Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

അച്ഛന്റെ ആത്മാവ് ഗതികിട്ടാതെ അലയും; മകളെ കല്യാണം കഴിപ്പിക്കാൻ അമ്മയുടെ വിചിത്ര വാദം

കൊൽക്കത്ത: വിവാഹ പ്രായമായാൽ പലവിധ സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നവരാണ് യുവതിയുവാക്കൾ. മക്കളുടെ വിവാഹം നടത്താൻ എന്ത് വഴിയും സ്വീകരിക്കുന്നവരാണ് മാതാപിതാക്കൾ. 31 വയസായിട്ടും വിവാഹം കഴിക്കാൻ തയാറാകാതെ ഇരുന്ന മകളുടെ മുന്നിൽ വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് കൊൽക്കത്ത സ്വദേശിയായ യുവതിയുടെ അമ്മ. ഉടനെ വിവാഹം കഴിച്ചില്ലെങ്കിൽ അച്ഛന്‍ മരണശേഷം പരലോകത്ത് കഷ്ടപ്പെടുമെന്നും ഗതികിട്ടാതെ, നിസ്സഹായനായ ഒരു ആത്മാവായി മാറുമെന്നുമാണ് വാദം. മക്കളുടെ വിവാഹം നടക്കാനായി മാതാപിതാക്കൾ പല മാർഗ്ഗങ്ങളും തിരഞ്ഞെടുക്കാറുണ്ട്. സമ്മർദ്ദം മുതൽ ബ്ലാക്ക്മെയിൽ വരെ നടത്തുന്നവരുമുണ്ട്. […]
Read more

തൃശ്ശൂർ പൂരത്തിന് ആവേശം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും

തൃശ്ശൂർ: തൃശ്ശൂർ പൂരം കളറാകും, ഭഗവതിയുടെ തിടമ്പേറ്റാൻ രാമ രാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ എത്തും. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കഴിഞ്ഞ വർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റിയത്. രാമരാജാവ് എത്തുന്നതോടെ പൂരം കൊഴുക്കും. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരം പ്രേമികൾ ഏറെ ആവേശത്തിലാണ്. ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് […]
Read more

പട്ടാമ്പി എങ്ങോട്ട്; ഇടത്തോട്ടോ അതോ വലത്തോട്ടോ

പാലക്കാട്: പട്ടാമ്പിയിൽ ആര് വാഴും ആര് വീഴുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം കൂടിയാണ് പട്ടാമ്പി. തുടരാൻ മുഹമ്മദ് മുഹ്‌സീനും വീഴ്ത്താൻ ഷാജിയ്റ്റും കച്ച കെട്ടി ഇറങ്ങുമ്പോൾ ആരോടൊപ്പം പട്ടാമ്പി പോകുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു പട്ടാമ്പി. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാധീനം ഉറപ്പിച്ചു. ആദ്യകാലങ്ങളിൽ സിപിഐ, സിപിഎം നേതാക്കൾ ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍, പിന്നീട് 2016-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദ് മുഹ്‌സിൻ […]
Read more

ലോകകപ്പ് സ്വപ്നം നിലനിർത്താൻ വമ്പന്മാർ ഇന്നിറങ്ങുന്നു

മിലാൻ: മെക്സിക്കോയും കാനഡയും അമേരിക്കയും സംയുക്തമായി വേദിയാവുന്ന ഈ വർഷത്തെ ലോകകപ്പിൽ സ്വപ്‍നങ്ങളുമായി വമ്പൻ ടീമുകൾ കളിക്കളത്തിലേക്ക്. ഇറ്റലി, ഡെൻമാർക്ക്, സ്വീഡൻ ടീമുകളാകും ഇന്നിറങ്ങുക. മുൻ ചാമ്പ്യൻമാരായ ഇറ്റലിക്ക് വടക്കൻ അയർലൻഡാണ് എതിരാളികൾ. അയർലൻഡ്, ചെക് റിപ്പബ്ലിക്കിനെയും ഡെൻമാർക്ക്, നോർത്ത് മാസിഡോണിയയെയും പോളണ്ട്, അൽബേനിയയെയും, സ്ലോവാക്യ, കൊസോവോയെയും, ഉക്രെയ്ൻ, സ്വീഡനെയും വെയ്ൽസ്, ബോസ്നിയ ആൻഡ് ഹെർസിഗോവിനയെയും നേരിടും. എല്ലാ കളിയും തുടങ്ങുക ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക്. തുടർച്ചയായ മൂന്നാം തവണയും ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതെ […]
Read more

ചരിത്രം വഴിമാറി; ആംഗ്ലിക്കൻസഭക്ക് പുതിയ വനിതാ ബിഷപ്പ്

ലണ്ടൻ: ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പായി സാറാ മലാലി സ്ഥാനമേറ്റു. ആംഗ്ലിക്കൻസഭയുടെ 1400 വർഷത്തെ ചരിത്രം തിരുത്തികൊണ്ടാണ് ആദ്യമായി ഒരു വനിതാ അധികാരത്തിൽ എത്തുന്നത്. ബ്രിട്ടീഷ് രാജാവിനെയും രാജ്ഞിയെയും വാഴിക്കാൻ ചുമതലപ്പെട്ടയാളാണ് കാന്റർബറി ആർച്ച് ബിഷപ്പ്. ജനുവരിയിൽത്തന്നെ സാറാ കാന്റർബറി ആർച്ച് ബിഷപ്പിന്റെ ചുമതലകൾ സാറാ വഹിച്ചുതുടങ്ങിയിരുന്നു. ആംഗ്ലിക്കൻസഭയുടെ 106-ാമത്തെ അധ്യക്ഷയാണ് നഴ്‌സും വൈദികയുമായിരുന്ന മലാലി. വില്യം രാജകുമാരനും കാതറീൻ രാജകുമാരിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ആംഗ്ലിക്കാൻസഭാംഗങ്ങളും സാക്ഷിനിൽക്കേയാണ് സാറാ മലാലി ബുധനാഴ്ച കാന്റർബറി ആർച്ച് […]
Read more

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാർത്ഥിക്ക് ചിഹ്നമില്ല

കോഴിക്കോട്: ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാതെ വെട്ടിലായിരിക്കുയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർകോവിൽ. ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ലാത്തതാണ് സ്ഥാനാർത്ഥിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 2024-ലെ പട്ടികയില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് […]
Read more

ചെന്നൈ സൂപ്പര്‍ കിംഗ്സിന് പുതിയ ഓപ്പണിംഗ് സഖ്യം

ഐപിൽ ആവേശങ്ങൾ കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ ആരാധകർക്ക് പുതിയ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുയാണ് ക്യാപ്റ്റൻ ഋതുരാജ്. രാജസ്ഥാനിൽ നിന്നും സഞ്ജു സാംസൺ ചെന്നൈയിലേക്ക് ചേക്കേറിയതോടെ ഇത്തവണ ചെന്നൈക്ക് ആരാധകർ ഏറെയാണ്. ഐപിൽ പുതിയ സീസണിൽ ഇത്തവണ ഓപ്പണിംഗ് സഖ്യത്തിൽ പുതിയ പരീക്ഷങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഇത്തവണ തനിക്കൊപ്പം മലയാളി തരാം സഞ്ജു സാംസൺ ഓപ്പണർ ആകുമെന്നാണ് ഋതുരാജ് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ആയുഷ് മാത്രെ ഇത്തവണ […]
Read more

പിഐ ശങ്കരനാരായണൻ അന്തരിച്ചു

പ്രശസ്ത ബാലസാഹിത്യകാരൻ പിഐ ശങ്കരനാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. രാമകഥാമൃതം,പായസക്കുട്ടികളേ ഈ കഥ കേൾക്കൂ തുടങ്ങിയവയാണ് പ്രധാന രചനകൾ. മധുരമീ മലയാളം,പര്യായമഞ്ജരി,സുഭാഷിതം എന്നിവ പലകാലങ്ങളിലായി ആകാശവാണി കൊച്ചി എഫ്.എം എന്നിവിടങ്ങളിൽ അവതരിപ്പിച്ചതിലൂടെ റേഡിയോ ശ്രോതാക്കളുടെ ഇടയിലും പ്രശസ്തനായിരുന്നു ഇദ്ദേഹം. നിലവിൽ ഏലം സ്പൈസസ് ബോഡിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു വരികയായിരുന്നു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായിരുന്നു ശങ്കരനാരായണൻ.
Read more

വിമതരും അപരന്മാരും സ്വതന്ത്രരുമില്ല; മാനന്തവാടി സ്മൂത്ത്

മാനന്തവാടി: കേരളമൊട്ടാകെ അപരന്മാരും വിമതന്മാരും സ്വതന്ത്രരും കളം നിറഞ്ഞാടുമ്പോൾ മാനന്തവാടിയിൽ സംഗതി വളരെ കളറാണ്. അപരന്മാരെ കൊണ്ട് മറ്റ് മണ്ഡലങ്ങളിൽ സ്ഥാർത്ഥികൾക്ക് തലവേദന കൂടുമ്പോൾ ഇവിടെ എല്ലാം സ്മൂത്താണ്. തന്റെ വോട്ടുകൾ മറ്റു പല പെട്ടികളിൽ വീണു പോകുമോ എന്ന പേടി ഇവിടെ സ്ഥാർത്ഥികൾക്ക് പേടിയില്ല. മത്സരിക്കാൻ മൂന്ന് മുന്നണികളിലെ മൂന്ന് സ്ഥാർത്ഥികൾ മാത്രം. മറ്റാരും തന്നെ മത്സര രംഗത്തില്ല. അതുകൊണ്ട് തന്നെ കുത്തുന്ന വോട്ട് മാറിപോകുമോ എന്ന ഭയവും ജനങ്ങൾക്ക് ഇല്ല. സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎയും […]
Read more

കോമഡിയല്ല രാഷ്ട്രീയം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണം; പിഷാരടിക്ക് ഉപദേശവുമായി ധർമജൻ

ടെലിവിഷനിലും ലൈവ് സ്റ്റേജ് പരിപാടികളിലുമൊക്കെ മലയാളികൾക്ക് ഏറെ പരിചിതമായ മുഖങ്ങളാണ് ധർമജനും പിഷാരടിയും. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്റെ സുഹൃത്തിന് ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ധർമജൻ. ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവും, പൈസയൊക്കെ കരുതി വച്ചോ എന്നതായിരുന്നു ആദ്യത്തെ ഉപദേശം. നല്ല അറിവുള്ള ആളാണ്. അത്യാവശ്യം വിദ്യാഭ്യാസാം ഉണ്ട്, രാഷ്ട്രീയത്തിൽ അവന്‍ എന്തൊക്കെയാണെന്ന് അറിയില്ല. നന്നായിട്ട് പഠിക്കണം കോമഡിയല്ല രാഷ്ട്രീയം, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും ധർമജൻ. കോൺഗ്രസ് കുടുംബത്തിൽ നിന്നും വന്ന ധർമജൻ 2021 […]
Read more

Recent News

Advertisement
WhiteswanTV Footer