Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

പത്തനംതിട്ട: സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നാളെ കോണ്‍ഗ്രസില്‍ ചേരും. നിലവില്‍ ഇവര്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നാളെ ശ്രീനാദേവി കുഞ്ഞമ്മയെ കെപിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കും. നാളെ രാവിലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസിയില്‍ വെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. സിപിഐ ടിക്കറ്റില്‍ മത്സരിച്ച പള്ളിക്കല്‍ ഡിവിഷന്‍ തന്നെ ശ്രീനാദേവിക്ക് മത്സരിക്കാന്‍ നല്‍കുക എന്നാണ് വിവരം. നവംബര്‍ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടുവെന്നും […]
Read more

പ്രാദേശിക നേതാക്കളുടെ സമ്മര്‍ദം, അനീഷിന്റെ ആത്മഹത്യയില്‍ കലക്ടറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതില്‍ ജോലി സംബന്ധമായ ആശങ്കയ്‌ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സമ്മര്‍ദമുണ്ടായെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. വീടുകളിലേക്ക് എന്യൂമറേഷന്‍ ഫോമുമായി പോകുന്നതിനു മൂന്ന് പ്രധാന മുന്നണികളുടെയും നേതാക്കള്‍ അനീഷിനെ സമ്മര്‍ദത്തിലാക്കിയിരുന്നതായി പറയപ്പെടുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ചിന്തയും ജീവനൊടുക്കാന്‍ കാരണമായെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനീഷിന് യാതൊരു സമ്മര്‍ദവുമുണ്ടായിട്ടില്ലെന്നും […]
Read more

ബിഎല്‍ഒയുടെ ആത്മഹത്യ ; പ്രതിഷേധം ശക്തമാവുന്നു, ബി എല്‍ ഒ മാര്‍ ജോലി ബഹിഷ്‌കരിക്കും

കണ്ണൂര്‍: ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ചും നടത്തും. അതേസമയം അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷന്‍ കൗണസിലും, അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പ്രതിഷേധം.
Read more

ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന്റെ ജാമ്യം ; കെകെ രമ സുപ്രീം കോടതിയിലേക്ക്

ഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെ കെ രമ. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നുമാണ് കെകെ രമ സത്യവാങ്മൂലത്തില്‍ പറയുന്നത് . പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തതാണ് രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതിരിക്കുന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ […]
Read more

പടക്ക നിര്‍മ്മാണശാലയിലെ അപകടം; പൊള്ളലേറ്റ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മ്മാണശാലയില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നിര്‍മ്മാണശാലയിലെ തൊഴിലാളിയായ താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആന്‍ ഫയര്‍ വര്‍ക്‌സിന്റെ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചത്. അപകടത്തില്‍ നിര്‍മ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷീബയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് […]
Read more

മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോയുടെ ട്രെയ്ലര്‍ പ്രേക്ഷകരിലേക്ക്; ചിത്രം നവംബര്‍ 21-ന് തിയേറ്ററിലേക്ക്

മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോയുടെ ട്രെയ്‌ലര്‍ റിലീസായി. ഈ മാസം 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ‘കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, എഴുത്തുകാരനും ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുല്‍ രമേശ് എന്നിവരുടെ കൂട്ടുകെട്ടിലിറങ്ങുന്ന എക്കോയുടെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇവരുടെ മുന്‍ കൂട്ടുകെട്ടിലെ ചിത്രമായ ‘കിഷ്‌കിന്ധാകാണ്ഡം’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടി ബ്ലോക്ക്ബസ്റ്റര്‍ വിജയം തിയേറ്ററില്‍ നേടിയിരുന്നു. ആ വിജയകരമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍, […]
Read more

സൗദി അറേബ്യയില്‍ കൂട്ട നാടുകടത്തല്‍; ഒരാഴ്ചക്കിടെ കയറ്റി അയച്ചത് 14,916 പ്രവാസികളെ

റിയാദ്: നിയമ ലംഘകരെ കണ്ടെത്താനായി രാജ്യ വ്യാപക പരിശോധന നടത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ നിയമലംഘനങ്ങളില്‍ പിടിക്കപ്പെട്ട 14,916 പ്രവാസികളെയാണ് നാടുകടത്തിയത്. താമസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടര്‍ന്നും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ 6 മുതല്‍ 12 വരെ നടന്ന പരിശോധനകളില്‍ നിയമങ്ങള്‍ ലംഘിച്ച 22,156 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇഖാമ നിയമങ്ങള്‍ തെറ്റിച്ചതിന് 14,027 പേരെയും നിയമപരമല്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 4,781 പേരെയും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച […]
Read more

കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണം; 17പേര്‍ കൊല്ലപ്പെട്ടു

കോമ: കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്) ഭീകരാക്രമണം നടത്തിയത്. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇവരെ ആശുപത്രി കിടക്കയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരി കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു. ആശുപത്രി ആക്രമണത്തില്‍ 11 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മന്‍സ്യ പ്രദേശത്തെ സിവില്‍ സൊസൈറ്റി […]
Read more

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ പ്രേക്ഷകരിലേക്ക്

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ റിലീസായി. ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്ട്‌സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളില്‍ കെ എല്‍ നാരായണ, എസ് എസ് കര്‍ത്തികേയ എന്നിവര്‍ […]
Read more

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തി: ബി ഗോപാലകൃഷ്ണന്‍

കോഴിക്കോട്: തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സീറ്റ് കിട്ടാത്തതില്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ താന്‍ 12 പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണന്‍. അതോടൊപ്പം ബിജെപി ക്ക് നേതൃത്വമില്ലെന്ന് പറയുന്ന മുരളീധരന്‍ സ്വന്തം പാര്‍ട്ടിയിലെ നേതൃത്വം നന്നാക്കാന്‍ നോക്കണമെന്നും. സ്വന്തം കുടുംബത്തിലെ പ്രശ്‌നം പോലും പരിഹരിക്കാന്‍ പറ്റാത്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix