Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

ഐപിഎൽ കൊടിയേറുന്നു; പരുക്കേറ്റ് വീഴുന്ന താരങ്ങൾ ഏറെ

ജയ്പുർ: ഐപിഎൽ ആവേശങ്ങൾ തുടങ്ങാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരുക്കേറ്റ് വീഴുന്ന താരങ്ങളുടെ എണ്ണവും കൂടുന്നു. അടിവയറിനു പരുക്കേറ്റ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറന് ഈ സീസണിലെ മത്സരങ്ങൾ നഷ്ടമാകും. നിലവിൽ രാജസ്ഥാൻ റോയൽസ് താരമാണ് കറൻ. കൊൽക്കത്ത ടീമിലെ പേസർ ഹർഷിത് റാണ, ചെന്നൈയുടെ ഓസ്ട്രേലിയൻ പേസർ നേതൻ എലിസ് എന്നിവർക്കും പരുക്കിനെത്തുടർന്ന് ഈ സീസൺ കളിച്ചേക്കില്ല . പഞ്ചാബ് കിങ്‌സ് താരമായ ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസൻ സീസണിലെ ആദ്യ […]
Read more

പ്രമുഖരുടെ നീണ്ട നിര; നാമനിർദേശ പത്രിക നൽകാൻ ഇനി രണ്ട് ദിനങ്ങൾ

തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി. കൂടുതൽ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉൾപ്പെടെയുള്ള മന്ത്രിമാരടക്കം ഇന്ന് പത്രിക സമർപ്പിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് തന്നെ പത്രിക നല്‍കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് […]
Read more

വിമാനം മാറിപ്പോയി; കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ന്യൂഡൽഹി: കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മാറിപ്പോയതിനെത്തുടർന്ന് ഒമ്പത് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിന് പകരം മറ്റൊരു വിമാനമാണ് അബദ്ധത്തിൽ ഉപയോഗിച്ചതെന്ന് ഇഎയർ ഇന്ത്യ വക്താവ് അറിയിച്ചു.. ഡൽഹിയിൽനിന്ന് വ്യാഴാഴ്ച രാവിലെ 11.34 നാണ് യാത്രക്കാരുമായി എഐ 185 വിമാനം പറന്നുയർന്നത്. ഗൾഫ് സങ്കർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖല ഒഴിവാക്കി കിഴക്കോട്ടുള്ള റൂട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് കുൻമിങ്ങിന് സമീപം ചൈനീസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് കാനഡയിൽ പറക്കാൻ വിമാനത്തിന് അനുമതിയില്ലെന്ന് […]
Read more

ഇടതും വലതും രാജമാർ ദേവികുളം; ‘രാജ’മയം’

ഇടുക്കി: ഒരു പേരിനൊക്കെ എന്താ ഇത്ര പ്രസക്തി എന്ന് ചോദിക്കരുത്, അതും ഒരു തിരഞ്ഞെടുപ്പുകാലത്ത്. കാരണം വിജയം മാത്രം മുന്നിൽ കണ്ട് സ്ഥാനാർത്ഥികൾ നടത്തുന്ന പോരാണ് തിരഞ്ഞെടുപ്പ്. തനിക്ക് ലഭിക്കേണ്ടുന്ന വോട്ട്, പേരിലെ സാമ്യംകൊണ്ട് എതിരാളിയുടെ പെട്ടിയിൽ എങ്ങാൻ വീണേക്കും എന്ന ചിന്തപോലും സ്ഥാനാർഥിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സമയമാണ് . അങ്ങനെ ഒരൊറ്റ പേരുകൊണ്ട് പൊടിപാറുന്ന മത്സരം നടക്കാനിടയുള്ള മണ്ഡലമാണ് ഇടുക്കി ജില്ലയിലെ ദേവികുളം.ഇടതും വലതും ‘രാജ’ ,എൽഡിഎഫ് സ്ഥാനാർഥി എ. രാജ. യുഡിഎഫ് സ്ഥാനാർഥി എഫ്. […]
Read more

‘നാല് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ധാരണ’; ജയിച്ചാൽ അവര്‍ യുഡിഎഫിനൊപ്പം നിൽക്കും: വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത് . സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യസങ്ങളും ഉണ്ടായില്ല എന്നും സതീശൻ. ദില്ലിയില്‍ ചര്‍ച്ച നടത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. വിസ്മയങ്ങളും ഒരുപാട് ഉണ്ടായി . ജി സുധാകരൻ, എ സുരേഷ്, ശശി ഇവരെല്ലാം വിസ്മയങ്ങളാണ്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാൽ അവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

