Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Karishma S

ബാറിൽ മാരകായുധങ്ങളുമായി അക്രമം; യുവതി ഉൾപ്പെട്ട സംഘം അറസ്റ്റിൽ

കൊച്ചി: എറണാകുളം വൈറ്റിലയിലെ ബാറിൽ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശിയായ വൈഷ്ണവ് ഒളിവിലാണ്. കാറിൽ നിന്ന് സംഘം വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്തത്തോടെ സംഘർഷം […]
Read more

ഒറ്റപ്പെടുത്തി ക്രൂശിച്ചു; പാലക്കാട് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിനെതിരെ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഗുരുതര വിമർശനവുമായി രംഗത്ത്. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയർപേഴ്‌സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരൻ പറഞ്ഞു. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയമാണ്. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെ താൻ അറിഞ്ഞത് ഇന്നലെ വൈകീട്ടാണെന്നും തനിക്ക് അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും […]
Read more

ചില നല്ല സുഹൃത്തുക്കൾ ആണ് ഈ വാർത്ത പ്രചരിപ്പിക്കുന്നത്; എൻ ശക്തൻ

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ ശക്തന്‍. ഒരു ശതമാനം പോലും ശരിയല്ലാത്ത വാര്‍ത്തയാണിതെന്നും ആരാണ് നിങ്ങള്‍ക്ക് ഈ വ്യാജ വാര്‍ത്ത നല്‍കിയതെന്നും ശക്തന്‍ ചോദിച്ചു. തന്റെ ചില നല്ല സുഹൃത്തുക്കളാണ് രാജിവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. ഈ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഇന്നലെ കെപിസിസി പ്രസിഡന്റിന് കൈമാറിയിട്ടുണ്ടെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു. പാലോട് രവി ഫോൺ വിവാദത്തിൽ കുടുങ്ങിയപ്പോഴാണ് ശക്തന് താൽക്കാലിക ചുമതല നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ […]
Read more

കുടുംബവാഴ്ചക്ക് ഡിസിസി ഒത്താശ; പാലക്കാട് കോൺഗ്രസ്സിൽ കൂട്ടരാജി

പാലക്കാട്: പാലക്കാട് കോൺഗ്രസ്സിൽ സ്ഥാനാർഥി പ്രഖ്യാപനത്തെ ചൊല്ലി കൂട്ടരാജി. നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള 50 പ്രവര്‍ത്തകരാണ് രാജിവെച്ചത്. പ്രവര്‍ത്തകര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡില്‍ കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. അതേസമയം, പാലക്കാട് ഡിസിസിക്കെതിരെ മഹിള കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി […]
Read more

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്കും വോട്ടില്ല; വലഞ്ഞ് പ്രാദേശിക ഘടകം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാനിരിക്കുന്ന സിപിഎം സ്ഥാനാർത്ഥിയുടെ പേര് വോട്ടർ പട്ടികയിലില്ല. കണ്ണാടി പഞ്ചായത്തിലെ ആറാം വാർഡായ ഉപ്പുംപാടത്തുനിന്ന് മത്സരിക്കാനിരിക്കുന്ന സിപിഐഎം വനിതാസ്ഥാനാർത്ഥിയുടെ പേരാണ് വോട്ടർ പട്ടികയിൽ ഇല്ലാത്തത്. കരട് വോട്ടർപട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നെന്നും അന്തിമപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എൽഡിഎഫ് കണ്ണാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ എസ് ബോസ് വ്യക്തമാക്കി. അതേസമയം വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ കണ്ണൂർ ആന്തൂരിൽ സിപിഐഎം സ്ഥാനാർത്ഥിയെ മാറ്റിയ സംഭവത്തിൽ പ്രാദേശിക ഘടകത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി […]
Read more

വാദം കള്ളം; വി എം വിനുവിന് 2020ലും വോട്ടില്ല

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംവിധായകന്‍ വി.എം.വിനുവിന് 2020ലും വോട്ടില്ല. ഇതോടെ പേര് ഒഴിവാക്കിയതില്‍ ഗൂഢാലോചന എന്ന കോണ്‍ഗ്രസിന്റെ വാദം പൊളിഞ്ഞു. കോൺഗ്രസ്സിന് വിനുവിന് പകരക്കാരനെ കണ്ടെത്തേണ്ടിവരും. 2020ല്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് വി.എം.വിനു പറ‍ഞ്ഞു. സിവില്‍ സ്റ്റേഷന്‍ ബൂത്തിലാണ് വോട്ട് ചെയ്തത്. വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നെന്ന് ഡിസിസി പ്രസിഡന്‍റ് കെ.പ്രവീണ്‍കുമാര്‍ ആരോപിച്ചു. വി.എം.വിനുവിന്‍റെ പേര് വോട്ടര്‍പട്ടികയിലില്ലാത്തതിന് സി.പി.എമ്മിനെ പഴിച്ചിട്ട് കാര്യമില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. അദ്ദേഹം വോട്ടുണ്ടോ എന്ന് പരിശോധിച്ച് […]
Read more

“അനുസരണക്കേട് കാട്ടി”; നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി വച്ച് പൊള്ളിച്ച കേസിൽ അമ്മ അറസ്റ്റിൽ

കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ അമ്മ അറസ്റ്റിൽ. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. മരട് പൊലീസ് അറസ്റ്റു ചെയ്ത അമ്മയെ വൈകാതെ കോടതിയിൽ ഹാജരാക്കും. ഏറെനാളായി അമ്മ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വീട്ടിലെ പ്രശ്നങ്ങളെ തുടർന്നാണ് സംഭവം എന്നാണ് അയൽവാസികൾ പറയുന്നത്. സ്കൂളിൽ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകർ ചോദിച്ചപ്പോഴാണ് അമ്മയിൽ നിന്നുള്ള ഉപദ്രവത്തെ കുറിച്ച് കുട്ടി പറഞ്ഞത്. വീട്ടിൽനിന്ന് ചേട്ടന് ഭക്ഷണം കഴിക്കാൻ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി […]
Read more

തിരുവല്ലയിൽ ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിടിച് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
Read more

സൗദി വാഹനാപകടം; ഒരു കുടുംബത്തിൽ പൊലിഞ്ഞത് 3 തലമുറയിലെ 18 ജീവനുകൾ

ഹൈദരാബാദ്: സൗദി അറേബ്യയിൽ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർഥാടകരിലെ 18 പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. ഇവരിൽ ഒൻപത് പേർ കുട്ടികളാണ്. റെയിൽവേയിൽനിന്ന് വിരമിച്ച ഷെയ്ഖ് നസീറുദ്ദീനും ഭാര്യയും മകനും മൂന്ന് പെൺമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് ഉംറയ്ക്ക് പോയതെന്ന് ബന്ധു മുഹമ്മദ് അസ്‌ലം പറഞ്ഞു. രാംനഗർ സ്വദേശികളായ നസീറുദ്ദീൻ (70), ഭാര്യ അഖ്തർ ബീഗം (62), മകൻ സലാവുദ്ദീൻ (42), പെൺമക്കളായ അമീന (44), റിസ്വാന (38), ഷബാന (40) എന്നിവരും കൊച്ചുമക്കളുമാണ് ഉംറയ്ക്ക് […]
Read more

കെംപഗൗഡ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; വടിവാളുമായി യുവാവിന്റെ പരാക്രമം

ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായി. ടെർമിനൽ 1ലെ വിവിഐപി പിക്കപ്പ് പോയിന്റിനു സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ വടിവാൾ വീശി യുവാവിന്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയായിരുന്നു. വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഇതിനിടെ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരുക്കേറ്റു. കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. ഇന്നലെ പുലർച്ചെയാണ് സംഭവമുണ്ടായത്. ജയനഗർ സ്വദേശിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer