Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കരുവന്നൂരിൽ തെരഞ്ഞെടുപ്പ്; 13 അംഗ ഭരണസമിതിയെ തെരഞ്ഞെടുക്കും

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്ത്. അടുത്തമാസം 22 ന് മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. കരുവന്നൂർ കൊള്ള കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. വോട്ടര്‍ പട്ടിക പ്രകാരം പതിമൂവായിരം വോട്ടര്‍മാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്കാണ് വോട്ടു ചെയ്യാൻ കഴിയുക.
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കർശന ഉപാധികളോടെ ജാമ്യം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കർശന ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുതെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ. അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ദ്വാരപാലക ശിൽപ കേസിലാണ് പോറ്റിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. […]
Read more

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത രാജ്യം വിട്ടേക്കുമെന്ന് വിവരം, ലുക്ക്‌ഔട്ട് നോട്ടീസ് പുറത്ത്

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്‌തഫയുടെ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. മരിച്ച ഗോ​വി​ന്ദ​പു​രം,​ കൊ​ള​ങ്ങ​ര​ക​ണ്ടി,​ ​ഉള്ളാ​ട്ട്തൊ​ടി​ ​ ദീ​പ​ക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തു. വടകര സ്വദേശിനി ഷിംജിത രാജ്യം വിട്ടേക്കുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷിംജിത നേരത്തെ വിദേശത്ത് […]
Read more

പാലക്കാട് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്നുപേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50)ആണ് മരിച്ചത്. ഓട്ടോറിക്ഷ അഴുക്കു ചാലിലേക്ക് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് പുവത്താണി പള്ളിക്കുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലെ 3 യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ക്ഷേത്ര ദർശനത്തിനായി പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. രണ്ടുമാസം മുമ്പ് ഇതേ സ്ഥലത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.
Read more

എടവണ്ണപ്പാറയിൽ വൻ രാസലഹരി വേട്ട; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയില്‍ ലഹരി വസ്തുക്കള്‍ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയിൽ. കൊണ്ടോട്ടി പുളിക്കല്‍ വലിയ പറമ്പ് സ്വദേശി മലാട്ടിക്കല്‍ വീട്ടില്‍ റഷീദ് (40), വിക്കോട് എടവണ്ണപ്പാറ ചെറുവായൂര്‍ സ്വദേശി ജുനൈദ് (40) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടികൂടി. ചൊവ്വാഴ്ച രാവിലെയായിരുന്നു ജുനൈദിന്റെ വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയത്. 2024 ല്‍ കൊണ്ടോട്ടിയില്‍ 100 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് […]
Read more

ദീപക്കിന്റെ ആത്മഹത്യ; കുടുംബത്തിന് 3 ലക്ഷം കൈമാറി

കോഴിക്കോട്: ലൈംഗികാതിക്രമ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ. കുടുംബത്തിന് വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.70 ലക്ഷം രൂപ നൽകി. ദീപക്കിന്റെ ഓർമ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ദീപക്കിന്റെ വീട്ടിൽ എത്തുകയും കുടുംബാം​ഗങ്ങളെ കാണുകയും ചെയ്തു. ലൈംഗികാതിക്രമ അധിക്ഷേപം നടത്തിയ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണം. പുരുഷന്മാർക്ക് നീതി ലഭ്യമാക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന പുരുഷ സഹായഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങും. […]
Read more

പോണേക്കരയിൽ 6 വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കർ, ആറ് വയസുകാരി വാസുകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ എന്നാണ് സൂചന. പാണാവള്ളി സ്വദേശിയാണ് മരിച്ച പവിശങ്കർ. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലായിരുന്നു എന്ന് ബന്ധു വ്യക്തമാക്കുന്നു. മകൾക്കു വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read more

ഓസ്‌ട്രേലിയയിൽ മിന്നൽ പ്രളയം; ജനങ്ങൾ ദുരിതത്തിൽ

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ പ്രവിശ്യയിൽ അതിശക്തമായ മിന്നൽ പ്രളയം. വിനോദ സഞ്ചാര കേന്ദ്രമായ ഗ്രേറ്റ് ഓഷ്യനിൽ ജന ജീവിതമാകെ സ്തംഭിച്ച അവസ്ഥയിലാണ്. വൻ നാശനഷ്ടങ്ങളാണ് പ്രളയം വിതച്ചത്. ചെളിയും മണ്ണും കലർന്ന മലവെള്ളപ്പാച്ചിലിൽ കാറുകളും കാരവനുകളും ഒഴുക്കി പോകുന്ന ദൃശ്യങ്ങൾ വൈറലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. ഒഴുക്കിൽപ്പെട്ട വാഹനങ്ങൾ പലതും തലകീഴായി മറിയുകയും പാലങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. ഇത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വദ്ധിപ്പിച്ചു. മേഖലയിലെ 6,500ഓളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായും […]
Read more

മൈനാഗപ്പള്ളിയിൽ 35കാരനെ മർദിച്ച് കൊന്ന സംഭവം; പിതാവും സഹോദരനും അറസ്റ്റിൽ

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അറസ്റ്റിൽ. മൈനാഗപ്പള്ളി സൊസൈറ്റി മുക്ക് മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണൻ (70), മകൻ സനൽ (30) എന്നിവരാണ് അറസ്റ്റിലായത്. രാമകൃഷ്ണന്റെ മകൻ സന്തോഷാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന സന്തോഷ് ദീർഘനാളായി ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് ഒരാഴ്ച മുൻപാണ് ഇയാൾ വീട്ടിലെത്തിയത്. വീട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന സ്വഭാവം സന്തോഷിനുണ്ടായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറയുന്നത്. ഇന്ന് പുലർച്ചെയോടെ വീട്ടിൽ വീണ്ടും വഴക്കുണ്ടാവുകയും സന്തോഷും സനലും തമ്മിൽ […]
Read more

ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്; സന്നിധാനത്ത് മിന്നൽ പരിശോധന

പത്തനംതിട്ട: ശബരിമലയിലെ ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് മിന്നൽ പരിശോധന. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. സംഭവത്തിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇന്നലെയാണ് വിജിലൻസ് 33 പേർക്കെതിരെ കേസെടുത്തത്. എസ്‌പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പണം അടച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ തന്നെ 36,24,000 രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിരുന്നു. തുക ഇനിയും ഉയരാനാണ് സാദ്ധ്യത. അഭിഷേകത്തിന്റെ പ്രസാദം ലഭിക്കാത്തവർക്കാണ് […]
Read more

Recent News

Advertisement
WhiteswanTV Footer