മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോയുടെ ട്രെയ്‌ലര്‍ റിലീസായി. ഈ മാസം 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.
‘കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, എഴുത്തുകാരനും ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുല്‍ രമേശ് എന്നിവരുടെ കൂട്ടുകെട്ടിലിറങ്ങുന്ന എക്കോയുടെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഇവരുടെ മുന്‍ കൂട്ടുകെട്ടിലെ ചിത്രമായ ‘കിഷ്‌കിന്ധാകാണ്ഡം’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടി ബ്ലോക്ക്ബസ്റ്റര്‍ വിജയം തിയേറ്ററില്‍ നേടിയിരുന്നു.
ആ വിജയകരമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍, എക്കോ ഒരു മികച്ച സിനിമാനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.
MRK ജയറാം, ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം, ആരാധ്യാ സ്റ്റുഡിയോയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ്.
എക്കോയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനിരയില്‍ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ താരം സന്ദീപ് പ്രദീപ് ആണ്.
അടുത്തിടെ റിലീസ് ചെയ്ത് വാണിജ്യപരമായ വിജയം നേടിയ ‘പടക്കളം’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘പടക്കളം’ നേടിയ വിജയം സന്ദീപിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു.
അതിനുശേഷം അദ്ദേഹം അഭിനയിക്കുന്ന എക്കോ ഒരു ത്രില്ലര്‍ ജോണറിലാണ് എത്തുന്നത് എന്നതും, സന്ദീപ് പ്രദീപിന്റെ വ്യത്യസ്തമായ പ്രകടനങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു.
സന്ദീപിനൊപ്പം മലയാള സിനിമയിലെ പ്രമുഖരായ വിനീത്, നരേന്‍, ബിനു പപ്പു എന്നിവരും പുതുമുഖ നടി ബിയാന മോമിനും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മുജീബ് മജീദിന്റെ സംഗീത സംവിധാനവും സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗും സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു. 2025 നവംബര്‍ 21-ന് റിലീസ് ചെയ്യുന്ന എക്കോ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു അവിസ്മരണീയമായ ദൃശ്യ വിസ്മയം സമ്മാനിക്കുമെന്നുറപ്പാണ്.
എക്കോയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ് : നിര്‍മ്മാണം : എം.ആര്‍.കെ. ജയറാം, സംവിധാനം: ദിന്‍ജിത് അയ്യത്താന്‍, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം: ബാഹുല്‍ രമേശ്, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: സൂരജ് ഇ എസ്, കലാസംവിധായകന്‍: സജീഷ് താമരശ്ശേരി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈന്‍: സുജിത്ത് സുധാകരന്‍, പ്രോജക്ട് ഡിസൈനര്‍: സന്ദീപ് ശശിധരന്‍,
https://youtube.com/@whiteswanentertainments?si=eUFO4Du6S7pH9Sod
ഡിഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സാഗര്‍, വിഎഫ്എക്‌സ്: ഐവിഎഫ്എക്‌സ്, സ്റ്റില്‍സ്: റിന്‍സണ്‍ എം ബി, സബ്‌ടൈറ്റില്‍സ്: വിവേക് രഞ്ജിത് (ബ്രേക്ക് ബോര്‍ഡേഴ്‌സ്), വിതരണം: ഐക്കണ്‍ സിനിമാസ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, റോക്കറ്റ് സയന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഓ. പ്രതീഷ് ശേഖര്‍.




