തിരുവനന്തപുരം : കഠിനംകുളം ഗ്രാമപ്പഞ്ചായത്തില്‍ സിപിഐഎം വനിതാ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
വെട്ടുത്തുറയില്‍ നിലവിലെ ഗ്രാമപ്പഞ്ചായത്തംഗമായ റീത്ത നിക്‌സണ്‍ ആണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
രണ്ട് തവണ സിപിഐഎം സ്ഥാനാര്‍ഥിയായി വിജയിച്ച ആളാണ് റീത്ത നിക്‌സണ്‍.
ഭര്‍ത്താവ് മരിച്ചശേഷം പാര്‍ട്ടി നേതാക്കളില്‍ നിന്നു മോശം അനുഭവം ഉണ്ടായതായി അവര്‍ ആരോപിച്ചു.
അപവാദ പ്രചാരണത്തെക്കുറിച്ച് രണ്ട് വര്‍ഷം മുന്‍പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും റീത്ത പറഞ്ഞു.
രണ്ടര വര്‍ഷമായി പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല.






