Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയി: എംഎ ബേബി

തിരുവനന്തപുരം: വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയെന്ന് എംഎ ബേബി. സിപിഎമ്മിന്റെ ​ഗൃഹ സന്ദർശന പരിപാടിയിൽ മണ്ണന്തലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സമാധാനത്തിന്റെ നാടാണ്. ത്രിതല തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം എന്തുകൊണ്ടെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്‌ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റി. അത്തരം ആശയക്കുഴപ്പങ്ങളും വിമർശനങ്ങളും മനസിലാക്കുന്നു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല സ്വർണക്കൊള്ള […]
Read more

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷ വിധിച്ചത്. 60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടക ദാഡി സ്വദേശിയായ മനോജ് ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയാക്കുകയും പരിശോധനയ്ക്ക് […]
Read more

സരിനും ശോഭന ജോർജും വർഗ വഞ്ചകരാണോ? സിപിഎം നേതാക്കളുടെ വിമർശനത്തിന് മറുപടി കൊടുത്ത് ഐഷ പോറ്റി

തിരുവനന്തപുരം: കോൺഗ്രസിലേക്കുള്ള കൂറുമാറ്റത്തിന് പിന്നാലെയുള്ള സിപിഎം നേതാക്കളുടെ വിമർശത്തിന് മറുപടിയുമായി മുൻ എംഎൽഎ ഐഷ പോറ്റി. വർഗ വഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിൻ്റേയും, ശോഭന ജോർജിന്റെയും കാര്യമോർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ മറുപടി. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു. ഐഷ പോറ്റിക്ക് അധികാര മോഹമാണെന്നും എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചുവെന്നുമാണ് സിപിഎം നേതാക്കളുടെ […]
Read more

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ ഹാഷിഷും കഞ്ചാവുമായി ഇന്ത്യക്കാരനടക്കം രണ്ട് യാത്രക്കാർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ തടഞ്ഞ് കസ്റ്റംസ് അധികൃതർ. ഒന്നാം നമ്പർ ടെർമിനലിലും നാലാം നമ്പർ ടെർമിനലിലുമായി നടത്തിയ പരിശോധനകളിലാണ് രണ്ട് യാത്രക്കാർ പിടിയിലായത്. ലഹരിക്കടത്ത് തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നൽകിയ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പരിശോധന .ആദ്യ കേസിൽ, റിപ്പബ്ലിക് ഓഫ് ബെനിനിൽ നിന്ന് ടെർമിനൽ 1-ൽ എത്തിയ ഒരു യുവതിയാണ് പിടിയിലായത്. ബെനിൻ സ്വദേശിനിയായ ഇവർ കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി […]
Read more

ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകിയാലേ രാഹുലിനെ അയോഗ്യനാക്കാൻ സാധിക്കൂ: സ്പീക്കർ എഎൻ ഷംസീര്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എഎൻ ഷംസീര്‍ പറഞ്ഞു. പ്രിവിലേജസ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള്‍ പരാതി നൽകണമെന്നും അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി […]
Read more

പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: ലഹരി കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന ഇവർ പണം ആവശ്യപ്പെട്ടു എന്നാണ് പരാതി. വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Read more

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

വണ്ടൂർ: കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കവേ വെള്ളത്തിൽ അകപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അയ്മൻ ഗഫൂർ (11) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് അയ്മൻ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു. ഉപജില്ല കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇന്ന് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിച്ച് കൂരാട് […]
Read more

കണ്ണൂരിലും തിരുവനന്തപുരത്തും ആലുവയിലും ലഹരിവേട്ട; യുവതിയടക്കം നാലുപേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ യുവതിയടക്കം നാലുപേര്‍ ലഹരിയുമായി പിടിയിൽ. കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ രാഹസലഹരിയുമായി യുവതി പിടിയിലായി. കല്ല്യാശ്ശേരി സ്വദേശി ഷിൽനയാണ് എക്സ്സൈസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ആലുവയിൽ 50 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപ്പുഴ സ്വദേശി ബിലാൽ അറസ്റ്റിലായി. രാവിലെ പത്തുമണിയോടെ ആലുവ പറവൂർ കവലയിൽ വെച്ച്, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടത്തിയത്. തിരുവനന്തപുരം പാലോട് ലഹരി മരുന്നുമായി രണ്ട് യുവാക്കൾ […]
Read more

മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

മലപ്പുറം: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പൂങ്ങോട് ആലുങ്ങല്‍ക്കുന്നിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുല്‍ ഗഫൂറാണ് (53) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഐലാശ്ശേരിയില്‍ മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഇര്‍ഫാന നുസ്രത്ത്, ഷം സാദ്, നജ ഫാത്തിമ. മരു […]
Read more

വര്‍ക്കലയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തിയത്. വര്‍ക്കല ടൗണിലെ പത്തോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന്‍റെ മുൻവശത്ത് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, നടയറ ജംഗഷനിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. നാലോളം ഹോട്ടലുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്ക് പിഴ ഈടാക്കിയതായി ആരോഗ്യ […]
Read more

Recent News

Advertisement
WhiteswanTV Footer