കോട്ടയം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്റില്‍ കഴിയുന്ന മുരാരി ബാബുവിനെ തേടി വിജിലന്‍സ് സ്‌പെഷ്യല്‍ സംഘം.
അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലന്‍സ് സംഘമാണ് എത്തിയത്. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടിന്റെ രേഖകള്‍ ശേഖരിച്ചു.
ചങ്ങനാശ്ശേരി രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ഭൂമി സംബന്ധമായ വിവരങ്ങളും ശേഖരിച്ച് തുടങ്ങി. മുരാരി ബാബുവിന്റെ വീട്ടില്‍ ഈ സംഘം റെയ്ഡ് നടത്തും.
ഇന്നലെ ഈ സംഘം ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നു. ഇഡി പരിശോധന നടക്കുന്നതിനാലാണ് വീട്ടില്‍ കയറാതിരുന്നത്.






