Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പരിശോധന നടത്താതെ കെഎസ്ആർടിസിക്ക് സർട്ടിഫിക്കറ്റ്; നടപടിയെടുക്കാതെ എംവിഡി

തിരുവനന്തപുരം: പരിശോധന നടത്താത്ത ബസുകൾക്കും സർട്ടിഫിക്കറ്റ് നൽകിയ കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ തെളിവുകൾ സഹിതം സംഭവം പുറത്തുവന്നിട്ടും അധികൃതർ നടപടി എടുക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരം വികാസ്‌ ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുക പരിശോധന കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്. മാനന്തവാടി- സുൽത്താൻ ബത്തേരി പാതയിൽ ഓടുന്ന ഓർഡിനറി ബസ് തിരുവനന്തപുരത്ത് പുക പരിശോധനയ്‌ക്ക് ഹാജരായെന്ന് കാണിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി മാനന്തവാടിയിൽ നിന്ന് പകർത്തിയ ബസിന്റെ വീഡിയോ കൃതൃമമായി […]
Read more

ഡോ ടി വിനയകുമാർ പി ആർ സി ഐ ഗവേർണിംഗ് കൌൺസിൽ ചെയർമാൻ

കൊച്ചി: പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ ( PRCI ) ഗവേർണിങ് കൗൺസിൽ ചെയർമാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു. മുൻ ദേശീയ പ്രസിഡന്റായ വിനയകുമാർ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്. കൊച്ചിയിലെ ഗൈഡ് അഡ്വർട്ടിസിങ് & പി ആർ സ്ഥാപകനും സീനിയർ പാർട്ണറും, കോമ് വെർട്ടിക്ക ചെയർമാനും ആണ് കഴിഞ്ഞ 46 വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിനയകുമാർ. ഗവേർണിങ് കൗൺസിലിന്റെ പുതിയ ഡയറക്ടർമാരായി ചിന്മയി പ്രവീൺ, കെ. രവീന്ദ്രൻ, അരിജിത് മജുംദാർ, […]
Read more

ഉപ്പുതറയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പുതറ: തലയിൽ മാരകമായി പരുക്കേറ്റ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവിൽ രജനി (38) യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ സുബിൻ ഒളിവിലാണ്. ഇന്നലെ വൈകിട്ടു സ്‌കൂളിൽനിന്നു മടങ്ങിയെത്തിയ ഇളയ മകനാണ് രജനിയെ ചോര വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പൊലീസുമെത്തിയത്. ‌തലയുടെ പിന്നിൽ അടിയേറ്റു സാരമായി പരുക്കേറ്റിട്ടുണ്ട്. സുബിൻ ഇന്നലെ ഉച്ചയോടെ പരപ്പിൽനിന്നു ബസിൽ […]
Read more

പ്രസവിച്ച 21കാരിയുടെ ശരീരത്തിൽ 75 ദിവസം കോട്ടൺ തുണി ഇരുന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ

വയനാട്: പ്രസവം കഴിഞ്ഞു 75 ദിവസത്തിനു ശേഷം യുവതിയുടെ ശരീരത്തിനുള്ളിൽനിന്നും കോട്ടൺ തുണി പുറത്തുവന്ന സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിന്റെ ചികിത്സാപ്പിഴവിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജിൽ പ്രതിഷേധിച്ചു. രക്തസ്രാവം തടയാൻ വച്ച കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ഡോക്ടർമാർക്കെതിരായ ആരോപണം. പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ ഉള്ളിലെന്തോ ഇരിക്കുന്നതായി അനുഭവപ്പെ‌ട്ടെന്നാണ് യുവതി വെളിപ്പെടുത്തിയത്. പിന്നാലെ വയറുവേദനയും ദുർഗന്ധവും ഉണ്ടായി. 20 ദിവസത്തിനു ശേഷം ആശുപത്രിയിലെത്തി ബുദ്ധിമുട്ട് പറഞ്ഞെങ്കിലും ഒന്നുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. […]
Read more

രാഹുലിനെതിരായ ബലാത്സം​ഗ കേസ്; അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി

കൊച്ചി: പാലക്കാട് എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
Read more

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല. ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമ്മശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കും – ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read more

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് കളക്ഷന്‍ മാത്രം 12.18 കോടിയുടെ റെക്കോർഡ് വരുമാനം

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കെഎസ്ആർടിസി. ടിക്കറ്റ് കളക്ഷൻ മാത്രം ഇന്നലെ 12 കോടി 18 ലക്ഷം രൂപ ലഭിച്ചെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ശബരിമല ഉള്ളത് കൊണ്ട് മാത്രം വന്ന വർദ്ധനവല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സീസൺ കഴിഞ്ഞ വർഷത്തെക്കാൾ 2 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 13.02 കോടിയാണ് ഇന്നലത്തെ മൊത്തം കളക്ഷൻ ലഭിച്ചത്. ചരിത്ര വിജയം മലയാളികൾക്ക് സമർപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ […]
Read more

മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: പുതുവർഷത്തിന്‍റെ കുവൈത്തിലുണ്ടായ രൂക്ഷമായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അൽ- സുബിയ പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഞ്ച് കുവൈത്ത് സ്വദേശികളും രണ്ട് ബിദൂനികളും (രേഖകളില്ലാത്തവർ) ഉൾപ്പെടെ ഏഴ് ബന്ധുക്കളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. കടുത്ത മദ്യലഹരിയിലായിരുന്ന ഇവർ തമ്മിലുള്ള വാക്കുതർക്കം വേഗത്തിൽ അക്രമാസക്തമാവുകയായിരുന്നു. ഇതിനിടയിൽ ഒരു യുവാവ് കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഉടൻ തന്നെ ആംബുലൻസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]
Read more

‘മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണം’: ലീഗ് നേതാക്കളെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവ്

വയനാട്: വയനാട് ബത്തേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം. മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് ലീഗ് നേതാക്കളോട് ഡിവൈഎഫ്ഐ നേതാവ് നേതാവ് ലിജോ ജോണി ഭീഷണി മുഴക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബത്തേരി മുനിസിപ്പാലിറ്റി യുഡിഎഫ് പിടിച്ചതിലെ വിജയാഘോഷം മുസ്ലിം ലീഗ് സിപിഎം പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് വഴി വെച്ചിരുന്നു. കേസിൽ ജയിലിലായ സിപിഎം പ്രവർത്തകർക്ക് സ്വീകരണം ഏർപ്പെടുത്തിയ യോഗത്തിലാണ് ഡിവൈഎഫ്ഐ നേതാവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ലീഗ് നേതാക്കളുടെ കൈ തല്ലിയൊടിച്ചാണ് സിപിഎം […]
Read more

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തി പാപ്പന്റെ സാഹസം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ആറ് മാസം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തി പാപ്പാന്റെ സാഹസം. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു സംഭവം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുൻപിലാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. രണ്ട് മാസം മുമ്പ് പാപ്പാനെ കുത്തി കൊന്ന ആനയാണിത്. കുഞ്ഞുമായി ആനയുടെ അടിയിലൂടെ പാപ്പാന്‍ വലംവെക്കുന്നതും തുമ്പികൈയില്‍ ഇരുത്തുന്നതിനിടെ കുഞ്ഞ് നിലത്ത് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞ് ആനയുടെ കാലിനിടയിലേക്ക് വീഴുന്നതും പുറത്ത് വന്ന […]
Read more

Recent News

Advertisement
WhiteswanTV Footer