Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

പൊലീസ് അതിക്രമങ്ങളില്‍ നടപടി വേണം; പ്രതിഷേധിച്ച് കെഎസ്‌യു മാര്‍ച്ച്

ആലപ്പുഴ: പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെ കെഎസ്‌യു എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘര്‍ഷം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കെതിരെ നടപടി എടുക്കാത്തതിലും, തുടര്‍ച്ചയായി നടക്കുന്ന കസ്റ്റഡി മര്‍ദനങ്ങളിലുമാണ് പ്രതിഷേധം. മാർച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടന്ന് അകത്ത് കടന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 2023 ഏപ്രിൽ അഞ്ചിന് കുന്നംകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്ത് നേരിട്ട കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. […]
Read more

ബാലണ്‍ ഡി ഓര്‍ പുരസ്കാര ജേതാവിനെ ഇന്നറിയാം

പാരീസ്: ലോകഫുട്ബോളിലെ ഏറ്റവും പ്രതിഷ്ഠയേറിയ ബാലൺ ഡി ഓർ പുരസ്കാരങ്ങളുടെ 69-ാമത് ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. പാരീസിൽ രാത്രി 12.30ന് നടക്കുന്ന പുരസ്കാരദാനച്ചടങ്ങ് സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവ് ആപ്പിലും തത്സമയം കാണാനാകും. 12 തവണ പുരസ്കാരജേതാക്കളായ ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണ സാധ്യതാ പട്ടികയിൽ പോലും ഇടംനേടിയിട്ടില്ലാത്തതിനാൽ പുതിയ താരമാണ് ബാലൺ ഡി ഓർ നേടുന്നത്. മുപ്പതംഗ ചുരുക്കപ്പട്ടികയിൽ കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് പിഎസ്‌ജിയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലേയ്ക്കും ബാഴ്സലോണയുടെ പതിനെട്ടുകാരനായ […]
Read more

ജീവനെടുത്ത് അനധികൃത വൈദ്യുതിക്കെണികള്‍; ഒരു വര്‍ഷത്തിനിടെ മരിച്ചത് 24 പേര്‍

പാലക്കാട്: സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുത കെണികൾ മനുഷ്യജീവിതത്തെയും മൃഗങ്ങളെയും ഒരുപോലെ ഭീഷണിപ്പെടുത്തുകയാണ്. സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം കെണികളിൽ കുടുങ്ങി 24 പേർ മരിച്ചു. ഇവരിൽ പത്ത് പേർ പാലക്കാട് ജില്ലയിൽ നിന്നാണ്. വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് ഇത്തരം കെണികൾ കൂടുതലായി സ്ഥാപിക്കുന്നത്. വന്യമൃഗങ്ങളെ തുരത്താനായും, ചിലർ പന്നികളെ കുടുക്കി ഇറച്ചി വിൽക്കാനായും കെണി ഉപയോഗിക്കുന്നതായി അധികൃതർ വ്യക്തമാക്കി. എന്നാൽ, അബദ്ധത്തിൽ മനുഷ്യർ കുടുങ്ങുന്നതാണ് അപകടങ്ങൾക്ക് […]
Read more

സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശിയായ സിപിഎം പ്രവർത്തകൻ ജ്യോതിരാജ് (43) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി . ആത്മഹ്യത എന്നതാണ് പ്രാഥമിക നിഗമനം ജ്യോതിരാജ് 2009-ൽ രാഷ്ട്രീയ അക്രമത്തിൽ പരുക്കേറ്റിരുന്നു . ബിജെപി പ്രവർത്തകർ അതിക്രൂരമായി ആക്രമിച്ചപ്പോൾ അദ്ദേഹത്തിന് രണ്ട് കാലിലും ഗുരുതുകാരമായി പരിക്കേറ്റിരുന്നു. ശാരീരികാവസ്ഥ മോശമായതുകൊണ്ടുതന്നെ വീട്ടിൽ തന്നെ തുടരുകയായിരുന്നു. മൃതശരീരം പൊലീസ് കസ്റ്റഡിയിൽ എടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അയച്ചിരിക്കുകയാണ്.
Read more

