Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

എഐ സാരി ചിത്രങ്ങൾ സൃഷ്‌ടിച്ച്‌ ഇൻസ്റ്റയിലടക്കം ഷെയർ ചെയ്‌തോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിൽ ഓരോ കാലത്തും പലതരം ട്രെൻഡുകൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം ട്രെൻഡുകൾ ലോകമാകെ ചർച്ചചെയ്യപ്പെടാം.ഗൂഗിളിന്റെ നാനോ ബനാനവഴി ത്രീഡി മോഡലും ചെറുപ്രതിമയും ഉണ്ടാക്കുന്ന ട്രെൻഡ് അടുത്തിടെ ഉണ്ടായതാണ്. ഇതിനൊപ്പം നാനോ ബനാന ഇമേജ് ജനറേറ്റർ ടൂൾവഴി ഉണ്ടായ മറ്റൊരു ട്രെൻഡാണ് എഐ സാരി ചിത്രങ്ങൾ. പെൺകുട്ടികൾ അവരുടെ ചിത്രം നൽകുമ്പോൾ നാനോ ബനാന ഇമേജ് ജനറേറ്റർ ടൂൾ വളരെ കൗതുകകരവും ഭംഗിയേറിയതുമായ സാരി ചിത്രങ്ങളാക്കി അവ തിരികെ തരും. ഈ ട്രെൻഡിനൊപ്പം നിൽക്കാത്തവർ പോലും […]
Read more

മന്ത്രിമാരുടെ ശമ്പളം 97,429? ; തൽക്കാലം വർധനവ് വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്നു സൂചന. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശ അടങ്ങിയ ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയെങ്കിലും തല്‍ക്കാലം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. ഇപ്പോള്‍ ശമ്പളവര്‍ധന വേണ്ടെന്നു മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ശമ്പളം വര്‍ധിപ്പിക്കുന്നത് പൊതുജനാഭിപ്രായം എതിരാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. രാഷ്ട്രീയ കക്ഷികള്‍ എല്ലാം ശമ്പളവര്‍ധനവിന് അനുകൂലമാണ്. ഇതു സംബന്ധിച്ച ബില്‍ […]
Read more

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ സാദ്ധ്യത; സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. അതിനാൽതന്നെ സിസിടിവികൾ പ്രവർത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കൺട്രോൾ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം നൽകുന്ന കാര്യം പരിഗണനയിലാണെന്നും കോടതി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ ഉദ്യോഗസ്ഥർ തന്നെ ഓഫ് ചെയ്യാനുള്ള സാദ്ധ്യതയുള്ളതായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് സിസിടിവികളുടെ പ്രവർത്തനത്തിനായി ഓട്ടോമാറ്റിക് കൺട്രോൾ റൂമുകളാണ് വേണ്ടതെന്ന് […]
Read more

വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; പാറശാല എസ്‌എച്ച്‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാല എസ്‌എച്ച്‌‌‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം അനിൽകുമാറിന്റെ വാഹനമിടിച്ച് വയോധികൻ മരിച്ചിരുന്നു. ഇതേ തുടർന്ന് ശേഷം വാഹനം നിർത്താതെ പോയ അനിൽകുമാർ നിലവിൽ ഒളിവിലാണ്. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയി എന്നീ കുറ്റങ്ങൾക്കാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അനിൽകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതോടെയാണ് അനിൽകുമാർ ഒളിവിൽ പോയത്. കഴി‌ഞ്ഞ ഏഴാം തീയതിയാണ് […]
Read more

മാലാഖമാരുടെ കൈയിൽ ഈ കുഞ്ഞുങ്ങൾ ഭദ്രം ; വൈറലായി അസമിലെ ആശുപത്രി കാഴ്ചകൾ

ഗുവാഹത്തി ∙ ഭൂചലനത്തിൽ കെട്ടിടം ആടിയുലയുമ്പോഴും നവജാത ശിശുക്കളെ സംരക്ഷിക്കുന്ന നഴ്സുമാരുടെ വിഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം അസമിലുണ്ടായ ഭൂചലനത്തിൽ നാഗോണിലെ ആദിത്യ നഴ്‌സിങ് ഹോമിൽനിന്നുള്ള വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്. ഭൂകമ്പം ഉണ്ടായപ്പോൾ രണ്ട് നഴ്സുമാരായിരുന്നു കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഭൂമികുലുങ്ങിയപ്പോൾ നഴ്സുമാർ കുഞ്ഞുങ്ങൾ നിലത്തുവീഴാതെ ചേർത്തുനിർത്തുകയായിരുന്നു. റിക്ടർ സ്‌കെയിലിൽ 5.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഞായറാഴ്ച വൈകുന്നേരം അസമിലുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ വസ്തുക്കൾ ഭൂചലനത്തിനിടെ ആടിയുലയുന്നത് വിഡിയോയിൽ കാണാം. ഈ […]
Read more