ഏകദിന ലോകകപ്പ്, സെലക്ടർമാർ ഐപിഎൽ വേദികളിലേക്ക്,സഞ്ജുവിനും നിർണ്ണായകം

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കെട്ടിപ്പടുക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027 ഒക്ടോബർ നവംബർ മാസങ്ങളിൽ മത്സരങ്ങൾ നടക്കുന്നത് .ഏകദിന ലോകകപ്പിനായി 20 താരങ്ങളുടെ ചുരുക്കപ്പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയിട്ടുണ്ട് . വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഇവരുടെ പ്രകടനവും സെലക്ടർമാർ ഗൗരവത്തോടെ തന്നെ നിരീക്ഷിക്കും. എസ്.എസ് ദാസ്, ആർ.പി സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരടങ്ങുന്ന സെലക്ഷൻ പാനൽ ഐപിഎൽ മത്സരങ്ങൾ നേരിട്ടും അല്ലാതെയും നിരീക്ഷിക്കപെടും. പട്ടികയിലുള്ള താരങ്ങളുടെ […]
Read more

18-45 പ്രായക്കാർക്കിടയിൽ ഹൃദയാഘാതം; സംസ്ഥാനത്തു മരണപ്പെട്ടത് 18,000 പേർ

കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് ഏകദേശം 18,000 പേർ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം മൂലം മരിച്ചതായാണ് റിപ്പോർട്ടുകൾ .ഹരിയാനയിലെ നിയമസഭയിൽ അവതരിപ്പിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് പൊതുജനാരോഗ്യത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ് . 2020 മുതൽ ഹൃദയസംബന്ധമായ മരണങ്ങൾ കൂടുതലായിരുന്നു.കോവിഡ്-19 അണുബാധയുമായോ വാക്‌സിനേഷന്റെ പാർശ്വഫലങ്ങളുമായോ ഇതിന് ബന്ധമുണ്ടോ എന്ന, കോൺഗ്രസ് എംഎൽഎ ഉയർത്തിയ ആശങ്ക അറിയിച്ചതിന്റെ പിന്നാലെയാണ് സംസ്ഥാന സർക്കാർ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് . 18-45 വയസ്സുവരെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് പ്രധാന കാരണം രോഗനിർണയം നടത്താത്ത ഹൃദ്രോഗങ്ങളാണെന്നാണ് […]
Read more

അടി തീരുന്നില്ല; ലീഗ് സ്ഥാനാർത്ഥിക്ക് എതിരെ മത്സരിക്കാൻ കോൺഗ്രസ് റിബൽ

കൊല്ലം: സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരാതെ യുഡിഎഫ്. പുനലൂര്‍ മുസ്‍ലിം ലീഗിന് നൽകിയതിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിൽ നിന്നും ചലിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഡിസിസി ട്രഷറര്‍ നെൽസൺ സെബാസ്റ്റിനെ വിമത സ്ഥാർത്തിയാക്കും. പുനലൂര്‍ പ്രശ്നം ഡിസിസിയുടെ കയ്യിൽ നിൽക്കുന്നതല്ലെന്നും സംസ്ഥാന നേതൃത്വം ഇതിൽ ഇടപെടണമെന്നും കൊല്ലം ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പുനലൂരിലെ സ്ഥാനാർത്ഥിയായി നൗഷാദ് യൂനുസിന്‍റെ പേരാണ് ലീഗ് പ്രഖ്യാപിച്ചത്. ഇതിന്റെ തൊട്ടു പിന്നാലെയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം യോഗം ചേർന്ന് സ്വയം സ്ഥാനാർത്ഥിയെ […]
Read more

അടൂർ പ്രകാശ് പ്രത്യേക സാമുദായിക സംഘടനയുടെ ‘പോപ്പ്’; ഡിസിസി ജനറൽ സെക്രട്ടറി എൻ.എസ്. നുസൂർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കോൺഗ്രസ് വിടും . സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾക്കെതിരെ നേതൃത്വത്തിനെതിരെ അതിരൂക്ഷമായി വിമർശനങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത് . വർഷങ്ങളായി പാർട്ടിയിൽ നിന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നുസൂർ ആരോപിച്ചു. ഇത്രയും ജീർണ്ണിച്ച ഒരു സ്ഥാനാർത്ഥി പട്ടിക ഇതിന് മുൻപ് പുറത്തുവിട്ടിട്ടില്ലെന്നും യുവാക്കളെ പാർട്ടിക്കുള്ളിൽ മനഃപൂർവ്വം തഴയുകയാണ് നേതൃത്വം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുധീർഷാ പാലോടിനെ സ്ഥാനാർത്ഥിയാക്കിയത് എസ്‌ഡിപിഐ താൽപ്പര്യപ്രകാരമാണെന്ന ആരോപണവും […]
Read more

എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിച്ചു, ബാങ്ക് നൽകേണ്ടി വന്നത് 3.28 ലക്ഷം രൂപ

സൂറത്ത്: ഒൻപത് വർഷം മുൻപ് നടന്ന എടിഎം ഇടപാടിൽ നടന്ന പിഴവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇപ്പോൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും അതെ തുടർന്നുണ്ടായ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് മുൻനിർത്തിയാണ് ബാങ്കിന് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകേണ്ടതായി വന്നത് . ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൂറത്തിലെ ഒരു എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാനായി കാർഡ് ഇട്ട് പിൻ […]
Read more

Recent News

Advertisement
WhiteswanTV Footer