തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (SIR) സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്.
പാര്‍ട്ടി കോടതിയെ സമീപിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 80% ഫോം വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതെന്നും കേരളത്തില്‍ പോലും ഇത് കാര്യക്ഷമായി നടന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
‘സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ നിലപാട് സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ്ഐആര്‍ മാറ്റിവെക്കണം എന്ന് ആവശ്യപ്പെടും. വോട്ടര്‍ പട്ടികയില്‍ ഒരാള്‍ പോലും വിട്ടുനില്‍ക്കരുത്.
നിയമയുദ്ധം അതിന്റെ വഴിക്ക് തുടരും. എല്ലാ പാര്‍ട്ടിയും വോട്ടര്‍പട്ടിക നിര്‍മാണത്തില്‍ ഇടപെടണം. പിന്നോട്ട് പോകാന്‍ പാടില്ല. വലിയ രീതിക്ക് വോട്ട് ചോര്‍ച്ച ഉണ്ടാകും. 18 വയസ് തികഞ്ഞ എല്ലാവരും വോട്ടര്‍ പട്ടികയില്‍ ഉണ്ടാകണം’, എം വി ഗോവിന്ദന്‍ പറഞ്ഞു.




