Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാം; ഡബിൾ ഡെക്കർ ബസ് ഇന്നുമുതൽ നിരത്തിലിറങ്ങും

കോഴിക്കോട്: ആകാശം കണ്ട് കോഴിക്കോട് നഗരത്തിലൂടെ ഇനിമുതൽ ചുറ്റി കറങ്ങാം. അതും ഡബിൾ ഡക്കർ ബസിൽ. മാർച്ച് പത്തിന് ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്‌തെങ്കിലും ബസിനു സഞ്ചരിക്കാൻ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഉയര കേബിളുകൾ തടസ്സമായിരുന്നു. ഈ കേബിളുകൾ മാറ്റിയതോടെ ഇന്ന് വൈകിട്ട് നാലരമുതൽ പൊതുസർവീസ് ആരംഭിക്കും. മലബാറിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസാണിത്. 28 കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ സിറ്റി റൈഡ് […]
Read more

വിമാന ഇന്ധനത്തിന് അധിക നികുതി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി വെട്ടി കുറച്ച കേന്ദ്ര സർക്കാർ എവിയേഷൻ ടർബൈൻ ഇന്ധനത്തിന് അധിക എക്സൈസ് തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. 50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകൾക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന ടിക്കറ്റുകൾക്കും ചാർജ് കൂടും. വേനലവധി ആഘോഷമാക്കൻ വിദേശ യാത്രകൾക്ക് ഒരുങ്ങുന്നവർക്ക് ടിക്കറ്റ് നിരക്കിലുണ്ടായ വർദ്ധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് പെട്രോളിൻറെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ […]
Read more

ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതില്‍ നിരാശയില്ല; വിമർശകർക്ക് മറുപടിയുമായി ശുഭ്‌മാൻ ഗിൽ

അഹമ്മദാബാദ്: ഐപിൽ ആരവങ്ങൾക്ക് നാളെ തുടക്കമാകുമ്പോൾ വിമർശകർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനെത്തുടർന്നുള്ള വിമർശനങ്ങളോടും ചോദ്യങ്ങളോടുമാണ് ഗില്ലിന്റെ മറുപടി. കഴിഞ്ഞ മൂന്ന് നാല് സീസണുകളിലായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ താൻ ആണെന്നും,അതുകൊണ്ടു തന്നെ ആർക്കും മുന്നിലും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഗിൽ വ്യക്തമാക്കി. 2022 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 46.2 ശരാശരിയിലും 149.78 സ്ട്രൈക്ക് റേറ്റിലും 2449 റൺസാണ് ഗിൽ ഐപിഎല്ലില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. ഇന്ത്യൻ […]
Read more

വിജയിക്കാൻ ശിവൻകുട്ടി തന്ത്രങ്ങള്‍ ഇറക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കനക്കുമ്പോൾ കേരളം ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് നേമം. സ്ഥാർത്ഥികൾ തമ്മിലുള്ള പോര് കടുക്കുന്നതിനൊപ്പം വാക് പോരും മുറുകുകയാണ്. നേമം മണ്ഡലത്തിൽ വിജയിക്കാനായി തന്ത്രങ്ങൾ ഇറക്കുകയാണ് എൽഡിഫ് സ്ഥാനാർഥി ശിവൻകുട്ടി എന്നാണ് ബിജെപി സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. കോൺഗ്രസ്‌ ആണ് നാണം ഇല്ലാത്ത പാർട്ടി എന്നാണ് വിചാരിച്ചത് സിപിഎമ്മും , ശിവൻകുട്ടിയും അതിന് വെല്ലുവിളിയാകുന്നുവെന്നും സംസ്ഥാനത്ത് ഡീൽ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസനം പറയാൻ ഇല്ലാത്തതുകൊണ്ടാണ് ഡീൽ ആരോപണം ഉന്നയിക്കുന്നതെന്നും രാജീവ് […]
Read more

സാമുദായിക പിന്തുണ ഉറപ്പാക്കാൻ നേതാക്കള്‍;കൂടിക്കാഴ്ച നടത്തി കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമുദായിക പിന്തുണ ഉറപ്പാക്കാൻ പരിശ്രമിക്കുകയാണ് നേതാക്കൾ. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായും കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി കെ കാസിമിന് ഒപ്പമെത്തിയാണ് ബിഷപ്പിനെ സന്ദർശിച്ചത്. അതെ സമയം,പല മണ്ഡങ്ങളിലും സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് ആവർത്തിച്ച് പറയുകയാണ് കുഞ്ഞാലികുട്ടി. ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥികളെ നിർത്തി പാലക്കാട് യുഡിഎഫിന്റെ വോട്ട് ഭിന്നിപ്പിച്ച് […]
Read more

ധൈര്യമുണ്ടെങ്കില്‍ കൗണ്‍സിലറുടെ പേര് വെളിപ്പെടുത്തട്ടെ; മുരളീധരനെതിരെ ശ്രീലേഖ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് ശ്കതമാകുമ്പോൾ ഡീൽ ആരോപണങ്ങളും കൂടെ ചൂട് പിടിക്കുകയാണ്. ഇപ്പോഴിതാ ഡീൽ ആരോപണം നടത്തിയ മുരളീധരനെ വെല്ലുവിളിച്ചിരിക്കുകയാണ് ആർ ശ്രീലേഖ. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ രാത്രി പ്രശാന്തിനൊപ്പമാണെന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. മുരളീധരന് ധൈര്യമുണ്ടെങ്കില്‍ കൗണ്‍സിലറുടെ പേര് വെളിപ്പെടുത്തട്ടെയെണ് ശ്രീലേഖയുടെ വെല്ലുവിളി. വട്ടിയൂർക്കാവിൽ ബിജെപി-സിപിഐഎം ഡീല്‍ ഉണ്ടെന്ന് മുരളീധരൻ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വാക് പോര് മുറുകിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവിലെ ഡീല്‍ ആരോപണം വി കെ പ്രശാന്ത് […]
Read more

ഹൃദയാഘാതം മൂലം കുവൈറ്റിൽ മലയാളി അന്തരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ അന്തരിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശിയായ നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീനാണ് മരിച്ചത്. 48 വയസ്സായിരുന്നു. കുവൈത്തി വീട്ടിൽ 25 വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഹിലാല്ധിൻ. സംസ്കാര ചടങ്ങുകൾക്കുള്ള നടപടികൾ പൂർത്തിയാകുന്നു. പിതാവ് പരേതനായ സുലൈമാൻ കുഞ്ഞ്, മാതാവ് റഷീദ ബീവി, ഭാര്യ ഷീജ, മക്കൾ ഫാത്തിമ, ഫർഹാന. കുവൈത്തിലെ സബ്ഹാനിൽ നാളെ അസർ നമസ്കാരത്തിന് ശേഷം കബറടക്കം കുവൈത്തിൽ നടത്തും.
Read more

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിന് നാളെമുതൽ തുടക്കം

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാളെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിന് തുടക്കമാകുമ്പോൾ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7:30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ആർസിബി കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാവും ഇത്തവണ ഇറങ്ങുക. കഴിഞ്ഞവർഷം ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരുവിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരോടുള്ള ആദരസൂചകമായി ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകൾ ബിസിസിഐ ഒഴിവാക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ […]
Read more

യുഡിഎഫിനായി പ്രചാരണത്തിനിറങ്ങാൻ വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കുമ്പോൾ യുഡിഫിനായി രംഗത്തിറങ്ങാൻ വെൽഫെയർ പാർട്ടി. വട്ടിയൂർക്കാവിലും പൂഞ്ഞാറിലും ത്രികോണ മത്സരം ഉണ്ടാകില്ല. രണ്ടിടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തന്നെയാണ് വെൽഫെയർ പാർട്ടി വോട്ട് നൽകുക എന്നും, ബിജെപിക്ക് വിജയസാധ്യതയുള്ള നേമം, കഴക്കൂട്ടം, മലമ്പുഴ മണ്ഡലങ്ങളിൽ ആർക്ക് വോട്ട് നൽകണമെന്ന് സർവ്വേയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനമെടുക്കുകയെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അറിയിച്ചിട്ടുണ്ട്. ബിജെപിയെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല എന്ന ലക്ഷ്യത്തോടെയാണ് വെൽഫെയർ പാർട്ടി യുഡിഫിനായി പ്രചാരണത്തിനിറങ്ങുന്നത്. യുഡിഫിന്റെ […]
Read more

സുൽത്താൻ ബത്തേരി പിടിക്കാൻ നാലാമതും ഐസി ബാലക‍ൃഷ്ണൻ

കൽപറ്റ: സുൽത്താൻ ബത്തേരി എന്നും ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൻ്റെ ഉറച്ച കോട്ടയാണ്. 1977 ൽ മണ്ഡലം രൂപീകരിച്ചതിനു ശേഷം രണ്ട് പ്രാവശ്യം മാത്രമാണ് സിപിഎം മണ്ഡലം പിടിച്ചെടുത്ത്. കോൺഗ്രസോ അവരുടെ സഖ്യകക്ഷികളോ അല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇവിടെ വിജയിച്ചിട്ടില്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിൻ്റെ ഐസി ബാലക‍ൃഷ്ണനാണ് വിജയിച്ചത് 81,077 വോട്ടുകളായിരുന്നു ലഭിച്ചത്. തൊട്ടുപിന്നാലെ എൽഡിഎഫ് സ്ഥാനാർഥി എംഎസ് വിശ്വനാഥനും ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ടേമുകളിലായി ഐസി ബാലകൃഷ്ണൻ തന്നെയാണ് വിജയിച്ചുവരുന്നത്. ഇത്തവണയും ഐസി ബാലകൃഷണൻ […]
Read more

Recent News

Advertisement
WhiteswanTV Footer