സപ്ലൈകോയിൽ ജോലി അവസരം; വാക്ക്-ഇൻ ഇന്റർവ്യൂ ആരംഭിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ (സപ്ലൈകോ) ക്വാളിറ്റി അഷ്വറൻസ് ജൂനിയർ മാനേജർ, പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 27ന് രാവിലെ 11 മണിക്ക് എറണാകുളം കടവന്ത്ര സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടക്കും. ജൂനിയർ മാനേജർ തസ്തികയ്ക്ക് എംഎസ്‌സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം പ്രതിഫലം 23,000 രൂപ. പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി തസ്തികയ്ക്ക് […]
Read more

അപകടം വെള്ളത്തിൽ; തലച്ചോറ് തിന്നുന്ന അമീബ

മനുഷ്യന്റെ നിത്യജീവിതത്തില്‍ ജലം അനിവാര്യമാണ്. രാവിലെ പല്ലുതേക്കാനും കുളിക്കാനും, രാത്രി ഉറങ്ങുന്നതിന് മുന്‍പ് മുഖം കഴുകാനും, വെള്ളം ഇല്ലാതെ ഒരു നിമിഷം പോലും കേരളക്കാര്‍ ചിന്തിക്കാന്‍ കഴിയില്ല. എന്നാൽ, ജീവന്റെ അടിസ്ഥാനമായ ഈ വെള്ളം, ചില സാഹചര്യങ്ങളില്‍ നമ്മുടെ തലച്ചോറിലേക്ക് കടന്ന് അതിനെ നശിപ്പിക്കുന്ന ഭീകരജീവിയുടെ രൂപത്തില്‍ മരണവുമായി നമ്മുടെ സിരകളിലേക്ക് ഇരച്ചുകയറാം . അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് എന്ന, പേര് കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ഈ രോഗം ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ കഥയല്ല. നമ്മുടെ […]
Read more

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു

കൊല്ലം: പുനലൂരിൽ കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം പ്രതി ഐസക് കൊലപാതക വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചതായി പൊലീസ് അറിയിച്ചു. മക്കളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ സ്വമേധയാ പുനലൂര്‍ പൊലീസില്‍ കീഴടങ്ങി.
Read more

കെഎസ്ആർടിസി നവീകരണം: ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് അവതരിപ്പിച്ചു.

തിരുവനന്തപുരം: ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങിയ പുതിയ സംവിധാനങ്ങൾ കെഎസ്ആർടിസി വിജയകരമായി നടപ്പിലാക്കി. ഈ നവീകരണങ്ങൾ യാത്രകളെ കൂടുതൽ സുഗമമാക്കുകയും യാത്രക്കാർക്ക് ആകര്‍ഷകവുമാക്കുകയും ചെയ്യുന്നു. സെപ്റ്റംബര്‍ 8ന് കെഎസ്ആർടിസി ഏകദിനത്തിൽ 10.19 കോടി രൂപ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ച് ചരിത്ര നേട്ടം സൃഷ്ടിച്ചു. നിലവിൽ 1 ലക്ഷത്തിലധികം യാത്രക്കാർ ടിക്കറ്റ് എടുക്കാതെ ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നു, ഇത് ചില്ലറ പണത്തിന്റെ പ്രശ്നങ്ങൾ ഒഴിവാക്കുകയും യാത്ര സുഗമമാക്കുകയും ചെയ്യുന്നു. ട്രാവൽ […]
Read more

പാലിയേക്കര ടോള്‍ പിരിവ്; ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ല. ടോൾ പുനരാരംഭിക്കുന്നതിന്റെ വിഷയത്തിൽ നൽകിയ ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. കഴിഞ്ഞ മാസം, ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ പാലിയേക്കര ടോൾ പിരിവ് താൽക്കാലികമായി തടഞ്ഞിരുന്നു. കോടതിയുടെ മുൻത്തെ പരാമർശപ്രകാരം, ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാവുന്നതായിരുന്നു. പരാതിക്കാരനായ ഷാജി കോടങ്കണ്ടത്തിൽ പറഞ്ഞതുപ്രകാരം, ടോൾ പുനസ്ഥാപിച്ചാൽ 50% മാത്രമേ ഈടാക്കാൻ അനുവദിക്കേണ്ടതുള്ളൂ എന്ന് അവർ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ജാതീയ ദേശീയ പാത അതോറിറ്റിയും […]
Read more

മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ അറസ്റ്റിലായി. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് വാഹനത്തെ തടഞ്ഞു.പോലീസ് സംഭവസ്ഥലത്തെത്തി എഡിസണിനെ കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer