Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ലോകയുടെ രണ്ടാം ഭാഗത്തിൽ ആരാകും നായകൻ ? വെളിപ്പെടുത്തി തിരക്കഥാകൃത്ത്

മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബ്ബിൽ കഴിഞ്ഞ ദിവസമാണ് സ്ഥാനം പിടിച്ചത്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. 13 ദിവസം കൊണ്ടാണ് ലോക 200 കോടി കളക്ഷനിൽ എത്തിയത്. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക വിദേശ രാജ്യങ്ങളിലും തരംഗം തീർക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം പറയുന്നത് ചാത്തന്റെ കഥയാവുമെന്ന സൂചന നൽകിയിരിക്കുകയാണ് […]
Read more

ബാർ അടച്ചതിനുശേഷം മദ്യം കൊടുക്കാത്തതിന് ജീവനക്കാരെ നടുറോഡിൽ ആക്രമിച്ചു, നാലുപേർ അറസ്റ്റിൽ

മാവേലിക്കര: ബാർ അടച്ചതിനുശേഷം മദ്യം നൽകാത്തതിന്റെ പേരിൽ ബാ‌ർ ജീവനക്കാരെ ആക്രമിച്ചവർ അറസ്റ്റിൽ. ആലപ്പുഴ ഓലകെട്ടിയമ്പലത്തെ ബാറിലെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കായംകുളം മേനാമ്പള്ളി അജേഷ് ഭവനത്തിൽ അജിൻ, മേനാമ്പള്ളി കൊട്ടാരത്തിൽ വീട്ടിൽ അജയ്, കൊല്ലം തിരുമുല്ലവാരം കവയത്ത് തെക്കതിൽ ശ്രീലാൽ, ഭരണിക്കാവ് പള്ളിക്കൽ നടുവിലെമുറി പുത്തൻപുര കിഴക്കതിൽ ശ്രീനി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാരെ രണ്ട് ബൈക്കുകളിലായെത്തിയ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടി, […]
Read more

കാസർകോട് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛനും അമ്മാവനും ഒളിവിൽ

കാസർകോട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അച്ഛനും അമ്മാവനുമായി തെരച്ചിൽ പുരോഗമിക്കുന്നു. അമ്പലത്തറ സ്വദേശിനിയ്ക്കാണ് ദാരുണാനുഭവം ഉണ്ടായത്. അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അറിഞ്ഞത്. പത്താം വയസിൽ അച്ഛനും, രണ്ട് വർഷം മുൻപ് അമ്മാവനും കുട്ടിയെ പീഡിപ്പിച്ചു. ഇതിനു പിന്നാലെ ഇവരുടെ നാട്ടുകാരനും കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പറയുന്നു. നാട്ടുകാരൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read more

ആർജെഡി നേതാവ് രാജ്‌കുമാർ റായി വെടിയേറ്റ് മരിച്ചു

ചിത്രഗുപ്‌ത (ബീഹാർ): രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായി എന്ന അള്ളാ റായി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രി പട്‌നയിലെ ചിത്രഗുപ്തയിൽ മുന്നചക് പ്രദേശത്തായിരുന്നു ആക്രമണം. രണ്ട് അജ്ഞാതരാണ് രാജ്കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രമുഖനേതാവിന്റെ കൊലപാതകം. രഘോപൂർ മണ്ഡലത്തിൽ നിന്ന് രാജ്‌കുമാർ മത്സരിക്കാൻ തീരുമാനിച്ചിരുന്നു എന്നാണ് വിവരം. കൊലപാതകത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭൂമി തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജ്‌കുമാറിന് ഭൂമി […]
Read more

പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ : പാറയിൽ മരണകുറിപ്പ്

പാലക്കാട്: വിജനമായ സ്ഥലത്ത് പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മുതലമട കള്ളിയമ്പാറയിൽ പരേതനായ കലാധരന്റെയും ഷീബയുടെയും മകൾ ഗോപിക (17) ആണ് മരിച്ചത്. കൊല്ലങ്കോട് ബി എസ് എസ് എച്ച്‌എസ്‌എസിലെ വിദ്യാർത്ഥിനിയാണ്. രാവിലെ സ്‌കൂളിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു കുട്ടി. പിന്നീട് വീടിന് അര കിലോമീറ്റർ അകലെയുള്ള പാറമേട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്‌കൂളിൽ നിന്ന് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ സാധാരണയായി ഗോപിക ഇരിക്കാറുള്ള പാറമേട്ടിലേയ്ക്ക് അമ്മ ഷീബ […]
Read more

