Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത രാജ്യം വിട്ടേക്കുമെന്ന് വിവരം, ലുക്ക്‌ഔട്ട് നോട്ടീസ് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്‌തഫയുടെ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. മരിച്ച ഗോ​വി​ന്ദ​പു​രം,​ കൊ​ള​ങ്ങ​ര​ക​ണ്ടി,​ ​ഉള്ളാ​ട്ട്തൊ​ടി​ ​ ദീ​പ​ക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തു. വടകര സ്വദേശിനി ഷിംജിത രാജ്യം വിട്ടേക്കുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഷിംജിത നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നു. ഇവർ സംസ്ഥാനം വിട്ടെന്നും മംഗലാപുരം ഭാഗത്തേയ്ക്ക് പോയെന്നും പൊലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ കൂടുതൽ ആളുകളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിന് ശേഷമാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം.

ഷിംജിത ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുക്കും. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രക്കിടെയുണ്ടായ അനുഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി പ്രതി അവകാശപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് വടകര ഇൻസ്‌പെക്ടർ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതിന് പിന്നാലെ ഷിംജിത ഇൻസ്റ്റഗ്രാം, എഫ്.ബി അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer