Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

മറ്റുള്ളവർക്ക് വെളിച്ചം പകർന്ന് ഹരീഷ് റാണ യാത്രയായി

ന്യൂഡൽഹി:രാജ്യത്ത് ആദ്യമായി ദയാമരണത്തിന് വിധേയനാക്കപ്പെട്ട ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ഹരീഷിനെ ദയാമരണത്തിന് വിധേയനാക്കിയത്.ദില്ലിയിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ചടങ്ങുകൾ പൂർത്തിയായി. 2013 ൽ നടന്ന അപകടത്തെ തുടർന്ന് കോമയിലായിരുന്ന ഹരീഷ് റാണക്ക് മുപ്പത്തിയൊന്ന് വയസ്സായിരുന്നു. നീണ്ട കാലങ്ങളായുള്ള നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് ഈ മാസം 11ന് ഹരീഷ് റാണക്ക് ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. ദില്ലി എയിംസിൽ വച്ചായിരുന്നു ദയാവധം നടപ്പാക്കിയത്. ജീവൻ രക്ഷാ ഉപാധികളോടയായിരുന്നു […]
Read more

പിഷാരടി പെട്ടു, ഉദ്ഘാടനത്തിന് പോകുമ്പോൾ ഇനി മുതൽ കാശ് വാങ്ങാൻ പറ്റില്ല: ടിനി ടോം

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടിയെ കുറിച്ച് പരാമര്‍ശവുമായി നടന്‍ ടിനി ടോം. ജയിച്ചു കഴിഞ്ഞാല്‍ ഇനി മുതല്‍ ഉദ്ഘാടനങ്ങളില്‍ പ്രതിഫലം വാങ്ങാന്‍ കഴിയില്ല പിഷാരടി പെട്ടു എന്നതായിരുന്നു പ്രതികരണം. എംപി ആയിരുന്ന ഇന്നസെന്റ് പങ്കുവെച്ച ഓര്‍മകളെ കുറിച്ച് സംസാരിക്കവെ ആയിരുന്നു ടിനി ടോമിന്റെ പ്രതികരണം. പിഷാരടി ജയിച്ചാൽ സന്തോഷമാണ്. നല്ല മനസ്സിന് ഉടമ ആണെന്നും ഒരു നല്ല രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണമാണ് ക്ഷമ അത് ആവശ്യത്തിന് പിഷാരടിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ […]
Read more

നോ പാർക്കിങ്ങിൽ ഇനിമുതൽ ‘നോ പാർക്കിംഗ്’; ടോവിങ് ഏർപ്പെടുത്തും

ബെംഗളൂരു: റോഡുകളിലെ അനധികൃത പാർക്കിംഗ് തടയാൻ നാലുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ടോവിങ് ആരംഭിക്കുന്നു. നോ പാർക്കിംഗ് സ്ഥലത്തു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പ്രത്യേക വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന രീതിയാണിത്. ട്രാഫിക് പോലീസും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ.) ചേർന്നാണ് ടോവിങ് നടത്തുന്നത്. പിഴ ഈടാക്കുന്നത് ട്രാഫിക് പോലീസും വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ജി.ബി.എ.യുടെ നേതൃത്വത്തിലുമാണ്. ബെംഗളൂരുവിലെ അഞ്ച് കോർപ്പറേഷനുകളിലും ടോവിങ് നടപ്പാക്കും. ബുധനാഴ്ച മുതൽ ടോവിങ് നിലവിൽ വരും. ഒരോ കോർപ്പറേറോഡരികുകളിൽ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും താത്കാലികമായി നിർത്തിയിട്ടിരുക്കുന്ന വാഹനങ്ങളുമാണ് […]
Read more

ടീം യുഡിഫ് 100 സീറ്റ് നേടും: കെ മുരളീധരന്‍

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ ടീം യുഡിഫ് അധികാരത്തിൽ വരുമെന്നും, അതാണ് ലക്ഷ്യമെന്നും കെ മുരളീധരൻ. കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിഒരാൾ ഇല്ലന്നും കെ മുരളീധരന്‍ പറഞ്ഞു. ടീം യുഡിഎഫാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തന്നെയാണ് തീരുമാനിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. ജയിച്ചുവരുന്ന എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം കൂടി കണക്കിലെടുത്തു തീരുമാനമെടുക്കുമെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ ആരുടെ പറയുന്ന പേര് പ്രഖ്യാപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഐഎം- ബിജെപി ഡീല്‍ ഉണ്ടെന്നും കെ മുരളീധരന്‍ ആരോപിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് […]
Read more

അമ്പലപ്പുഴയില്‍ ചരിത്ര വിജയം നേടും:ജി സുധാകരൻ

ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമ്പലപുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് സുധാകരന്റെ വിമർശനം. കഞ്ചാവടിക്കുന്ന ചെറുപ്പക്കാരാണ് അമ്പലപ്പുഴയിൽ സിപിഐഎമ്മിൽ ചെങ്കൊടിയും പിടിച്ച് നടക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാർട്ടിയല്ലെന്ന് മനസിലായി എന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ സുധാകരൻ പറഞ്ഞത്. എ വിജയരാഘവനെതിരെയും രൂക്ഷമായ ഭാഷയിൽ ജി സുധാകരൻ പരാമർശിച്ചു. വിജയരാഘവൻ പ്രസംഗിക്കുന്ന സ്ഥലങ്ങളിൽ പാർട്ടി തോൽക്കുമെന്നും അതുകൊണ്ട് ‘പരാജയരാഘവൻ’ […]
Read more

