Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

15കാരനെ നാല് ആൺകുട്ടികൾ ചേർന്ന് തല്ലിച്ചതച്ചു; സംഭവം എറണാകുളം പൈങ്ങോട്ടൂരിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിയായ 15കാരനെ സമപ്രായക്കാരായ നാലുപേർ ചേർന്ന് ക്രൂരമായി മർദിച്ചു. എറണാകുളം പൈങ്ങോട്ടൂരിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പോത്തിനിക്കാട് പൊലീസ് നാലുപേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 325-ാം വകുപ്പ് പ്രകാരം കേസെടുത്തു. നാലുപേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്ന് രാവിലെ വിളിപ്പിച്ച് മൊഴിയെടുത്ത ശേഷമാണ് നടപടി. പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മർദിച്ചവരെ വിളിപ്പിക്കും.

ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിന് സമീപം ഉപയോഗിക്കാതെ കിടക്കുന്ന പൊലീസ് എയ്‌ഡ് പോസ്റ്റിൽ വച്ചായിരുന്നു മർദനം. മൂന്നുപേർ ചേർന്ന് വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതും ഇടയ്‌ക്കിടെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൂന്നുപേർ ചേർന്ന് കുട്ടിയെ ക്രൂരമായാണ് മ‌ർദിക്കുന്നത്. നാലാമത്തെയാളാണ് ദൃശ്യങ്ങൾ പകർത്തിയത്.

Tags :

Recent News

Advertisement
WhiteswanTV Footer