Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മൂകാംബിക ക്ഷേത്രത്തിന് ഇളയ രാജയുടെ വക വജ്ര കിരീടങ്ങളും സ്വർണവാളും

ബംഗളൂരു: മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ എൻ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ജാതിമതഭേദമന്യെ ഭക്തജനങ്ങൾ എത്തുന്ന ദക്ഷിണേന്ത്യയിലെ സുപ്രധാനക്ഷേത്രമാണ് മൂകാംബിക. 31 വർഷം ജഗദ്‌മാതാവായ മൂകാംബികയുടെ പ്രധാന അർച്ചകരിൽ ഒരാളായിരുന്നു കെ.എൻ നരസിംഹ അഡിഗ. 17 തലമുറകളുടെ പിന്തുടർച്ചയായി ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ കെ.എൻ സുബ്രഹ്മണ്യ അഡിഗയാണ് അർച്ചകൻ.
Read more

‘കലക്ടർ പറയട്ടേ, എന്നിട്ടാകാം പിരിവ്’; പാലിയേക്കര ടോളിന് വീണ്ടും അനുമതി നിഷേധിച്ച് ഹൈക്കോടതി

കൊച്ചി : ഗതാഗത കുരുക്ക് രൂക്ഷമായ ദേശീയപാത മണ്ണുത്തി–ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നു കലക്ടർ റിപ്പോർട്ട് നൽകിയാൽ മാത്രമേ പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്പ്പിച്ച ഉത്തരവ് പിൻവലിക്കൂ എന്ന് ഹൈക്കോടതി. കോടതി നിർദേശിച്ചത് അനുസരിച്ച് തൃശൂർ കലക്ടർ ഓൺലൈനിൽ ഹാജരായി നിലവിലെ അവസ്ഥകൾ വിശദീകരിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയപാത അതോറിറ്റിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടറുടെ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ദേശീയപാത അതോറിറ്റിയും വ്യക്തമാക്കി. ദേശീയപാത അതോറിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന […]
Read more

തിരുവനന്തപുരം മുൻ ജില്ലാ കളക്ടർ എം.നന്ദകുമാർ അന്തരിച്ചു

തിരുവനന്തപുരം: മുൻ ജില്ലാ കളക്ടറും പി.ആർ.ഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തിൽ എം.നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സർജറിയിലെ പിഴവിനെ തുടർന്ന് കോമ സ്റ്റേജിലായ നന്ദകുമാർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ 9.30 മുതൽ ഉച്ചവരെ ജവഹർനഗർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5ന് […]
Read more

പൊലീസ് മർദനമേറ്റ സുജിത്തിന് സ്വർണമാല വിവാഹ സമ്മാനം

തൃശൂർ∙ പൊലീസിന്റെ അതിക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വർണമാല ഊരി നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 15 നാണ് സുജിത്തിന്റെ വിവാഹം. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ സദസിനിടെയാണ് സംഭവം. ടി.എൻ.പ്രതാപനാണ് വേദിയിൽ പ്രഖ്യാപനം നടത്തിയത്. സുജിത്തിനെ പൊലീസ് അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്ക് താത്പര്യമില്ല; നിലപാട് വ്യക്തമാക്കി ആരോപണമുന്നയിച്ച യുവതികൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്ക് താത്പര്യമില്ലെന്ന് ആരോപണമുന്നയിച്ച രണ്ട് സ്ത്രീകൾ. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലുള്ള സ്ത്രീയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. എന്നാൽ അവർ നിയമനടപടിക്ക് താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. ഗർഭഛിദ്രത്തിന് രാഹുൽ യുവതിയെ നിർബന്ധിക്കുന്നതായിരുന്നു പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിൽ മോശമായി പെരുമാറിയെന്നാരോപിച്ച യുവനടിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച അവർ നിയമനടപടിക്കില്ലെന്നും വ്യക്തമാക്കി. ആരോപണമുന്നയിച്ച ട്രാൻസ്‌ജെൻഡർ യുവതി മൊഴി നൽകാൻ പോലും തയ്യാറായിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയവരുടെ […]
Read more

ഇത് കാലങ്ങൾ മുൻപേ തുടങ്ങിയ പക: നേപ്പാളിലെ പ്രതിഷേധത്തിന് കാരണമിത്

സെപ്‌തംബർ ആറിന് രാവിലെ 7.15ന് നേപ്പാളിലെ കോഷി പ്രവിശ്യാ മന്ത്രി റാം ബഹാദൂർ മഗർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക ജീപ്പ് 11 വയസുകാരിയെ ഇടിച്ചുവീഴ്‌ത്തി. രാജ്യത്ത് 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനമേർപ്പെടുത്തി വെറും മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് ലളിത്പൂരിലെ ഹരിസിദ്ധി സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ഉഷ മഗർ സുനുവാറിനെ മന്ത്രിയുടെ വാഹനം ഇടിക്കുന്നത്. കുട്ടി റോഡരികിലേക്ക് തെറിച്ച് വീഴുന്നതിന്റെയും സർക്കാർ വാഹനം നിർത്താതെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള […]
Read more

ഇനി തേങ്ങ് ചതിക്കും : അനുമതിയില്ലാതെ റോഡുവക്കിലെ തേങ്ങ പറിച്ചാൽ നടപടി

കൊച്ചി: ലക്ഷദ്വീപിലെ റോഡരികിലുള്ള തെങ്ങിൽ നിന്ന് തേങ്ങ പറിക്കുന്നതിന് മുൻപ് അനുമതി തേടണമെന്ന് ഉത്തരവ്. ആന്ത്രോത്ത്, കൽപേനി ദ്വീപുകൾക്കാണ് ഉത്തരവ് ബാധകമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. റോഡിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു ഉത്തരവെന്നാണ് വിശദീകരണം. അനുമതിക്കായി നിശ്ചിത ഫോമിൽ 24 മണിക്കൂറിന് മുൻപ് എസ്എച്ച്ഒയ്ക്കും റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർക്കും (എഇ) അപേക്ഷ നൽകേണ്ടതാണ്. ഇക്കാര്യത്തിൽ നേരത്തെ വാക്കാൽ നിർദേശം നൽകിയെങ്കിലും പാലിക്കാതെ വന്നതിനെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. റോഡരികിലെ തെങ്ങിലെ […]
Read more

തുടർച്ചയായി രണ്ടാം ദിവസവും കർശന നി‌ർദേശവുമായി യുഎഇ

അബുദാബി: മലയാളി പ്രവാസികളെയടക്കം ബാധിക്കുന്ന പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ സർക്കാർ. രാജ്യത്ത് മൂടൽമഞ്ഞ് കനക്കുന്നത് കണക്കിലെടുത്ത് രണ്ടാം ദിവസവും റെഡ് അലർട്ട് പുറപ്പെടുവിച്ചു. മൂടൽമഞ്ഞ് ശക്തമാകുന്ന സാഹചര്യത്തിൽ യുഎഇയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണ് റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിരിക്കുന്നത്.മൂടൽമഞ്ഞിൽ കാഴ്‌ച വ്യക്തമല്ലാത്ത സാഹചര്യമുള്ളതിനാൽ വാഹനം ഓടിക്കുമ്പോഴടക്കം ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരക്കേറിയ പാതകളായ ഷെയ്‌ഖ് ഖാലിഫ ബിൻ സയ്യേദ് ഇന്റർനാഷണൽ റോഡിലും ബോ ഹാസ റോഡിലും വേഗത പരിധി കുറച്ചു. യുഎഇയുടെ […]
Read more

കേരള സർവകലാശാല തർക്കം; രജിസ്ട്രാർ അനിൽ കുമാറിന്റെ സസ്‌‌പെൻഷൻ തുടരും

കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ തുടരും. സസ്‌പെൻഷൻ ചോദ്യം ചെയ്ത് അനിൽ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിൻഡിക്കേറ്റ് ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു. ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ടാണ് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്. തുടർന്ന്‌ ജോയിന്റ് രജിസ്ട്രാർക്ക് രജിസ്ട്രാറുടെ ചുമതല കൈമാറിയ വിസിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാ […]
Read more

എൻഎച്ച് 66 ലെ കുഴിയിൽവീണ് സ്കൂട്ടർ മറിഞ്ഞു; പിന്നാലെ ലോറി കയറി യുവതിക്ക് ദാരുണാന്ത്യം

മംഗളൂരു∙ കുളൂരിനു സമീപം ദേശീയപാത 66ൽ റോഡ് അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതിനു പിന്നാലെ ലോറി കയറിയാണ് മരണം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഉഡുപ്പി സ്വദേശിയായ മാധവി (44) ജോലിക്കുപോകുമ്പോഴാണ് കുളൂരിനും ബംഗ്ര കുളൂരിനും ഇടയിൽ ഗോൾഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ട്സിനു സമീപമുള്ള റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിയുന്നത്. കുളൂർ ഫ്ലൈഓവറിനു സമീപം റോഡിലേക്ക് മാധവി മറിഞ്ഞു വീണതിനു തൊട്ടുപിന്നാലെ പിന്നിൽനിന്നെത്തിയ ലോറി അവരുടെ ശരീരത്തിൽകൂടി […]
Read more

Recent News

Advertisement
WhiteswanTV Footer