Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ദി വെല്‍ത്ത് കമ്പനി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: പാന്റ്റോമത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിന് കീഴിലുള്ളതും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എഎംസികളിലൊന്നുമായ ദി വെല്‍ത്ത് കമ്പനി ആസറ്റ് മാനേജ്‌മെന്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ‘ദി വെല്‍ത്ത് കമ്പനി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്’ അവതരിപ്പിച്ചു. ഇക്വിറ്റി/ ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികള്‍, കടപ്പത്രങ്ങള്‍/ മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍, കൊമോഡിറ്റി ഇ.ടി.എഫുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് കൊമോഡിറ്റി ഡെരിവേറ്റീവുകള്‍ എന്നിവയിലുടനീളം നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് മള്‍ട്ടി ആസറ്റ് അലോക്കേഷന്‍ പദ്ധതിയാണിത്. വിപണിയിലെ ഏറ്റക്കുറച്ചിലുകളിലുടനീളം സ്ഥിരതയും വൈവിധ്യവുമുള്ള പോര്‍ട്ട്‌ഫോളിയോ സൃഷ്ടിച്ച് […]
Read more

ശിശുദിനത്തില്‍ ശിശു സുരക്ഷാ വീഡിയോ വീണ്ടും ശ്രദ്ധയില്‍ കൊണ്ട് വന്ന് നിവിന്‍ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വീണ്ടും പങ്കുവെച്ചു നിവിന്‍ പോളി. 2017 ഏപ്രിലില്‍ പുറത്തിറങ്ങിയ ഈ വീഡിയോ, ‘നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും’ എന്ന സെന്‍സിറ്റീവ് വിഷയത്തെ അഭിസംബോധന ചെയ്യുന്ന ഒന്നാണ്. ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ വളരെ പ്രസക്തമായ ഒന്ന് കൂടിയാണിത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം, ബോധിനി എന്ന എന്‍ജിഒയും കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സും സഹകരിച്ചാണ് […]
Read more

ഫ്‌ലിപ്കാര്‍ട്ടിനെ കബളിപ്പിച്ച് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത സംഭവം: ഡെലിവറി ഹബ്ബ് ഇന്‍ചാര്‍ജുമാര്‍ക്കെതിരെ കേസ്

കൊച്ചി: ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിനെ കബളിപ്പിച്ച് 1.61 കോടിയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ നാല് ഡെലിവറി ഹബ്ബ് ഇന്‍ചാര്‍ജുമാര്‍ക്കെതിരെ കേസ്. കാഞ്ഞൂര്‍, കുറുപ്പുംപടി, മേക്കാട്, മുവാറ്റുപുഴ ഡെലിവറി ഹബ്ബുകളുടെ ഇന്‍ചാര്‍ജുമാരായ സിദ്ദിഖ് കെ.അലിയാര്‍, ജാസിം ദിലീപ്, പി.എ.ഹാരിസ്, മഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. 332 മൊബൈല്‍ ഫോണുകളാണ് ഇവര്‍ തട്ടിപ്പു നടത്തി കൈക്കലാക്കിയത്. ഒന്നിലധികം മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസങ്ങള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം വിലാസങ്ങളിലേക്ക് ഓര്‍ഡര്‍ […]
Read more

കാലത്തെ അതിജീവിക്കുന്ന സിനിമാ വിസ്മയമായി ‘കാന്ത’; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് ഗംഭീര പ്രതികരണം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘കാന്ത’ ക്ക് ഗംഭീര സ്വീകരണം. ഇന്ന് ആഗോള റിലീസ് ആയെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക – നിരൂപക പ്രശംസയാണ് ആദ്യ ഷോ മുതല്‍ ലഭിക്കുന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ […]
Read more

ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നു: എംഎം ഹസന്‍

തിരുവനന്തപുരം: ശശി തരൂരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നുവെന്നാണ് ഹസ്സന്റെ വാക്കുകള്‍. നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ,അദ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍ എന്നും ഹസന്‍ വിമര്‍ശിച്ചു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് നെഹ്‌റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് […]
Read more

പാലത്തായി പോക്‌സോ കേസ്: ബിജെപി നേതാവ് കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ ബിജെപി നേതാവ് കടവത്തൂര്‍ സ്വദേശി കെ പത്മരാജന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാനൂര്‍ പാലത്തായില്‍ 10 വയസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസിലാണ് വിധി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസില്‍ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസില്‍ സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തില്‍ ആയിരുന്നു.
Read more

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റും ഉടന്‍. എസ്‌ഐടി 2 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. അതേസമയം സിപിഎമ്മിലെ അഭിപ്രായഭിന്നതകള്‍ കാരണം അറസ്റ്റ് വൈകിയേക്കുമെന്ന സൂചനയും ചില പാര്‍ട്ടി നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ, സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഈമാസം 27 വരെ നീട്ടി. […]
Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപ്പത്രികാ സമര്‍പ്പണം നാളെ മുതല്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാളെ (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 […]
Read more

ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം പാടില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം നടത്തുന്നത് നിരോധിച്ച് സുപ്രീംകോടതി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വന്യജീവികള്‍ക്ക് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎല്‍), സസാങ്ദാബുരു കണ്‍സര്‍വേഷന്‍ റിസര്‍വ് (എസ്സിആര്‍) എന്നിവ സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വന്യജീവികള്‍ക്ക് ദോഷകരമാകുമെന്നതിനാല്‍ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനം പാടില്ല […]
Read more

ലുക്മാന്‍ നായകനാകുന്ന ‘അതിഭീകര കാമുകന്‍’ നാളെ തിയേറ്ററുകളില്‍

കേരളത്തിലെ സ്ത്രീകളുടെ മനസ്സ് കവരാന്‍ ‘അതിഭീകര കാമുകന്‍’ എത്തുന്നു. മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുമൊക്കെയായി ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് എന്നാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍ സൂചന നല്‍കിയിരിക്കുന്നത്. അമ്മ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix