Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

വിദ്യാർത്ഥിനിയെ വായിൽ തുണി തിരുകി തട്ടിക്കൊണ്ടുപോയി

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഗന്ധ്വാനി ബസ് സ്റ്റാൻഡ് പരിസരത്ത് തിങ്കളാഴ്ച രാത്രി പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കുട്ടി എടിഎമ്മിനോട് സമീപം നിൽക്കുമ്പോൾ മഹീന്ദ്ര ബൊലേറോ വാഹനം നിർത്തി, മൂന്നു പേർ കുട്ടിയെ വലിച്ചിഴച്ച് വാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി. ഗ്രാമീണർ ബൈക്കുകളും കാറുകളും ഉപയോഗിച്ച് പ്രതികളെ ഏകദേശം 20 കിലോമീറ്റർ പിന്തുടർന്നു. തുടർന്ന് പ്രതികൾ കുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ എത്തിയ പൊലീസ് വിദ്യാർത്ഥിയെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. […]
Read more

മാതാവിന്റെ രൂപകൂട് തകർത്ത് മോഷണം; സ്വർണ്ണകുരിശും പണവും കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രല്‍ പള്ളിയിൽ പട്ടാപ്പകൽ മോഷണം. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പള്ളിയിൽ എത്തിയ യുവാവ് ഏകദേശം 20 മിനിറ്റോളം പരിസരം നിരീക്ഷിച്ച ശേഷം, അൾത്താര മുൻപിലുണ്ടായിരുന്ന മൈക്ക് സ്റ്റാൻഡ് ഉപയോഗിച്ച് മാതാവിൻ്റെ രൂപക്കൂട് തല്ലിത്തകർത്താണ് മോഷണം നടത്തിയത്. 5000 രൂപയും 1000 രൂപയും വിലവരുന്ന രണ്ട് നോട്ട് മാലകളും, കൂടാതെ ഒരു ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കുരിശുമാണ് കവർന്നത്. വൈകുന്നേരം 6.30 ഓടെ ള്ളിയിലെത്തിയ കപ്യാരൻ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്. […]
Read more

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേൽപ്പിച്ചു

പാലക്കാട്: മണ്ണാർക്കാട് പാലക്കയം ചെത്തിയത്ത് വീട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിയ സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു . ബേബി തങ്കമ്മ – ദമ്പതികളുടെ മകൾ ശിൽപ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. കൈതച്ചിറ സ്വദേശി റോബിനാണ് ആക്രമണം നടത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. മൂന്നര വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തർക്കത്തെ തുടർന്ന് ശിൽപ […]
Read more

പുന്നമട ഹൗസ്‌ബോട്ടിൽ 9 വയസ്സുകാരിയോട് ലൈംഗികാതിക്രമം; ജീവനക്കാരന് 5 വർഷം തടവ്

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ്‌ബോട്ടിൽ ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കരുമാടി സ്വദേശി രമേശനാണ് (52) കോടതി ശിക്ഷ വിധിച്ചത്. കുടുംബത്തോടൊപ്പം ഹൗസ്‌ബോട്ടിൽ വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് താൽക്കാലിക ജീവനക്കാരനായിരുന്ന പ്രതി ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിധിൻ രാജിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് സബ് ഇൻസ്പെക്ടർ മനോജ് എസ് അന്വേഷണ […]
Read more

കൊയിലാണ്ടിയിൽ 52 ഓണം ബമ്പർ ലോട്ടറികൾ മോഷണം; പ്രതി പിടിയിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ച പ്രതി പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് പോലീസ് പിടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ ലോട്ടറി കടയിൽ നിന്നാണ് ഇയാൾ 52 ലോട്ടറികൾ മോഷ്ടിച്ചത്. അടുത്ത ദിവസം നടക്കുന്ന ഓണം ബമ്പർ ഉൾപ്പെടെ 52 ലോട്ടറികളാണ് പ്രതി വീക്കേ ലോട്ടറി സ്റ്റാളിൽ നിന്ന് മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെ പ്രതിയെ തിരിച്ചറിഞ്ഞു. മുമ്പും ഇയാൾ ലോട്ടറി മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.കേസുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് പ്രതിയെ കൊയിലാണ്ടി പൊലീസിന് […]
Read more

ബസ് സ്റ്റാൻഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസം, ഭർത്താവ് തന്റെ 28 വയസ്സുള്ള ഭാര്യയെ മകളുടെ കണ്ണിനു മുന്നിൽ ബസ് സ്റ്റാൻഡിൽ കുത്തിക്കൊലപ്പെടുത്തി. 35 വയസ്സുള്ള ക്യാബ് ഡ്രൈവർ ലോഹിതാശ്വയാണ് കൊലപാതകത്തിന് പിന്നിൽ. കൊലപാതക സമയത്ത് 12 വയസ്സുള്ള മകളും സമീപം ഉണ്ടായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതിന്റെ ഫലമായി സംഭവം സ്ഥലത്തുതന്നെ മരണം സംഭവിച്ചു. പ്രദേശത്തെ ആളുകൾ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും, ലോഹിതാശ്വ കത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. രേഖയും ലോഹിതാശ്വയും സുഹൃത്തുക്കളായി പരിചയപ്പെട്ട […]
Read more

ബീച്ചിന് സമീപം വിൽപനയ്ക്കെത്തിച്ചത് 155 കിലോ ചന്ദനമുട്ടികൾ; 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്തിൽ അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച 155 കിലോ ചന്ദന മുട്ടികൾ ഫോറസ്റ്റ് ഇൻറ്റലിജൻസ് വിഭാഗം പ്രത്യേക സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. കൊല്ലം സ്വദേശികളായ ഷെഫീക്, നബീബ്, തമിഴ്നാട് സ്വദേശി നെഹേമി, നെയ്യാറ്റിൻകര സ്വദേശിയായ ബിജു കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോവളം സമുദ്രബീച്ചിന് സമീപം ചന്ദനമുട്ടികൾ കൈമാറുന്നതിനിടെയാണ് സംഘം പിടിയിലായത്. തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് ചന്ദനം കടത്തുന്ന സംഘത്തിലെ പ്രധാനിയായ പുന്നമൂട് മേപ്പാംകോട് ജയകുമാറിനെ മുമ്പ് മാർത്താണ്ഡത്തിന് സമീപത്ത് മറ്റൊരു കേസിൽ […]
Read more

വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിൽ ഒളിച്ച് 13 കാരൻ

ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ട്മെന്റിൽ ഒളിച്ചിരുന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്തത് പതിമൂന്ന് കാരൻ .ഞായറാഴ്ചയാണ് സംഭവം നടന്നത്.കാം എയർലൈൻസ് നടത്തിയ ആർ ക്യു 4401 എന്ന വിമാനത്തിലാണ് യാത്ര ചെയ്തത്. കാബൂളിൽ നിന്ന് ഏകദേശം രണ്ടു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ വിമാനം ഡെൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയപ്പോൾ, വിമാനത്തിന് ചുറ്റും അലഞ്ഞുതിരിഞ്ഞ കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. കുന്ദൂസ് സ്വദേശിയായ 13 കാരൻ, കാബൂൾ വിമാനത്താവളത്തിനുള്ളിലേക്ക് ഒളിച്ചുകയറി റിയർ സെൻട്രൽ ലാൻഡിങ് […]
Read more

സിമന്‍റ് ചാക്കുകളിൽ കക്കൂസ് മാലിന്യം; കുഴിയിൽ മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ

കോഴിക്കോട്: സിമന്‍റെ ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍.സംഭവം കോഴിക്കോട് പന്തീരാങ്കാവ് കൊടൽനടക്കാവ് ഈരാട്ടുകുന്നിലാണ് നടന്നത്.പ്രദേശമാകെ രൂക്ഷദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റ് ചാക്കുകളിലാക്കിയ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പിന്നീട് കുഴി മണ്ണിട്ട് മൂടാനുള്ള നീക്കം നടന്നതോടെ നാട്ടുകാർ ശക്തമായി എതിർപ്പ് […]
Read more

വോട്ടർ പട്ടിക പരിഷ്‌കരണം; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. പരിഷ്‌കരണം ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാമെന്ന വിലയിരുത്തലിലാണ് കമ്മീഷൻ. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് ചർച്ച നടത്തും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇതിനകം രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ യോഗത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് എൽഡിഎഫും യുഡിഎഫും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. 2002 ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കിയാണ് പരിഷ്‌കരണം നടപ്പാക്കുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer