Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ബൈക്കിൽ സഞ്ചരിക്കവേ നായ കുറുകെ ചാടി അപകടം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട്: നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മലപ്പുറം സ്വദേശി സലീനയാണ് (40) മരിച്ചത്. ബൈക്കോടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അലന്നല്ലൂരിലുളള ബന്ധുവിനെ കണ്ടശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിച്ചത്.
Read more

നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ് സുശീല കാർകി ; ആശംസ നേർന്ന് മോദി

ന്യൂഡൽഹി: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിക്ക് (73)​ ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആശംസ പങ്കുവച്ചത്. ആഭ്യന്തര കലാപത്തെത്തുടർന്ന് സർക്കാരിനെ അട്ടിമറിച്ച നേപ്പാളിൽ ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സുശീല കാർകി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നേപ്പാളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ‘നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സുശീല കാർക്കിക്ക് ആശംസകൾ നേരുന്നു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യ […]
Read more

വീണ്ടും വാട്സാപ് അക്കൗണ്ട് വഴി തട്ടിപ്പ് ; ജാഗ്രതാ നിർദേശവുമായി സൈബർ പോലീസ്

തിരുവനന്തപുരം ∙ വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനായി 1930 എന്ന സൗജന്യ നമ്പറിൽ വിളിക്കാം. കൂടാതെ https://cybercrime.gov.in വഴി പരാതികൾ റജിസ്റ്റർ ചെയ്യാം. തട്ടിപ്പുകളെ പ്രതിരോധിക്കാൻ വാട്സാപ്പിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജ്ജമാക്കണം. ഫോണിൽ വരുന്ന ഒടിപി മറ്റാരുമായും പങ്കു വയ്ക്കരുത്. അജ്ഞാത ലിങ്കുകളോ എപികെ ഫയലുകളോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. സംശയാസ്പദമായ സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പുകാർ ഫോണിൽ വിളിച്ചും […]
Read more

‘അവർ എന്റെ രക്തത്തിനായി ദാഹിക്കുന്നു’; ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ വിഡിയോ സന്ദേശം പുറത്ത്

പുൽപ്പള്ളി∙ ‘എന്റെ പ്രവർത്തനങ്ങളിൽ അസൂയ പൂണ്ട ആളുകൾ സമൂഹത്തിൽ നിന്ന് എന്നെ ഇല്ലാതാക്കാൻ, എന്റെ രക്തത്തിനായി ദാഹിക്കുന്നു’– കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത പഞ്ചായത്ത് അംഗം മൂന്നുപാലം സ്വദേശി ജോസ് നെല്ലേടത്തിന്റെ (57) അവസാന വിഡിയോ സന്ദേശം പുറത്ത്. മരിക്കുന്നതിനു തലേന്ന് പ്രാദേശിക മാധ്യമ പ്രവർത്തകനെ വിളിച്ചു വരുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. ‘സമൂഹത്തിൽ ഞാൻ വലിയ അഴിമതിക്കാരനാണെന്നു ചിത്രീകരിച്ചു. ഒരു കാര്യവും അനർഹമായി കൈപ്പറ്റിയിട്ടില്ല. ഒരു വ്യക്തി എന്ന നിലയിൽ ആരോപണങ്ങൾ താങ്ങാൻ കഴിയുന്നില്ല. […]
Read more

ശബ്‌ദരേഖ ചോർച്ച; ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത്തിനെതിരെ നടപടിയെടുത്തേക്കും

തൃശൂർ: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ശബ്ദരേഖ ചോർച്ചയില്‍ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെതിരെ പാർട്ടി നടപടിയെടുത്തേക്കും. വിഷയത്തില്‍ വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ശബ്ദരേഖയിലെ പരാമർശത്തിൽ നേതാക്കൾക്ക് അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്നാണ് ശരത് ശബ്ദ സന്ദേശത്തിൽ പറയുന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ […]
Read more

റഷ്യയിൽ വൻ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം ഭൂമിക്ക് 10 കിലോമീറ്റർ താഴെ

മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂമിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചനമുണ്ടായത്. കഴിഞ്ഞ മാസമാണ് മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അന്ന് റഷ്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ചിലി എന്നിവിടങ്ങളിൽ സുനാമി മുന്നിറിയിപ്പ് നൽകിയിരുന്നു. ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് കാംചത്ക. ഒരു മാസം മുൻപ് ഇവിടെയുണ്ടായ 8.8 തീവ്രതയുള്ള ഭൂകമ്പം, റഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കിയിരുന്നു. ഭൂകമ്പത്തെ […]
Read more

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; കലാപശേഷമുള്ള ആദ്യ സന്ദ‌ർശനം, ബന്ദ് പ്രഖ്യാപിച്ച് തീവ്രസംഘടനകൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. വംശീയ സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി മണിപ്പൂരിലെത്തുന്നത്. കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ മോദി സന്ദർശിക്കുമെന്നാണ് വിവരം. കൂടാതെ നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മണിപ്പൂരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗമാകും മോദി ചുരാചന്ദ്പൂരിൽ എത്തുക. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്കാണ് ചുരാചന്ദ്പൂരിൽ പരിപാടി. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലിൽ […]
Read more

അപകീർത്തിക്കേസ് റദ്ദാക്കില്ല, നിങ്ങൾ അതിൽ മസാല ചേർത്തു ; കങ്കണയോടു സുപ്രീം കോടതി

ന്യൂഡൽഹി∙ തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് ഫയൽ ചെയ്ത ഹർജി സുപ്രിം കോടതി തള്ളി. 2021 ലെ കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ കുറിച്ച് കങ്കണ അപകീർത്തികരമായി എക്സ്സിൽ പോസ്റ്റിട്ട കേസിലാണു വിടുതൽ ഹർജി തള്ളിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ സുപ്രിം കോടതി ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ‘‘നിങ്ങളുടെ കമന്റിനെ കുറിച്ച് എന്താണു പറയാനുള്ളത്? അത് […]
Read more

‘‘ഇന്ത്യ വളരുമ്പോൾ ലോകത്ത് അവരുടെ സ്ഥാനം നഷ്ടമാകുമോയെന്നു ചിലർ ഭയക്കുന്നു” ; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

നാഗ്പുർ : ഇന്ത്യയുടെ അതിവേഗത്തിലുള്ള വളർച്ച കണ്ടു ഭയക്കുന്നവരാണു രാജ്യത്തിനു മേൽ തീരുവ ഏർപ്പെടുത്തുന്നതെന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. യുഎസിനെ പേരെടുത്തു പരാമർശിക്കാതെയാണ് മോഹൻ ഭാഗവതിന്റെ വിമർശനം. നാഗ്പുരിൽ ബ്രഹ്മകുമാരീസ് വിശ്വശാന്തി സരോവർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇന്ത്യ വളരുമ്പോൾ ലോകത്ത് അവരുടെ സ്ഥാനം നഷ്ടമാകുമോയെന്നു ചിലർ ഭയക്കുന്നു. ഇതു കാരണമാണ് തീരുവ ചുമത്തുന്നത്. എന്തിനാണ് ഇതു ചെയ്യുന്നത് ? നിങ്ങൾ ഏഴു കടലുകൾക്കപ്പുറത്താണ്. എന്നാൽ ‘ഞാൻ, എന്റേത്’ എന്ന ചിന്ത കാരണം നിങ്ങൾക്കു […]
Read more

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി നിസാര തുകയ്‌ക്ക് നാട്ടിലെത്താം, ടിക്കറ്റിന് 70 ശതമാനം ഓഫർ

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബുക്ക് ഡയറക്ട് ക്യാമ്പയിന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാന്‍ അവസരം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുക. ആപ്പിലൂടെ ബുക്ക് ചെയ്താല്‍ കണ്‍വീനിയന്‍സ് ഫീയും ഒഴിവാക്കാം. വിമാനകമ്പനിയുടെ വെബ്‌സൈറ്റില്‍ airindiaexpress.com നെറ്റ് ബാങ്കിംഗ് പേയ്‌മെന്റ് നടത്തുന്നവര്‍ക്കും കണ്‍വീനിയന്‍സ് ചാര്‍ജില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിമാന സര്‍വ്വീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം […]
Read more

Recent News

Advertisement
WhiteswanTV Footer