Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

അനശ്വര നടന്‍ ജയന്റെ ഓര്‍മകള്‍ക്ക് 45 വയസ്

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 45 വര്‍ഷം. അഭിനയശൈലികൊണ്ടും ആകാര ഭംഗികൊണ്ടും വേരിട്ട് നിന്ന താരം മണ്‍മറഞ്ഞ് നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും മലയാളിയുടെ മായാതെ നില്‍ക്കുന്നുണ്ട്. നെഞ്ചുവിരിച്ചുള്ള നടത്തം, ബെല്‍ബോട്ടം പാന്റ്‌സ്, സണ്‍ഗ്ലാസ്സ്, മാസ്സ് ഡയലോഗുകള്‍, വേറിട്ട അംഗചലനങ്ങള്‍ ഇവയെല്ലാം പറഞ്ഞാല്‍ തന്നെ മലയാളികളുടെ മനസില്‍ തെളിയുന്നത് ജയന്റെ ചിത്രമായിരിക്കും. കൊല്ലത്തെ തേവള്ളിയില്‍ മാധവന്‍ പിള്ളയുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച കൃഷ്ണന്‍ നായരാണ് പില്‍ക്കാലത്ത് ജയന്‍ എന്ന പേരില്‍ സിനിമയിലെത്തിയത്. പതിനഞ്ചു വര്‍ഷത്തോളം […]
Read more

മഹേഷ് ബാബു- എസ്.എസ് രാജമൗലി ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടന്നു

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മഹേഷ് ബാബു എസ്.എസ് രാജമൗലി ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടന്നു. SSMB29 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന് വാരണാസി’ എന്നാണ് പേര് . ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ വെച്ചു നടന്ന ചടങ്ങിലാണ് ടൈറ്റില്‍ പ്രകാശനം നടത്തിയത്. സിനിമയുടെ അണിയറപ്രവര്‍ത്തകരും താരങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. കുംഭ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്.നായികയായി […]
Read more

രാജകുമാരി ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മഞ്ജു വാര്യര്‍

സ്ത്രീപക്ഷ സിനിമയായ രാജകുമാരിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത നടി മഞ്ജു വാര്യരുടെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു.നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷന്‍ സ്പിന്റെ ബാനറില്‍ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- അഷ്‌നാ റഷീദ്. ഒരു പെണ്‍കുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നു വരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ ജാനകി .ഇങ്ങനെയൊരു സ്ത്രീ പക്ഷ […]
Read more

എസ്ഐആര്‍: ‘സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (SIR) സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്. പാര്‍ട്ടി കോടതിയെ സമീപിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 80% ഫോം വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതെന്നും കേരളത്തില്‍ പോലും ഇത് കാര്യക്ഷമായി നടന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ നിലപാട് സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ്ഐആര്‍ മാറ്റിവെക്കണം എന്ന് ആവശ്യപ്പെടും. വോട്ടര്‍ പട്ടികയില്‍ ഒരാള്‍ പോലും വിട്ടുനില്‍ക്കരുത്. നിയമയുദ്ധം അതിന്റെ […]
Read more

മലബാര്‍ ഗ്രൂപ്പിന്റെ 1531 മൈക്രോ ലേണിംഗ് സെന്ററുകളില്‍ ശിശുദിനാഘോഷം നടത്തി

കൊച്ചി: നിരാലംബരായ കുട്ടികളുടെ പുനരധിവാസത്തിനും അവരെ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിക്കുന്നതിനുമായി മലബാര്‍ ഗ്രൂപ്പ് രാജ്യത്തുടനീളം നടപ്പാക്കുന്ന മൈക്രോ ലേണിംഗ് സെന്ററുകളില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായുള്ള 1531 മൈക്രോ ലേണിംഗ് സെന്ററുകളിലായി 60,000 കുട്ടികളാണുള്ളത്. രക്ഷിതാക്കള്‍, പ്രാദേശിക നേതാക്കള്‍, പോലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മലബാര്‍ ഗ്രൂപ്പ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ശിശുദിനാഘോഷങ്ങളില്‍ പങ്കെടുത്തു. സാമൂഹിക- സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിര്‍ബന്ധിത ജോലിയില്‍ ഏര്‍പ്പെടുകയോ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വരികയോ ചെയ്ത 30,000ത്തോളം നിരാലംബരായ […]
Read more

