Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്പെയിനിൽ പാളത്തിലേക്ക് ഇടിഞ്ഞ് വീണ മതിലിൽ ട്രെയിൻ ഇടിച്ച് കയറി 40 ലധികം പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാർസിലോണ: ബാർസിലോണയ്ക്ക് സമീപം ട്രെയിൻ മതിലിൽ ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. 40ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം.

റെയിൽ പാളത്തിലേക്ക് മതിൽ ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഈ സമയം ഇതിലൂടെ പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 38 അഗ്നിശമനാ വാഹനങ്ങളും 20ലേറെ ആംബുലൻസുകളും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായാണ് അധികൃതർ വിശദമാക്കുന്നത്.

നിലവിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ആരെങ്കിലും പാളത്തിനും പൊട്ടിവീണ മതിലിനും ഇടയിൽ ഉണ്ടോയെന്ന് കണ്ടെത്താനുള്ള തിരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ വിശദമാക്കുന്നത്. കാറ്റലോണിയ മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ മതിൽ തകർന്നുവെന്നാണ് സ്പെയിനിലെ റയിൽ ഓപ്പറേറ്റർ വിശദമാക്കുന്നത്.

Advertisement
WhiteswanTV Footer