ഈ രാജ്യത്ത് കുറഞ്ഞ വിലക്ക് ഐ ഫോൺ കിട്ടും: വാങ്ങുന്നവർ ഒരു കാര്യം ശ്രദ്ധിക്കണം

ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് അത്യുഗ്രൻ ഫീച്ചറുകളുമായി ഐ ഫോൺ 17ാം സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. പുത്തൻ മാറ്റങ്ങളോടെ പുറത്തിറങ്ങിയ സീരിസിൽ താരമായത് ഐഫോൺ 17 എയർ ആണെന്ന കാര്യത്തിൽ സംശയമില്ല. പലരും പുതിയ മോഡൽ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ്. എന്നാൽ പുതിയ മോഡൽ ഐഫോൺ ഏത് രാജ്യത്തുനിന്ന് വാങ്ങിയാലാണ് ഏറ്റവും വിലക്കുറവിൽ കിട്ടുക? ആപ്പിൾ ഫോണുകൾക്ക് ഓരോ രാജ്യങ്ങളിലും ഓരോ വിലയാണ്. ഓരോ രാജ്യങ്ങളിലെ വില എടുത്ത് പരിശോധിച്ചാൽ പതിനായിരം രൂപയിൽ കൂടുതൽ വ്യത്യാസം വരും. ഐഫോൺ 17 ബേസ് […]
Read more

ഇന്ത്യക്കാർ ഇനി വരേണ്ട : ചാർലി വലതുപക്ഷ ഇൻഫ്ലുവൻസർമാരുടെ ഹീറോ

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ആരാധകനും വലതുപക്ഷ ആക്ടിവിസ്റ്റുമാണ് വെടിയേറ്റു കൊല്ലപ്പെട്ട 31കാരനായ ചാർലി കിർക്ക്. യുവാക്കൾക്കിടയിലെ ട്രംപിന്റെ ശബ്ദമായ കിർക്ക് യാഥാസ്ഥിതിക ആശയപ്രചാരണത്തിനായി 18ാം വയസ്സിൽ തുടങ്ങിയ ‘ടേണിങ് പോയിന്റ്’ എന്ന സംഘടനയ്ക്ക് ഇന്ന് യുഎസിലെ 800ലേറെ ക്യാംപസുകളിലാണ് സാന്നിധ്യമുള്ളത്. 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് വൻതോതിൽ ട്രംപിനു ലഭിച്ചതിൽ ചാർലി കിർക്കിന്റെ പോഡ്കാസ്റ്റുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. അമേരിക്കൻ കുടിയേറ്റത്തിൽ ട്രംപിനെ പോലെ കടുത്ത നിലപാടു സ്വീകരിച്ചിരുന്ന കിർക്കിന്റെ […]
Read more

നയൻതാരയ്ക്ക് തിരിച്ചടി നല്കാൻ ചന്ദ്രമുഖി ; വിവാഹ ഡോക്യുമെന്ററിക്ക് ഹൈക്കോടതി നോട്ടിസ്

ചെന്നൈ : നടി നയൻതാരയുടെ വിവാഹ വിശേഷങ്ങൾ ചേർത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിലേക്ക്. നെറ്റ്‌ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ചു സിനിമയുടെ അവകാശികളായ എബി ഇന്റർനാഷനൽ നൽകിയ കേസിൽ ഡോക്യുമെന്ററി ഒരുക്കിയ ടാർക് സ്റ്റുഡിയോസിനോട് മറുപടി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. വിഷയം കോടതിക്കു പുറത്തു തീ‍ർക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു ടാർക് അവകാശപ്പെട്ടെങ്കിലും ഇത്തരത്തിലൊരു നീക്കമില്ലെന്ന് എബി ഇന്റർനാഷനൽ വ്യക്തമാക്കി. ഇതോടെയാണു കൃത്യമായ മറുപടി നൽകാൻ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നിയമോപദേശം തേടി ക്രെെംബ്രാഞ്ച്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയിൽ ക്രെെംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലിൽ ഉറച്ചുനിന്ന് നടി, രാഹുൽ മാങ്കൂട്ടത്തിൽ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ട് ക്രെെംബ്രാഞ്ചിന് നൽകിയിരുന്നു. തെളിവുകൾ കെെമാറിയെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്നാണ് നടി പറയുന്നത്. കൂടാതെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ച മറ്റ് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാഹുലിനെതിരെ കേസെടുക്കാൻ ക്രെെംബ്രാഞ്ച് കൂടുതൽ നിയമവശം പരിശോധിക്കുന്നത്. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലുള്ള സ്ത്രീയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. എന്നാൽ അവർ നിയമനടപടിക്ക് താത്പര്യം […]
Read more

‘വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന : വേടന്റെ കുടുംബം

കൊച്ചി: റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വേടന്റെ കുടുംബം രംഗത്ത്. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നാണ് കുടുംബം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് വേടന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷിൽ വേടനും കോടതിയിൽ വാദിച്ചിരുന്നു. അതേസമയം, വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെ […]
Read more

Recent News

Advertisement
WhiteswanTV Footer