Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം

തൃശ്ശൂർ: നഗരമധ്യത്തിൽ അതീവ സുരക്ഷാ മേഖലയായ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. സെക്യൂരിറ്റി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, കൈവശമുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ […]
Read more

കേരളത്തിന് 3 അമൃത് ഭാരത് ട്രെയിനുകൾ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 3 പുതിയ അമൃത് ഭാരത് ട്രെയിനുകൾ വെള്ളിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം– താംബരം അമൃത് ഭാരത് താംബരത്തു നിന്നു ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെടും. ‌ വ്യാഴാഴ്ചകളിൽ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും. ഹൈദരാബാദ്– തിരുവനന്തപുരം നോർത്ത് അമൃത്‌ ഭാരത് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് […]
Read more

എറണാകുളം ബസിലിക്കയിൽ സ്ത്രീകൾക്ക് നേരെ സ്ഫോടക വസ്തുക്കൾകൊണ്ട് ആക്രമണം

കൊച്ചി: സെന്റ് മേരീസ് ബസിലിക്കയിൽ സ്ത്രീകൾക്ക് നേരെ അജ്ഞാതൻ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ബസിലിക്കയിൽ നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിയ സ്ത്രീകൾക്ക് നേരെ ഇന്നലെ രാത്രി 7.45ഓടെയായിരുന്നു ആക്രമണം. 14ഓളം സ്ത്രീകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി സമീപത്തെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നാല്പതിലേറെ ദിവസങ്ങളായി കുർബാന തർക്കവുമായി ബന്ധപ്പെട്ട് സഭാ അനുകൂലികളായ വിശ്വാസികൾ തുടരുന്ന പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്ത് […]
Read more

തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും: സുകുമാരൻ നായർ

കോട്ടയം: എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് ജി സുകുമാരൻ നായർ. എൻ എസ് എസുമായി ഇനി പ്രശ്നം ഉണ്ടാകില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനോട്‌ സ്നേഹത്തോടെ നന്ദി പറയുന്നു. തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും. എൻഎസ്എസ് അടിസ്ഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോ​ഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം. ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളി നേരിടുന്നു. […]
Read more

സ്പെയിനിൽ പാളത്തിലേക്ക് ഇടിഞ്ഞ് വീണ മതിലിൽ ട്രെയിൻ ഇടിച്ച് കയറി 40 ലധികം പേർക്ക് പരിക്ക്

ബാർസിലോണ: ബാർസിലോണയ്ക്ക് സമീപം ട്രെയിൻ മതിലിൽ ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. 40ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. റെയിൽ പാളത്തിലേക്ക് മതിൽ ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഈ സമയം ഇതിലൂടെ പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 38 അഗ്നിശമനാ വാഹനങ്ങളും […]
Read more

വ‍‍‍‌ർക്കലയിൽ മണ്ണ് അടർന്നു വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപത്തെ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൊല്ലം നെടുമൺകാവ് സ്വദേശി അനീഷ് (38) ആണ് മരണപ്പെട്ടത്. കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ജെസിബി ഭാഗികമായി തകർന്നു. ശബ്ദം കേട്ട് പരിസരവാസികളും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ വർക്കലയിൽ നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി ഡ്രൈവറെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

15കാരനെ നാല് ആൺകുട്ടികൾ ചേർന്ന് തല്ലിച്ചതച്ചു; സംഭവം എറണാകുളം പൈങ്ങോട്ടൂരിൽ

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിയായ 15കാരനെ സമപ്രായക്കാരായ നാലുപേർ ചേർന്ന് ക്രൂരമായി മർദിച്ചു. എറണാകുളം പൈങ്ങോട്ടൂരിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പോത്തിനിക്കാട് പൊലീസ് നാലുപേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 325-ാം വകുപ്പ് പ്രകാരം കേസെടുത്തു. നാലുപേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്ന് രാവിലെ വിളിപ്പിച്ച് മൊഴിയെടുത്ത ശേഷമാണ് നടപടി. പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മർദിച്ചവരെ വിളിപ്പിക്കും. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിന് സമീപം ഉപയോഗിക്കാതെ കിടക്കുന്ന […]
Read more

സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് വോട്ട് മുന്നിൽകണ്ട്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോ​ഗം കൗൺസിലിൽ അം​ഗീകാരം ലഭിച്ചു. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി- എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായാടി മുതൽ നസ്രാണി വരെ അനിവാര്യമെന്നാണ് പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ […]
Read more

നടൻ കമൽ റോയ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കല്പന, ഉർവശി, കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും പരേതനായ നടൻ പ്രിൻസിന്റെ സഹോദരനാണ് അദ്ദേഹം. സിനിമാ കുടുംബത്തിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ കമല്‍ റോയ്, വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കല്യാണ സൗഗന്ധികം എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു”, […]
Read more

തലസ്ഥാന നഗരിയുടെ വികസന മാർഗ്ഗരേഖയുമായി മോദി

തിരുവനന്തപുരം: തിരുവനന്തപുരം നഗര വികസനത്തിന് മാർഗരേഖയുമായി മോദി. മറ്റന്നാൾ തലസ്ഥാനത്ത് എത്തുന്ന മോദി തലസ്ഥാന നഗരിയുടെ വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും. തിരുവനന്തപുരം നഗരത്തിന് പുറത്ത് സാറ്റലൈറ്റ് നഗര രൂപീകരണം അടക്കം വികസന രേഖയിലുണ്ടാകും. നഗരത്തിന് പുറത്ത് സാറ്റലൈറ്റ് സിറ്റികൾ, മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതി, തെരുവ് നായ ശല്യം തടയാൻ നടപടി തുടങ്ങി തലസ്ഥാന നഗരവികസനത്തിനുള്ള ബ്ലൂ പ്രിന്റിലെ പ്രഖ്യാപനങ്ങൾ ഏറെയാണ്. തിരുവനന്തപുരം നഗരത്തിന്റെ സ്ഥലപരിമിതികൾ കണക്കിലെടുത്ത് നഗരത്തിന് പുറത്തെ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഉപഗ്രഹ നഗരങ്ങളാണ് […]
Read more

Recent News

Advertisement
WhiteswanTV Footer