Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ജ്വല്ലറിയിലേക്ക് ആഭരണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം; നഷ്‌ടമായത് 10 കോടിയുടെ സ്വർണം

ചെന്നൈ: ജുവലറികളിൽ നൽകാനുള്ള സ്വർണവുമായി യാത്രചെയ്‌ത സംഘത്തെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു. തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്. 1250 പവൻ വരുന്ന 10 കിലോയോളം സ്വർണാഭരണങ്ങളാണ് നഷ്‌ടമായത്. ഇതിന് 10 കോടിയോളം വിലവരും എന്നാണ് വിവരം. പൊലീസ് നൽകുന്ന വിവരമനുസരിച്ച് സംഭവം ഇങ്ങനെ ചെന്നൈയിലെ സൗക്കർപേട്ടിലെ ജുവലറിയിൽ നിന്നും മാനേജരായ ഗുണവത് (26) അടക്കം മൂന്നുപേർ സ്വർണാഭരണങ്ങളുമായി കാറിൽ‌ ഡിണ്ടിഗലിലേക്ക് പോയി. കുറച്ച് സ്വർണം ഡിണ്ടിഗലിലെ ജുവലറിയിൽ നൽകിയ ശേഷം ഇവർ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്‌ക്കിടെ […]
Read more

‘മോഹൻലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം ; സെൻസർ ബോർഡിന് കുപ്പി വാങ്ങിക്കൊടുക്കും’

ആലപ്പുഴ: സെൻസർ ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സെൻസറിംഗ് നടത്തുന്നതെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സിനിമ നിർമിച്ചവർ സെൻസർ ബോർഡിലുള്ളവർക്ക് മദ്യവും പണവും നൽകുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു. ഹരിപ്പാട് ടെമ്പിൾസിറ്റി റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമയുടെ തുടക്കം തന്നെ മദ്യപാനമാണ്. മോഹൻലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനമാണ്. നിലവാരമുള്ള നടന്മാർ പോലും സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരികയാണ്. തുടക്കത്തിൽ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെൻസർ ബോർഡിന് പറയാൻ കഴിയുമല്ലോ. അവരും മദ്യപിച്ചാണ് […]
Read more

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ട് കാരണമെന്ന് നിഗമനം

ആലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ആളപായമില്ലെന്നാണ് വിവരം. യാത്രക്കാരെ പുറത്തിറക്കിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷം ബോട്ടിൽ തീ പടരുകയായിരുന്നു.
Read more

സൈബർ ആക്രമണം: രാഹുൽ ഈശ്വർ ഉൾപ്പെടെ ഉള്ളവർക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി റിനി ആൻ ജോർജ്

തിരുവനന്തപുരം ∙ യുവ നേതാവിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ തനിക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാ‍‍‍ർ അടക്കമുള്ളവർക്കെതിരെയാണ് പരാതി. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കു പുറമേ എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകി. താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവ അല്ലെന്ന് റിനി നേരത്തെ പ്രതകരിച്ചിരുന്നു. പോരാട്ടം തുടരുക […]
Read more

മോദിയുടെ അമ്മയെ കഥാപാത്രമാക്കിയുളള എഐ വീഡിയോ, കോൺഗ്രസിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി ബിജെപി. പുറത്തുവന്ന വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്ത നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വോട്ടിനുവേണ്ടി തന്നെ ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ നരേന്ദ്രമോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. എന്നാൽ വീഡിയോ ഒരു രക്ഷിതാവ് […]
Read more

ബാക്കി പണം ചോദിച്ച കെഎസ്‌ആർടിസി കണ്ടക്‌ടർക്ക് സ്വകാര്യ ബസ് കണ്ടക്‌ടറുടെ മർദ്ദനം

കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്‌ആർടിസി കണ്ടക്‌ടറെ സ്വകാര്യ ബസ് കണ്ടക്‌ടർ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നരിക്കാട്ടേരി കൂമുള്ളകണ്ടി സനൂപിനാണ് (42) മർദ്ദനമേറ്റത്. സംഭവത്തിൽ കെസിആർ എന്ന സ്വകാര്യ ബസിലെ കണ്ടക്‌ടർ തിനൂർമീത്തലെ ചാത്തങ്കോട്ട് അമൽദേവിനെതിരെയാണ് (26) കുറ്റ്യാടി പൊലീസ് കേസ് എടുത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്‌ആർടിസി കണ്ടക്‌ടറെ സ്വകാര്യ ബസ് കണ്ടക്‌ടർ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നരിക്കാട്ടേരി കൂമുള്ളകണ്ടി സനൂപിനാണ് (42) മർദ്ദനമേറ്റത്. സംഭവത്തിൽ […]
Read more

വിവാഹ വാഗ്ദാനം നൽകി വിദ്യാ‌ർത്ഥിനിയെ പീഡിപ്പിച്ചു ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി വിദ്യാ‌ർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കൽ വീട്ടിൽ ബ്രിജിൽ ബ്രിജിനെയാണ് (26) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂരിലെ ഒരു നഴ്‌സിംഗ് കോളേജിൽ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാർത്ഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴ്സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയപ്പോഴായിരുന്നു പീഡനം. പിന്നീട് യുവാവ് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു. വിദേശത്തേക്ക് പോകാനും ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടി […]
Read more

കിടപ്പാടം സംരക്ഷണ ബിൽ കരടിന് അംഗീകാരം നൽകി മന്ത്രിസഭായോഗം

തിരുവനന്തപുരം: 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ( മനഃപ്പൂർവമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്. പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കും ആകെ വായ്പാതുക അഞ്ചുലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകൾക്കുമാണ് കർശന ഉപാധികളോടെ […]
Read more

‘ആളുകൾ എന്നെ പതിയെ മറക്കുമെന്ന് അറിയാമെങ്കിലും ഞാൻ റിസ്ക് എടുക്കുന്നു’ ; ഐശ്വര്യലക്ഷ്മി

സോഷ്യൽ മീഡിയയിൽ നിന്നും മുഴുവൻ സമയത്തേക്ക് മാറി നിൽക്കുകയാണെന്ന് അറിയിച്ച് നടി ഐശ്വര്യലക്ഷ്മി. ഒരു കലാകാരി എന്ന നിലയിൽ മറ്റുള്ളവരുമായി ബന്ധപ്പെടാനാണ് താൻ ആദ്യം സോഷ്യൽ മീഡിയ ഉപയോഗിച്ചതെന്നും ഐശ്വര്യ പങ്കുവെക്കുന്നു, എന്നാൽ അതിന്റെ അപകട സാദ്ധ്യതകൾ മനസ്സിലാക്കിയതോടെ താമസിയാതെ തന്നെ അത് നിയന്ത്രിക്കാൻ തുടങ്ങിയെന്നും താരം പറയുന്നു. ഒരു നീണ്ട കുറിപ്പിലൂടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ‘എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. […]
Read more

‘മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചു ; വിഡി സതീശൻ

മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ മണ്ണിൽ മുഖം താഴ്ത്തി ഇരിക്കുന്നു. കെ എസ് യു നേതാക്കളെ തിവ്രവാദികളെ പോലെ മുഖം മൂടി അണിയിച്ചതിൽ ഉൾപ്പെടെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്ന് വിഡി സതീശൻ പറഞ്ഞു. കേരള പൊലീസിനെ തകർത്ത് തരിപ്പണമാക്കിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇതിന് ഉത്തരം പറയിക്കുക തന്നെ ചെയ്യുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ട പിള്ളേരെ കള്ളക്കേസിൽ കുടുക്കി തലയിൽ തുണിയിട്ട് കൊണ്ടുവന്നു. ഇതിനെല്ലാം […]
Read more

Recent News

Advertisement
WhiteswanTV Footer