ആ ശബ്ദരേഖ രാഹുലിന്റേതാണോ? ഒരു ചോദ്യത്തിനും മറുപടിയില്ല

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ശബ്ദരേഖ രാഹുലിന്റേതാണോ എന്ന ചോദ്യത്തിന് ഒന്നും മിണ്ടാതെ വാഹനത്തിൽ കയറുകയാണ് ചെയ്തത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞ രാഹുൽ മാദ്ധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകിയില്ല. കോൺഗ്രസ് പാർട്ടിയെ ധിക്കരിച്ചല്ല നിയമസഭയിൽ എത്തിയതെന്നും താൻ എന്നും പാർട്ടിക്ക് വിധേയനെന്നും രാഹുൽ പറഞ്ഞു. വ്യക്തിപരമായി ഒരു കോൺഗ്രസ് നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തതിന് […]
Read more

അഞ്ചുവർഷത്തെ പ്രണയസാഫല്യം; കസ്റ്റഡി മർദനത്തിനെതിരെ പോരാടിയ സുജിത്ത് ഗുരുവായൂരിൽ വിവാഹിതനായി

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്ത് വിവാഹിതനായി. പുതുശ്ശേരി സ്വദേശിയായ തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രനടയിൽ രാവിലെ ഏഴിനും 7.45നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് സുജിത്ത് വിവാഹിതനാകുന്നത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തു. സുജിത്തിന്റെ സുഹൃത്തും ഇൻകാസ് സംസ്ഥാന സെക്രട്ടറിയുമായ സി സാദിഖ് അലി വിവാഹത്തിനുശേഷം ക്ഷേത്രത്തിൽ കാണിക്കയിടാൻ യുഎഇ ദിർഹം നൽകിയത് ശ്രദ്ധേയമായി. അടുത്തിടെ എഐസിസി ജനറൽ […]
Read more

മണ്ണിനടിയിൽ കരച്ചിൽ; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബറേലി: യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്‌ഗുൽ നദീതീരത്താണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. പാലത്തിനടിയിലെ മണ്ണിനടിയിൽ നിന്നും കരച്ചിൽകേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്. കന്നുകാലികളെ മേയ്‌‌ക്കാനെത്തിയ ഇയാൾ കരച്ചിൽ കേട്ടാണ് സ്ഥലത്ത് തെരച്ചിൽ നടത്തിയത്. മൺകൂനയ്‌ക്കുള്ളിൽ നിന്നും പുറത്തേക്ക് നീണ്ട കൈയാണ് ആദ്യം കണ്ടത്. ബാക്കി ശരീരഭാഗങ്ങളെല്ലാം മണ്ണിനടിയിലായിരുന്നു. മണ്ണിൽ നിന്നും പുറത്തെടുക്കുമ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ് രക്തംവാർന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ തൊട്ടടുത്തുള്ള ഹെൽത്ത്സെന്ററിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും […]
Read more

“പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല”; ഭവനനിർമ്മാണം സംസ്ഥാന വിഷയമെന്ന് സുരേഷ് ഗോപി

തൃശൂർ: വീടുവയ്ക്കാൻ സഹായം അഭ്യർത്ഥിച്ച വയോധികനിൽ നിന്ന് നിവേദനം വാങ്ങാത്തത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയം ചിലർ രാഷ്‌ട്രീയ അജണ്ടയായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ താൻ നൽകാറില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഭവനനിർമ്മാണം സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാൾക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണമെന്നും സുരേഷ് […]
Read more

ജയ് ഇന്ത്യ; ഏഷ്യ കപ്പില്‍ അനായാസ ജയവുമായി സൂര്യകുമാര്‍ യാദവും സംഘവും

ദുബായ്: സമീപകാല ക്രിക്കറ്റില്‍ ഇന്ത്യക്ക് പോന്ന എതിരാളികളല്ല തങ്ങളെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് പാകിസ്ഥാന്‍. ഏഷ്യകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ നിലംതൊടീക്കാതെയാണ് പച്ചപ്പടയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം വെറും 3 വിക്കറ്റ് നഷ്ടത്തില്‍ 15. 5ഓവറുകളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മ്മ നല്‍കിയ വെടിക്കെട്ട് തുടക്കവും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരുടെ ബാറ്റിംഗ് പ്രകടനവും ജയം എളുപ്പമാക്കി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഗംഭീര തുടക്കമാണ് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ നല്‍കിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer