Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ദേശീയപാതയിൽ അപകടത്തിൽപ്പെട്ട് കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ്; 28 പേർക്ക് പരിക്ക്, ഒൻപത് പേരുടെ നില ഗുരുതരം

കൊച്ചി: ചേർത്തലയിൽ കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി. 28 പേ‌ർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്തായി ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേയ്ക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല, ദോഹ ആക്രമണം തന്റെ അറിവോടെയല്ല; ട്രംപ്

വാഷിംഗ്‌ടൺ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ആക്രമണത്തെക്കുറിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ അറിയിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണവിവരം ഇസ്രയേൽ ട്രംപിനെ അറിയിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ വ്യാപകമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മിസൈൽ ആക്രമണത്തിനുശേഷമാണ് വിവരം ലഭിച്ചതെന്നും ആക്രമണം തടയാൻ പ്രസിഡന്റിന് അവസരം ലഭിച്ചില്ലെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് ആസ്ഥാനത്തിനു നേരെയാണ് ഇസ്രയേൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയത്. ആറ് പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഹമാസിനെ നിയന്ത്രിക്കുന്ന […]
Read more

16കാരനെ പീഡിപ്പിച്ച് 14 പ്രതികളിൽ രാഷ്ട്രീയ നേതാവും

കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചവരിൽ രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും. സംഭവത്തിൽ എട്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. 14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്. ഇവരിൽ അഞ്ചുപേർ ജില്ലയ്ക്ക് പുറത്തായതിനാൽ കേസ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് കൈമാറി. കുട്ടിയുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച ശേഷം ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. 16കാരന്റെ വീട്ടിലെത്തിയ ഒരാളെ […]
Read more

റീൽസെടുക്കാൻ ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ചു; തൃശൂരിൽ യുവാവിന്റെ കൈപ്പത്തി തകർന്നു

തൃശൂർ: ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സൽമാൻ ഫാരിസ് ആണ് ഗുണ്ട് പൊട്ടിച്ചത്. വലതുകൈപ്പത്തി തകർന്ന സൽമാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് റീൽസ് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. വീഡിയോ എടുക്കുന്നതിനായി അഞ്ച് യുവാക്കളാണ് ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്. സുഹൃത്തിന്റെ വിവാഹത്തിന് ഉപയോഗിച്ച് ബാക്കിവന്ന ഗുണ്ടും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ലൈറ്റ് ഹൗസിന് മുകളിൽ […]
Read more

ലോക ‘അരോചകം’, നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ ; ഡോ. ബി.ഇക്​ബാല്‍

തിയറ്ററുകളിൽ റെക്കോർഡുകൾ സ‍ൃഷ്ടിച്ച് മുന്നേറുന്ന ‘ലോക’ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്​സിറ്റി മുന്‍ വി.സിയുമായ ഡോ. ബി.ഇക്​ബാല്‍. ചിത്രം അസഹ്യമാണെന്നും നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥയാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. ‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണത്രെ ‘ചന്ദ്ര’, നമ്മുടെ പ്രിയ യുവനടൻ ദുൽഖർ സൽമാൻ—അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകൻ നിർമിച്ച ചിത്രമായതു കൊണ്ട് പലരും സത്യം പറയാൻ മടിക്കുമെന്നത് കൊണ്ട് […]
Read more

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 20 കാരന് 63 വർഷം കഠിനതടവ്

തിരുവനന്തപുരം ∙ പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരനെ തിരുവനന്തപുരം അതിവേഗ കോടതി 63 വർഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും ആറു മാസവും കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക കുട്ടിക്ക് നൽകണം. 2022 നവംബർ ഒമ്പതിന് വൈകിട്ട് ഏഴോടെ ചാലയിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാംക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടിയെ പ്രതി വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ചു കൊണ്ടുപോയി […]
Read more

കേരളത്തിലൂടെ ഓടുന്ന സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി ; ‘അനന്തപുരി’ക്ക് മാറ്റം

തിരുവനന്തപുരം∙ ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ സർവീസ് നടത്തുന്ന വിവിധ സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06555 ഡിസംബർ 26 വരെ നീട്ടി. (13 അധിക സർവിസുകൾ) ∙ തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന ട്രെയിൻ നമ്പർ 06556 ഡിസംബർ 28 വരെ നീട്ടി. (13 അധിക സർവിസുകൾ) ∙ […]
Read more

ശബരിമലയിലെ സ്വർണപാളികളുടെ അറ്റകുറ്റപ്പണി തുടരാം; വിവരങ്ങളിൽ വ്യക്തമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപാളികളിൽ അറ്റകുറ്റപ്പണി തുടരാമെന്ന് ഹൈക്കോടതി. നിയമാനുസൃതമായ രീതിയിൽ അറ്റകുറ്റപ്പണി നടത്താം. സ്വർണം പൂശിയ വിവരങ്ങളിൽ അവ്യക്തതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ നിർമാണത്തിന് എത്ര സ്വർണം ഉപയോഗിച്ചെന്നും കോടതി ചോദിച്ചു. മഹസർ ഉൾപ്പെടെയുള്ള രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്പെഷ്യൽ […]
Read more

ഓപ്പറേഷൻ കോബ്ര ; ജാർഖണ്ഡിൽ 3 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റാഞ്ചി ∙ ജാർഖണ്ഡിലെ ഹസാരിബാഗിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാസേന. തിങ്കളാഴ്ച രാവിലെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റ് നേതാക്കളെ വധിച്ചത്. ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന സഹ്ദിയോ സോറനെയാണ് സേന വധിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് സഹ്ദിയോ സോറൻ. കോബ്ര ബറ്റാലിയൻ പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു സുരക്ഷാസേന തിരച്ചിൽ നടത്തിയത്. തതിഝാരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് നേതാക്കളുണ്ടെന്ന […]
Read more

സ്കൂൾ ബസ് കയറ്റത്തിൽ പിന്നോട്ടുരുണ്ട് മറിഞ്ഞു; 20 കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം∙ നിലമേൽ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്കു പരുക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാജോതി സ്കൂളിന്റെ ബസാണു മറിഞ്ഞത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. ആരുടെയും നില ഗുരുതരമല്ല. വട്ടപ്പാറയിൽ കയറ്റം കയറുന്നതിനിടെ ബസ് പിന്നോട്ട് ഉരുണ്ട് താഴ്ചയിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റവരിൽ രണ്ടു കുട്ടികളെയും ബസ് ഡ്രൈവറെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ള വിദ്യാർഥികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും നിലമേൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായി ചികിത്സ തേടിയിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer