Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മരത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഒപി ബ്ലോക്കിന് സമീപത്തായുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു ഇയാൾ. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Read more

ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസ് സ്‌റ്റേ ചെയ്തു സുപ്രീംകോടതി

ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ബംഗാൾ സർക്കാരിന്റെ നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പോലീസ് ഫയൽ ചെയ്ത എഫ്ഐആറുകളിലെ തുടർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ജനുവരി-8 ലെ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും വിപുൽ പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. വിഷയത്തിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ നിയമവാഴ്ച ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. വളരെ ഗൗരവമേറിയ വിഷയമാണിതെന്നും വിശദമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
Read more

പിപി ദിവ്യയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പി പി ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്നു പി പി ദിവ്യ. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ പകരം തെരഞ്ഞെടുത്തു. കെ എസ് സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. പിപി ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദിവ്യയെ ഒഴിവാക്കിയതെന്ന് സി എസ് സുജാത വ്യക്തമാക്കി. […]
Read more

ഇമ്യൂണോളജി ഫെലോഷിപ്പ് ഡോ. മഹേഷ് ദേവ്ന്

കൊച്ചി: എയിംസ് റിഷികേശും പിജിഐ ചണ്ഡീഗഢും സംയുക്തമായി സംഘടിപ്പിച്ച അലർജി, ആസ്ത്മ, ഇമ്യൂണോളജി ഫെലോഷിപ്പിനു പ്രശസ്ത പൾമണോളജിസ്റ്റ് ഡോ. മഹേഷ് ദേവ് ജി അർഹനായി.എയിംസ് റിഷികേശിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ, എയിംസ് ഡയറക്ടർ ഡോ. മീനു സിംഗ്,ഡോ. പി. കെ. വെദാന്തൻ, ഡോ. പി. എ. മഹേഷ് എന്നിവരുടെ സാന്നിധ്യത്തിൽ,ഡോ. മഹേഷ് ദേവ് ഫെലോഷിപ്പ് ഏറ്റുവാങ്ങി. ഫെലോഷിപ്പിന്റെ ഭാഗമായി അലർജിക് ആസ്ത്മയും ഫംഗൽ സെൻസിറ്റൈസേഷനും എന്ന വിഷയത്തിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പൂർത്തികരിച്ചു. അസീസിയ മെഡിക്കൽ […]
Read more

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്രനായി മത്സരിച്ചാലും കോൺഗ്രസിനെ ബാധിക്കില്ല; എ തങ്കപ്പൻ

പാലക്കാട്: പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളിയോട് പ്രതികരിച്ച് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. രാഹുൽ സ്വതന്ത്രനായി മത്സരിച്ചാലും കോൺഗ്രസിനെ ബാധിക്കില്ലെന്ന് എ തങ്കപ്പൻ പറഞ്ഞു. പാലക്കാട് യുഡിഎഫ് മികച്ച വിജയം നേടും. രാഹുൽ നേരത്തെ വിജയിച്ചത് യുഡിഎഫ് വോട്ടുകൾ കൊണ്ടാണ്. രാഹുൽ മാങ്കൂട്ടത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കരുതുന്നില്ല. മത്സരിക്കരുതെന് പറയാൻ കോൺഗ്രസിനാകില്ല. മത്സരിച്ചാലും കോൺഗ്രസിന് പ്രശ്നമില്ലെന്ന് തങ്കപ്പൻ കൂട്ടിച്ചേര്‍ത്തു.
Read more

തടവുകാരുടെ വേതന വർധനവ്; ജയിലിലുള്ളത് പാവങ്ങളെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ജയിൽ തടവുകാരുടെ വേതന വർധനവിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. വേതന വർധനവിനെ എതിർക്കുന്നത് തെറ്റായ നിലപാടാണെന്നും ജയിലിലുള്ളത് പാവങ്ങളാണ്, പല കാരണങ്ങൾ കൊണ്ട് കുറ്റവാളികൾ ആയവരാണവർ, ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി ഉപകാരപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നടത്തിയത് കാലോചിതമായ പരിഷ്കാരമാണ്. തൊഴിലുറപ്പിന്‍റെയും ആശമാരുടെയും വേതനം കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നും ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് തടവുകാരുടെ ദിവസ വേതനം 620 രൂപയാക്കിയാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. പരമാവധി […]
Read more

താമരശ്ശേരിയിൽ മിനി ലോറി ഇടിച്ച് ഹോം ഗാര്‍ഡിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിന് മിനി ലോറി ഇടിച്ചു പരിക്ക്. കോരങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ടി ജെ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനി ലോറി അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറായ നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി എന്‍ പി സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നതായി വ്യാജ പ്രചാരണം

ആലപ്പുഴ: കോൺ​ഗ്രസ് പാർട്ടി വിടുന്നതായിട്ടുള്ള സാമൂഹിക മാധ്യമ പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചാരണം നടന്നത്. കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ്‌ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺ​ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഷാനിമോൾ ഉസ്മാന്റെ പിതാവ് മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സാമൂഹിക […]
Read more

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണം; എംആർ അജിത്കുമാറിന്റെ നിർദ്ദേശം

തിരുവനന്തപുരം: എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് നിർദേശം. ഇന്നലെ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ വിചിത്ര നിർദേശം നൽകിയത്. ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, എൻഫോഴ്‌സ്മെൻ്റിന് ഉപയോഗിക്കുന്ന വാഹനം പൈലറ്റായി എങ്ങനെ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും യോഗത്തിൽ നിർദേശം നൽകി.
Read more

കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ടോൾ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി ജനകീയ സമരം നടക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് വൻ പ്രതിഷേധം ഉയർന്നത്. അതിനിടെ കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച […]
Read more

Recent News

Advertisement
WhiteswanTV Footer