Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. മധ്യ- തെക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. https://youtu.be/ayypUzXCE0I?si=S2ZesTNXPI_GurcY ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ […]
Read more

ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു; കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ല്‍ അധികം പേര്‍ മല ചവിട്ടി. https://youtu.be/oTw8m33yes0?si=6XVEK1BNslt8JsA1 ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടുനിന്നതായിരുന്നു. തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകള്‍ വരി നിന്നാണ് തീര്‍ത്ഥാടകര്‍ അയ്യനെ തൊഴുതു മടങ്ങുന്നത്. […]
Read more

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം,; സുപ്രീംകോടതിയില്‍ പൊതുപ്രവര്‍ത്തകന്റെ ഹര്‍ജി

ഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. രണ്ട് ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ശതമാന കണക്ക് അല്ലാതെ എത്ര പേര്‍ വോട്ട് ചെയ്‌തെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ലെന്നും. ഫോം 20 പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും. ക്രമക്കേടുകളില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും. സത്യപ്രതിജ്ഞ ചടങ്ങുകള്‍ തടയണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Read more

ഓസ്ട്രേലിയന്‍ മലയാള സിനിമയ്ക്ക് തുടക്കം കുറിച്ച ചരിത്ര ചിത്രം: ജോയ് കെ. മാത്യുവിന്റെ ഗോസ്റ്റ് പാരഡെയ്‌സ്27 ന് റിലീസ് ചെയ്യും

കൊച്ചി: ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ ‘ഗോസ്റ്റ് പാരഡൈസ്’ നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്ബെനിലെ ഇവന്റ് സിനിമാസില്‍ പ്രദര്‍ശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഇരുപത്തിയാറോളം ഓസ്ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡെയ്‌സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര കലാ പരിശീലനം ലഭിച്ചവരെയും കേരളത്തിലെ പ്രമുഖ മലയാള ചലച്ചിത്ര നടീനടന്മാരേയും, ഓസ്ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയുള്ള ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള സിനിമയാണിത്. കഴിഞ്ഞ പതിനേഴുവര്‍ഷങ്ങളായി ഓസ്ട്രേലിയന്‍ ചലച്ചിത്രകലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന, […]
Read more

സുബോധ് ഖാനോല്‍ക്കര്‍ – ദിലീപ് പ്രഭാവല്‍ക്കര്‍ ചിത്രം ‘ദശാവതാരം’ ടീസര്‍ പുറത്ത്; ആഗോള റിലീസ് ഡിസംബര്‍ 12 ന്

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്‌സ് മാര്‍ക്കറ്റിംഗ് അവതരിപ്പിക്കുന്ന ‘ദശാവതാരം’ മലയാളം ടീസര്‍ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബര്‍ 12 ന് കേരളത്തില്‍ റിലീസ് ചെയ്യും. സുബോധ് ഖാനോല്‍ക്കര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ഓഷ്യന്‍ ഫിലിം കമ്പനി, ഓഷ്യന്‍ ആര്‍ട്ട് ഹൌസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സുജയ് ഹാന്‍ഡെ, ഓങ്കാര്‍ കേറ്റ്, സുബോധ് ഖനോല്‍ക്കര്‍, അശോക് ഹാന്‍ഡെ, ആദിത്യ ജോഷി, നിതിന്‍ സഹസ്രബുധെ, മൃണാള്‍ സഹസ്രബുധെ, […]
Read more

ചൂരലെടുത്ത് സജിന്‍മാഷായി ധ്യാന്‍ ,വേറിട്ട ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്ന ‘കല്യാണമരം’ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറായ കല്യാണമരത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ധ്യാനിന്റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍മാഷ്. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന ഈ ചിത്രത്തിലെ കഥാപാത്രം മലയാളികള്‍ക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നതില്‍ […]
Read more

ഉദ്യോഗസ്ഥ പുനര്‍നിയമനം രാഷ്ട്രീയ അഴിമതി: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം:സിവിള്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയര്‍ന്ന തസ്തികകളില്‍ പുനര്‍ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്, രാഷ്ട്രീയ നേതൃത്വത്തെ പ്രീണിപ്പിക്കുന്ന അഴിമതിക്കാരായ ഭാഗ്യാന്വേഷികള്‍ക്കാണ് ഇപ്പോള്‍ ഉന്നത പദവികള്‍ ലഭിക്കുന്നത്. https://youtu.be/0zn3td7iPyQ?si=l9rfo536HdAkjq0B ഗുണമേന്മയും അനുഭവ സമ്പത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും സര്‍വീസിലുള്ള മികച്ച ഉദ്യോഗസ്ഥന്മാര്‍ക്കും ലഭിക്കേണ്ട അവസരങ്ങളാണ് കാലു പിടുത്തക്കാര്‍ തട്ടിയെടുക്കുന്നത്.
Read more

ആദ്യഘട്ടത്തില്‍ ഓടിക്കുന്നത് 450 ബസുകള്‍; മണ്ഡലകാല സര്‍വ്വീസിനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: മണ്ഡലകാല സര്‍വ്വീസിനൊരുങ്ങി കെഎസ്ആര്‍ടിസി . ആദ്യഘട്ടത്തില്‍ 450 ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകള്‍ വീതം ഭക്തരുടെ തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്തും. 202 ബസുകളാണ് ചെയിന്‍ സര്‍വീസിനായി നിലവില്‍ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്‌ലോര്‍ എസി, ലോ ഫ്‌ലോര്‍ നോണ്‍ എസി ബസുകള്‍ ഉള്‍പ്പെടെയാണിത്. 248 ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. https://youtu.be/xKrjKQ22AjQ?si=c5OsOITc2hetK4IQ തിരുവനന്തപുരം, […]
Read more

‘എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം’; സുപ്രിം കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളില്‍ നില്‍ക്കെ ധൃതിപ്പെട്ട് എസ്‌ഐആര്‍ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നില്‍ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ എന്യൂമറേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയം അനുവദിച്ചിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍മാരും […]
Read more

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് ക്രൂരമര്‍ദ്ദനം, ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

തൃശ്ശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. എന്‍ഐഎ കേസിലെ പ്രതികളായ പി എം മനോജ് , അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വിയ്യൂര്‍, പൂജപ്പുര ജയില്‍ സൂപ്രണ്ടുമാരോട് ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ എന്‍ഐഎ കോടതി ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും എന്‍ ഐ എ കോടതി ഉത്തരവിട്ടു. https://youtu.be/jwwUfRpN1Q4?si=mG49UiDZ4X_dS52P കഴിഞ്ഞ 13 നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix