Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Karishma S

കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മരണത്തിലിടിച്ചു; 3 ഡോക്ടർമാർക്ക് ദാരുണാന്ത്യം

ചെന്നൈ: തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം. അപകടത്തിൽ 3 പേർക്കു ദാരുണാന്ത്യം. 2 പേരുടെ നില അതീവ ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ട കാർ റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും […]
Read more

ശശി തരൂർ എംപിക്ക് പിന്തുണയുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂര്‍ എംപിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസിനെതിരെ ബിജെപി. കുടുംബ താല്‍പര്യത്തിന് മുകളില്‍ ദേശ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ‘ഫത്‌വ’ പുറപ്പെടുവിക്കുന്നതായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ലെന്നും ഷെഹ്‌സാദ് പൂനവാല വിമർശിച്ചു. ‘വലിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ ആരെങ്കിലും പ്രശംസിച്ചാല്‍ അവര്‍ക്കെതിരെ കോണ്‍ഗ്രസ് ഫത്‌വ പുറപ്പെടുവിക്കും. രാജ്യം മുഴുവന്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ല’, പൂനവാല ആരോപിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ […]
Read more

അടച്ചിട്ട മുറിയിൽ കരി കത്തിച്ചുറങ്ങി; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബംഗളൂരു: തണുപ്പിനെ അകറ്റാന്‍ അടച്ചിട്ട മുറിയില്‍ കരി കത്തിച്ച മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരണപ്പെട്ടു.കര്‍ണാടകയിലെ ബെലഗാവിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരാള്‍ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ നില അതിഗുരുതരമാണ്. ബെലഗാവിയിലെ അമന്‍ നഗര്‍ നിവാസികളായ മോഹിന്‍ നളബന്ദ് (23), റെഹാന്‍ മാറ്റെ (22), സര്‍ഫറാസ് ഹാരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷഹനവാസ് ഹര്‍പ്പനഹള്ളി (19)യെന്നയാളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ കരി കത്തിച്ച ശേഷം ഉറങ്ങാനായി കിടന്നത്. എല്ലാ ജനലുകളും വാതിലുകളും […]
Read more

ബാറിൽ ഉണ്ടായ തർക്കം; രണ്ട് യുവാക്കൾക്ക് കുത്തേറ്റു

കോഴിക്കോട്: രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയിൽ വച്ചാണ് യുവാക്കള്‍ക്ക് കുത്തേറ്റത്. നല്ലളം സ്വദേശി റമീസ് റഹ്‌മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമിയായ അക്ബര്‍ ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. രാമനാട്ടുകരയിലെ ബാറില്‍ മദ്യപിക്കുകയായിരുന്നു അക്ബര്‍. ഇതിനിടെ റഹീസും റമീസും ബാറില്‍ എത്തുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുമായി അക്ബറിനുണ്ടായിരുന്ന വാക്കുതര്‍ക്കം ചോദിക്കാനായിരുന്നു ഇവർ ബാറില്‍ എത്തിയത്. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പിന്നാലെ മൂവരും ബാറിന് പുറത്തേക്ക് വരികയും […]
Read more

മലപ്പുറത്ത് തൃണമൂൽ – യുഡിഎഫ് സഖ്യം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ കൂടെനിര്‍ത്താൻ ഒരുങ്ങി മലപ്പുറത്തെ യുഡിഎഫ്. കരുളായി പഞ്ചായത്തിലാണ് യുഡിഎഫ്-തൃണമൂല്‍ സഖ്യമായി മത്സരിക്കുന്നത്. യുഡിഎഫ് പിന്തുണയോടെ രണ്ട് വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. യുഡിഎഫ് പഞ്ചായത്ത് നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കരുളായി പഞ്ചായത്തിലെ 10, 14 വാര്‍ഡുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ നീളുന്നതിനിടെയാണ് കരുളായിയില്‍ ഒരുമിച്ച് ജനവിധി തേടുന്നത്. നേരത്തെ യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്‍ദേശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ സര്‍ക്കുലര്‍ […]
Read more

