1998 മുതലുള്ള എല്ലാ രേഖകളും ഉടൻ ഹാജരാക്കണം; ശബരിമല സ്വർണംപൂശൽ വിഷയത്തിൽ കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ പരിശോധന കടുപ്പിച്ച് ഹൈക്കോടതി. ശബരിമല ശ്രീകോവിൽ ഉൾപ്പെടെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് 1998 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി നിർദേശിച്ചു. ശ്രീകോവിൽ, ദ്വാരപാലക ശിൽപ്പം, ലിന്റൽ, കമാനം തുടങ്ങിയവ സ്വർണം പൂശിയത് മുതൽ ഇതുവരെയുള്ള രജിസ്റ്റർ, മഹസർ ഉൾപ്പെടെ മുഴുവൻ രേഖകളും ഹാജരാക്കാനാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിർദേശം. അതേസമയം, കോടതിയുടെ അനുമതി തേടാതെ […]
Read more