തൃശ്ശൂരിൽ 62.5 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ

തൃശ്ശൂർ: തൃശ്ശൂരിൽ 62.5 ലക്ഷം രൂപയുമായി കർണാടക കർണാടക അറസ്റ്റിൽ. ഇന്ന് രാവിലെയാണ് ഇയാൾ പോലീസ് പിടിയിലായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം കർണാടക എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ബാഗിൽ പണം സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു. കർണാടകയിലുള്ള ഇയാളുടെ സ്ഥലം വിറ്റ പണമാണെന്നും മറ്റൊ‌രു വസ്തു വാങ്ങാൻ വേണ്ടി കൊച്ചിയിലേക്ക് പോകുന്ന വഴി ആണെന്നുമാണ് പോലീസിന് നൽകിയ മൊഴി. സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകുന്നതിന് വേണ്ടിയാണ് പണം കയ്യിൽ കരുതിയിരുന്നത് എന്നും ഇയാൾ […]
Read more

ഹിപ്പോപ്പൊട്ടാമസ് ആക്രമണം;ഡോക്ടറുടെ പേര് കുട്ടിയാനക്ക്

ശിവമോഗ: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മരിച്ച മൃഗ ഡോക്ടറുടെ പേര് ആദരസൂചകമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കര്‍ണാടക മൃഗശാല അധികൃതര്‍. ബന്നേര്‍ഘട്ടാ ബയോളജിക്കല്‍ പാര്‍ക്കിലെ കുട്ടിയാനയ്ക്കാണ് ഡോക്ടർ സമീക്ഷ റെഡ്ഢിയുടെ പേര് നൽകുന്നത് . സമീക്ഷയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സര്‍ക്കാര്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട് നൽകണമെന്നും ആവശ്യപെട്ടിട്ടുണ്ട്. ശിവമോഗ സര്‍ക്കിള്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്‌സ് ഹനുമന്തപ്പ ശിവമോഗ മൃഗശാലയില്‍ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടര്‍ […]
Read more

ആർസിബിക്ക് പുതിയ ഉടമകൾ; സ്വന്തമാക്കി ബിർള ഗ്രൂപ്പ് കണ്‍സോര്‍ഷ്യം

ബെംഗളൂരു: ഐപിൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ടീമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂർ. 166.6 ബില്യൺ ഇന്ത്യൻ രൂപ, അതായത് ഏകദേശം 16660 കോടി രൂപയ്ക്കാണ് ആദിത്യ ബി‍ർള കൺസോർഷ്യം ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഐപിൽ ലെ വിലകൂടിയ ടീമായി മാറിയിരിക്കുകയാണ് ആർ സി ബി വനിതാ ടീമും പുരുഷ ടീമും. 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയതിന്‍റെ റെക്കോര്‍ഡാണ് തൊട്ടടുത്ത ദിവസം ആര്‍സിബി തകർത്തിരിക്കുന്നത്. ടീമിനെ സ്വന്തമാക്കിയതോടെ ആര്യമൻ വിക്രം […]
Read more

ഇലക്ഷൻ ആവേശത്തിൽ പുതിയ പാട്ടുമായി നിവിൻ പോളിയും

തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളുടെ റീലുകളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത് സിനിമ ഗാനങ്ങളാണ്. ഇനി അത്തരം റീലുകൾ ഭരിക്കാൻ കഴിയുന്ന ഒരു പാട്ടുമായി നിവിൻ പോളി നായകനാകുന്ന ഉണ്ണികൃഷ്ണൻ ബി ചിത്രം പ്രതിഛായ എത്തുന്നു. ചിത്രത്തിലെ തലവാ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ റിലീസായിരിക്കുകയാണ്. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആനന്ദ് ശ്രീരാജാണ് പാടിയിരിക്കുന്നത്. എംബുരാനിലെ ടൈറ്റിൽ ട്രാക്ക് പാടി ഹിറ്റായ ആനന്ദ് ശ്രീരാജിന്റെ അടുത്ത ശ്രദ്ധേയമായ പാട്ടാണിത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന […]
Read more

43 വർഷം ജോലി ചെയ്തത് ഒരു ഓഫിസിൽ ഒരേ തസ്തികയിൽ ഒരേ കസേരയിലിരുന്ന്

കോതനല്ലൂർ: 43 വർഷം ഒരു ഓഫിസിൽ ഒരേ തസ്തികയിൽ ഒരേ കസേരയിലിരുന്ന് ജോലി ചെയ്ത കോതനല്ലൂർ മഞ്ഞപ്പള്ളി മ്യാലിൽ ശ്രീദേവി ജി.നായർ സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങി. 1983 ജൂൺ 7ന്, 22–ാം വയസ്സിലാണ് ശ്രീദേവി ചാമക്കാലാ പള്ളിക്കെടിടത്തിലുള്ള ചാമക്കാലാ പോസ്റ്റ് ഓഫിസിൽ പോസ്റ്റ്മിസ്ട്രസായി ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് 198 രൂപ 50 പൈസയായിരുന്നു മാസ ശമ്പളം. ഒരു മേശയും കസേരയും മാത്രമായിരുന്നു ഓഫിസിൽ ഉണ്ടായിരുന്നത്. സർവീസിൽ കയറിയ അന്നുമുതൽ പിരിയും വരെ ശ്രീദേവി ഇരുന്ന് ജോലി […]
Read more

Recent News

Advertisement
WhiteswanTV Footer