ശബരിമല പാതയിലെ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തി വി; കുട്ടികളുടെ സുരക്ഷയ്ക്കായി ‘വി സുരക്ഷാ റിസ്റ്റ് ബാൻഡുകൾ’ അവതരിപ്പിച്ചു

പത്തനംതിട്ട: വി സുരക്ഷ റിസ്റ്റ് ബാൻഡുകളിലൂടെ ആശങ്കകളില്ലാതെ സുരക്ഷിതമായ ശബരിമല തീർത്ഥാടനം ഉറപ്പാക്കാനായി കേരള പോലീസ് കേരളത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ വിയുമായി വീണ്ടും കൈകോർക്കുന്നു. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനായി വിയുടെ നെറ്റ്‌വർക്ക് കൂടുതൽ ശക്തിപ്പെടുത്തി. എൽ900, എൽ1800, എൽ2100, എൽ2300, എൽ2500 എന്നീ സ്പെക്ട്രം ബാൻഡുകളിലായി ആകെ 70 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിക്കുകയും പത്തനംതിട്ട ജില്ലയിൽ 13 പുതിയ സൈറ്റുകൾ കൂടി സ്ഥാപിക്കുകയും ചെയ്തു. എല്ലാ സ്ഥലങ്ങളിലും തടസ്സമില്ലാത്ത […]
Read more

കൊറ്റനാട് പന്ത്രണ്ടാം വാർഡിൽ ജനവിധി തേടി സുനിതമാർ

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വാർഡിലെ സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ പേരായാലോ?. അത്തരത്തിലൊരു രസകരമായ തെരഞ്ഞെടുപ്പ് വിശേഷമാണ് കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലുള്ളത്. ഇവിടെ ‘സുനിതമാർ’ തമ്മിലാണ് മത്സരം. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാർത്ഥികളെല്ലാം സുനിതമാരാണ്. എൻ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പി എ സുനിത എൽഡിഎഫിനായി ജനവിധി തേടുമ്പോൾ എ കെ സുനിതയാണ് എൻഡിഎക്കായി മത്സരിക്കുന്നത്. പേര് മാത്രമല്ല പേരിനൊപ്പം മൂന്ന് പേർക്കും രണ്ട് അക്ഷരങ്ങൾ മാത്രമാണ് ഇനീഷ്യലായും വരുന്നത്. ഇനീഷ്യലിലും സാമ്യതയുണ്ട്. […]
Read more

പ്രണയം നിരസിച്ചു, തമിഴ് നാട്ടിൽ പതിനാറുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമേശ്വരത്തെ ചേരന്‍കോട്ട സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു രാമേശ്വരത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ശാലിനി. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രതി മുനിരാജ് ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയില്‍ കാത്തിരുന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ശാലിനിയുടെ കഴുത്തിനാണ് കുത്തേറ്റത്. പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി മുനിരാജ് രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ […]
Read more

കോൺഗ്രസ്സ് നേതൃത്യത്തെ വെല്ലുവിളിച്ച് കൊലക്കേസ് പ്രതി നിഖിൽ പൈലി

ഇടുക്കി: കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവും ധീരജ് കൊലക്കേസിലെ ഒന്നാം പ്രതിയുമായ നിഖില്‍ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍ മത്സരിക്കുമെന്നാണ് നിഖില്‍ പൈലിയുടെ വെല്ലുവിളി. മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിനെ പരിഗണിക്കുന്നതിലാണ് നിഖിലിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ പരിഗണിക്കുന്നുവെന്നും നിഖില്‍ പൈലി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നിഖിലിന്റെ വെല്ലുവിളി. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ പിന്‍വലിക്കുകയും ചെയ്തു. 2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് […]
Read more

അരീക്കോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 178 വർഷം കഠിന തടവ്. വിവിധ വകുപ്പുകളിലായി ആണ് ഈ ശിക്ഷ. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത കേസിലാണ് മഞ്ചേരി പോക്‌സോ കോടതിയുടെ വിധി. പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. പോക്‌സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. […]
Read more
Advertisement
WhiteswanTV Footer