കൊച്ചി മെട്രോക്ക് ദേശീയ പുരസ്‌കാരം; കേന്ദ്രമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി ലോക്നാഥ് ബെഹ്‌റ

കൊച്ചി: ഹരിത ഗതാഗത രംഗത്തെ സംഭാവനയ്ക്ക് കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം. കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏര്‍പ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേടിയത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍മാരായ സഞ്ജയ്കുമാര്‍, ഡോ. എം.പി രാംനവാസ് എന്നിവര്‍ ഏറ്റുവാങ്ങി. കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി […]
Read more

കരിയര്‍ ബെസ്റ്റ് പ്രകടനവുമായി ദുല്‍ഖര്‍ സല്‍മാന്‍; കാലത്തെ അതിജീവിക്കുന്ന ക്ലാസിക് ആയി ‘കാന്ത’

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘കാന്ത’ വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദര്‍ശനം തുടരുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനും ആഘോഷിക്കപ്പെടുകയാണ്. ഒരു നടനെന്ന നിലയില്‍ ഏത് തരത്തിലുള്ള കഥാപാത്രവും, ഏത് കാലഘട്ടത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ […]
Read more

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘നാട്ടു നാട്ടു’ ഗാനത്തിന്റെ നൃത്തസംവിധായകന്‍ പ്രേം രക്ഷിത് സംവിധായകനാവുന്നു; നായകന്‍ പ്രഭാസ്

തെലുങ്ക് സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രേം രക്ഷിത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് വാര്‍ത്തകള്‍. പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായ പ്രഭാസ് ആയിരിക്കും ചിത്രത്തിലെ നായകനെന്നും, ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി പ്ലാന്‍ ചെയ്യുന്ന ഈ പ്രോജെക്ടിലൂടെ ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒരു കഥ ആയിരിക്കും അവതരിപ്പിക്കുക എന്നും വാര്‍ത്തകള്‍ പറയുന്നുണ്ട്. എസ് എസ് രാജമൗലി ഒരുക്കിയ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തില്‍ […]
Read more

31 ഗാനങ്ങളുമായി ‘കൊറഗജ്ജ’ ; പാന്‍ ഇന്ത്യന്‍ പടത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

പാന്‍ ഇന്ത്യന്‍ ചിത്രം ‘കൊറഗജ്ജ’യുടെ ഗംഭീര ഓഡിയോ ലോഞ്ച് മംഗളൂരുവില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് വമ്പന്‍ തുകയ്ക്ക് സി മ്യൂസിക് സ്വന്തമാക്കി. ത്രിവിക്രമ സിനിമാസിന്റെ ബാനറില്‍ ത്രിവിക്രമ സഫല്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സക്‌സസ് ഫിലിംസിന്റെ വിദ്യാധര്‍ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സുധീര്‍ അട്ടാവര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍ണാടകയിലെ കറാവളി ഭാഗത്തെ ദൈവാരാധനയുടെ പ്രധാന ദേവതകളില്‍ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. […]
Read more

തിരുവനന്തപുരം കഠിനംകുളത്ത് സിപിഐഎം പഞ്ചായത്തംഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരം : കഠിനംകുളം ഗ്രാമപ്പഞ്ചായത്തില്‍ സിപിഐഎം വനിതാ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വെട്ടുത്തുറയില്‍ നിലവിലെ ഗ്രാമപ്പഞ്ചായത്തംഗമായ റീത്ത നിക്‌സണ്‍ ആണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രണ്ട് തവണ സിപിഐഎം സ്ഥാനാര്‍ഥിയായി വിജയിച്ച ആളാണ് റീത്ത നിക്‌സണ്‍. ഭര്‍ത്താവ് മരിച്ചശേഷം പാര്‍ട്ടി നേതാക്കളില്‍ നിന്നു മോശം അനുഭവം ഉണ്ടായതായി അവര്‍ ആരോപിച്ചു. അപവാദ പ്രചാരണത്തെക്കുറിച്ച് രണ്ട് വര്‍ഷം മുന്‍പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും റീത്ത പറഞ്ഞു. രണ്ടര വര്‍ഷമായി പാര്‍ട്ടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix