്‍ച്ചയായി വിജയ കുതിപ്പ് തുടരുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനവും ഒട്ടേറെ വായനകള്‍ക്ക് വിധേയമാവുകയാണ്. ടി കെ മഹാദേവന്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുമ്പോള്‍ പഠനവിധേയമാകുന്നത് ദുല്‍ഖര്‍ തന്റെ കരിയറില്‍ അഭിനയിച്ച പീരീഡ് ഡ്രാമകളിലെ നായക കഥാപാത്രങ്ങളാണ്. കഴിഞ്ഞു പോയ കാലത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍ ഈ നടന്‍ അതിന് നല്‍കുന്ന വിശ്വസനീയതയും കയ്യടക്കവും എടുത്തു പറയേണ്ടതാണ്. 2014 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix