Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതി; സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി∙ ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 452 വോട്ടുനേടിയാണ് എൻഡിഎ സ്ഥാനാർഥിയായ സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി ബി.സുദർശൻ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. രാജ്യസഭയിലെ പ്രധാന നേതാക്കളുമായി രാധാകൃഷ്ണൻ ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, […]
Read more

കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ ആക്രമിച്ചു: യുവാവിനായി തെരച്ചിൽ തുടരുന്നു

കൊച്ചി: അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മകനുവേണ്ടി അന്വേഷണം തുടരുന്നു. കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കലൂരിൽ ഗ്രേസി ഒരു കട നടത്തിവരികയായിരുന്നു. ഇവിടേക്കെത്തിയ ഇരുപത്തിമൂന്നുകാരനായ മകൻ ഷെഫിൻ ജോസഫും ഗ്രേസിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനൊടുവിൽ യുവാവ് ഗ്രേസിയുടെ ശരീരത്തിൽ മൂന്നുതവണ കുത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഗ്രേസിയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഷെഫിൻ ലഹരിക്കടിമയാണെന്നാണ് റിപ്പോർട്ടുകൾ. 2015 -2020 കാലയളവിൽ […]
Read more

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക്ക് മസ്തിഷ്‌കജ്വരം : ഏറ്റവും കൂടുതൽ കേസ് കേരളത്തിൽ

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ഇതുവരെ മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം ബാധിക്കുന്നത്. എന്നാൽ കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. ഈ വർഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. പ്രതിരോധത്തിലും പഠനത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിൻ […]
Read more

കൃത്യമായി റേഷന്‍ വാങ്ങിയില്ല; നിരവധി കാർഡ് ഉടമകൾക്ക് ‘എട്ടിന്റെ പണി’

ആലപ്പുഴ: റേഷന്‍ വാങ്ങാതെ രണ്ടുമാസത്തിനുള്ളില്‍ 250ല്‍ അധികം കാര്‍ഡുടമകള്‍ മുന്‍ഗണന ലിസ്റ്റില്‍ നിന്ന് പുറത്തായി. കഴിഞ്ഞ ജൂലായ് പകുതി വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 7511 പേരാണ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് പുറത്തായിരുന്നത്. എന്നാല്‍ ഇന്നലെ വരെ ഇത് 7776 ആയി. 1000 ചതുരശ്രഅടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ ജോലിയുള്ളവര്‍, പെന്‍ഷന്‍കാര്‍, 25,000 രൂപക്ക് മുകളില്‍ മാസവരുമാനമുള്ളവര്‍, വിദേശത്ത് ജോലിയുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ തുടങ്ങിയവരൊന്നും മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടില്ല. ഇത് മറച്ചുവച്ച് […]
Read more

‘ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതൽ തീരുവ ചുമത്തൂ’; ജി7 രാജ്യങ്ങളോട് നിർദേശിച്ച് ട്രംപ്

വാഷിങ്ടൻ : റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ സമ്മർദ തന്ത്രവുമായി ഡോണൾ‍ഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കെതിരെയും കൂടുതൽ തീരുവ ചുമത്താൻ ജി-7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. യുക്രെയ്നിൽ സമാധാന കരാർ നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. വെള്ളിയാഴ്ച നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗത്തിൽ യുഎസ് മുന്നോട്ട് വച്ച നിർദേശം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചൈനയ്ക്കും ഇന്ത്യയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താൻ ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് […]
Read more

ബി ഉണ്ണികൃഷ്ണൻ – നിവിൻ പോളി ചിത്രത്തിന് തുടക്കം

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീഗോകുലം മൂവീസും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം നിർമ്മിക്കുന്നത്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ബാലചന്ദ്രമേനോൻ, സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ , ഷറഫുദ്ദീൻ, സായ്കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ കൃഷ്ണമൂർത്തി ആദ്യ ക്ലാപ്പും […]
Read more

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി ഉടനെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി

ദോഹ∙ ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോട് ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ് ഉച്ചകോടി. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനെ പ്രാദേശികതലത്തിൽ ഒന്നിച്ച് തിരിച്ചടി നൽകണമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘മേഖലയിലെ മറ്റു പങ്കാളികളുമായി ഇസ്രയേൽ ആക്രമണ വിഷയം […]
Read more

എന്നെ ആക്രമിക്കുന്നത് എന്തിന് ? സസ്‌പെൻഷൻ ഞാൻ ഒറ്റക്കെടുത്ത തീരുമാനമല്ല : വി ഡി സതീശൻ

കൊച്ചി ∙ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തന്നെ എന്തിനാണ് ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഹുൽ വിഷയവുമായി ബന്ധപ്പെട്ട തീരുമാനം എഐസിസിയുടെ അനുമതിയോടെ കെപിസിസി നേതൃത്വം ഒരുമിച്ചെടുത്തതാണ്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്നെ എന്തിനാണ് ആക്രമിക്കുന്നത്? സസ്പെൻഷൻ വി.ഡി.സതീശൻ എന്ന വ്യക്തി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല. എല്ലാ കോൺഗ്രസ് നേതാക്കളും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ചെടുത്ത തീരുമാനമാണത്. എഐസിസിയുടെ അനുമതിയോടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം എടുത്ത അച്ചടക്ക നടപടിയാണ്. […]
Read more

കുക്കർകൊണ്ട് 50 കാരിയുടെ തലയ്ക്കടിച്ചു, പിന്നാലെ കഴുത്തറുത്തു കൊന്നു

ഹെെദരാബാദ്: വീട്ടമ്മയെ കെട്ടിയിട്ട് പ്രഷർ കുക്കർകൊണ്ട് തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. ഹെെദരാബാദിൽ പട്ടാപ്പകലാണ് ക്രൂര കൊലപാതകം നടന്നത്. സെെബരാബാദിലെ സ്വാൻ ലേക്ക് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രേണു അഗർവാൾ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാരായ രണ്ടുപേർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച വെെകിട്ടോടെയാണ് രേണുവിനെ 13-ാം നിലയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിലുണ്ടായിരുന്ന 40 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. പത്തുദിവസം മുൻപ് ഇവരുടെ ഫ്‌ളാറ്റിൽ ജോലിക്കെത്തിയ ജാർഖണ്ഡ് സ്വദേശി ഹർഷയും മറ്റൊരു […]
Read more

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക്; ആറുപേർക്ക് പുതുജീവൻ

തിരുവനന്തപുരം: 33 കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. കൊല്ലം സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് (28) ഹൃദയം മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ആംബുലൻസ് മാര്‍ഗമാണ് ഹൃദയം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. കഴിഞ്ഞ ഏഴാം തീയതിയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ കിംസ് ആശുപത്രിയിലെത്തിച്ചത്. രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും അത് സാദ്ധ്യമാകാതെവന്നതോടെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer